കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

ഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് തുക അനുവദിച്ചത്.

അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് (ഞായറാഴ്ച) നടക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

തദ്ദേശതെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായതോടെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നു വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തുകളിലും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍ ജയിലിനകത്തേക്ക് പറന്നെത്തി മദ്യക്കുപ്പികളും പാക്കറ്റ് സിഗരറ്റുകളും; അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മദ്യവും സിഗരറ്റ് പാക്കറ്റകളും കണ്ടെത്തി. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്ക് സിഗരറ്റുകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കുകളും കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പി വീണ ശബ്ദം കേട്ട് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മൂന്ന് പാക്ക് സിഗരറ്റും മൂന്ന് കുപ്പി മദ്യവും കണ്ടെത്തിയത് എറിഞ്ഞ് കൊടുത്തപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ജയില്‍ അധകൃതര്‍ അവിടെയെത്തിയത്.

സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള സ്‌പെഷല്‍ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയില്‍ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനല്‍കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതല്‍ വാര്‍ഡര്‍മാരെ കാവലിനു നിയോഗിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിവായി ഇങ്ങനെ ചെയ്യുന്ന ഒരുസംഘത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചുമരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് മരിച്ചത്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അശ്വിന്‍ കൃഷ്ണ.

രാജു – വിനീത ദമ്പതികളുടെ എകമകനാണ് അശ്വിന്‍ കൃഷ്ണ. സ്‌കൂളില്‍ പോകാനുള്ള സൗകര്യാര്‍ഥം വല്ലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ പോയിരുന്നത്.സാധാരണയായി 7.20ന്റെ ട്രെയിനിനാണ് കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് പരീക്ഷയായതിനാല്‍ അതിനുശേഷുമുളള ട്രെയിനില്‍ പോകാനായി സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ട്രെയിന്‍ ഇടിക്കുയായിരുന്നു. സംഭവസ്ഥലത്തുവച്ച മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

‘പലസ്തീന്‍ 36, ദ ബീഫ്…’; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയരും രംഗത്തെത്തി.

‘ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന്’ എം എ ബേബി പ്രതികരിച്ചു.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 20 സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാത്തത്. പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും.

ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രങ്ങള്‍.