വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.

രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു.

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

കണ്ണൂര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.

കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന. പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

തൃശൂര്‍: കാർഷിക സർവകലാശാലയിലെ ഫീസ് കുറച്ചു. ഫീസ് വർധനവിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ തീരുമാനം പ്രകാരം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലുടനീളം ഫീസ് കാര്യമായ തോതില്‍ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിഗ്രി കോഴ്സിന് ഓരോ സെമസ്റ്ററിനും 24,000 രൂപയായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഇത് 48,000 രൂപയാക്കി വർധിപ്പിച്ചിരുന്നതാണ്. ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ സെമസ്റ്റർ ഫീസ് 29,000 രൂപയായി നിശ്ചയിച്ചു. മുമ്പ് ഇത് 49,500 രൂപയാക്കിയിരുന്നതാണ്. പിഎച്ച്‌ഡി കോഴ്സുകള്‍ക്ക് 30,000 രൂപയായിരിക്കും പുതുക്കിയ സെമസ്റ്റർ ഫീസ്. നേരത്തെ 49,900 രൂപയായിരുന്നു.മുമ്പ് ബിരുദത്തിന് 16,265 രൂപ, പിജിക്ക് 23,655 രൂപ, പിഎച്ച്‌ഡിക്ക് 25,875 രൂപ എന്നിങ്ങനെയായിരുന്നു സെമസ്റ്റർ ഫീസ്. ഈ ഫീസ് പെട്ടെന്നു വർധിപ്പിക്കുകയായിരുന്നു. ബിരുദ കോഴ്സുകളുടെ വർധനയില്‍ 50 ശതമാനവും പിജി കോഴ്സുകളുടെ വർധനയില്‍ 40 ശതമാനവും കുറയ്ക്കാനാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

വെള്ളരിക്കുന്ന് റോഡ് കോണ്‍ക്രീറ്റിന് പി.ടി ഉഷയുടെ 18 ലക്ഷം; നിർമാണോദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.

രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു. ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ, അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്.
ഈ കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയരൂപീകരണം.

കേന്ദ്രപദ്ധതികളാണ് കേരളത്തിന്‍റെ വികസനത്തിലും പ്രധാന റോള്‍ വഹിച്ചിട്ടുള്ളത്. കേരളത്തിൽ ഫ്ലക്സ് വികസനം മാത്രമാണ് കാണുന്നത്. വഴിവക്കിൽ ബോർഡ് വക്കാൻ ആരെക്കൊണ്ടും സാധിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്തും തുടര്‍ന്നും രാജ്യത്തെ എണ്‍പതു കോടി മനുഷ്യര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചു നല്‍കിയത് നരേന്ദ്രമോദിയുടെ നയമാണ്. ദാരിദ്ര്യത്തെ പോലും സിനിമാതാരങ്ങളെ വിളിച്ചുവരുത്തി പ്രചാരവേലക്ക് ഉപയോഗിക്കുകയാണ് പിണറായി വിജയൻ. പട്ടിണപോലും ആഘോഷിക്കുന്നവരോട് സഹതാപം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ

ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ ആണ്. മന്ദിരം വിണ്ടുകീറി റോഡിലേയ്ക്ക് തള്ളി നിൽക്കുകയാണ് ഇപ്പോൾ. പോലീസ് ആ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു വരുന്നു. കച്ചേരി നടയിലെ പഴയ ബാബു സ്റ്റോർ ആണ് തകർന്നു കൊണ്ടിരിക്കുന്നത്.