ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി. മോന്‍താ ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മോന്‍താ പൂര്‍ണമായി കരയില്‍ പ്രവേശിക്കാന്‍ ആറ് മണിക്കൂര്‍ സമയമാണ് എടുത്തത്.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം വരുംമണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

ന്യൂഡല്‍ഹി: അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും.

ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായും രൂപീകരിച്ച കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.

രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക ജാഗ്രതയുടെ ആവശ്യകത. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പുറത്തുള്ള പെന്‍ഷന്‍ പദ്ധതികളുടെ ചെലവ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തില്‍ സാധാരണയായി അംഗീകരിക്കുന്ന ശുപാര്‍ശകള്‍ ഉണ്ടാക്കാനിടയുള്ള ആഘാതം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

സംസ്ഥനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

സംസ്ഥനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം 90,000ല്‍ താഴെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 89,160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 11,145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 1800 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്.

ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

സംസ്ഥനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

സ്വർണവില വീണ്ടും താഴേക്ക്; രാവിലെ കുറഞ്ഞതിന്റെ ഇരട്ടി ഉച്ചയ്ക്ക് കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില പരിഷ്കരിച്ചു. രാവിലെ വില കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പവന് 1200 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.

ഇതോടെ സ്വർണവില 89,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 88,600 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 95000 ത്തിനടുത്ത് നൽകണം.
പവന് ഇന്നലെ 1,720 രൂപയും ഇന്ന് രാവിലെ 600 രൂപയുമാണ് ഇടിഞ്ഞത്. കഴിഞ്ഞ ചെവ്വാഴ്ച രാവിലെ 97,360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് 8,760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ കുറയുന്നതിന്റെ സൂചനകൾ വന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പിന്മാറിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുമെന്ന സൂചനകളെ തുടർന്ന് 3.2 ശതമാനമാണ് സ്വർണവില കുറഞ്ഞത്. വരും

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11075 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9110 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7100 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4600 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതോടെ വെള്ളിയുടെ വില 155 രൂപയായി. വെള്ളിയുടെ വില 196 എന്ന റെക്കോർഡ് നിരക്ക് വരെ എത്തിയിരുന്നു.

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ജേതാവിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട അനിൽകുമാർ ബി എന്ന പേരിലൂടെ ഭാഗ്യശാലി ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചിരുന്നു. പേരിലെ കേരളീയത ഭാഗ്യവാനൊരു മലയാളിയാകാമെന്നും സംശയം ഉയർത്തി.

എന്നാൽ, സകല ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് ദുബായ് ലോട്ടറി അധികൃതർ അനിൽകുമാർ ബി ആരാണെന്ന പൂർണവിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശു കാരനായ അനിൽകുമാർ ബൊള്ളയാണ് ആ ഭാഗ്യശാലി. അബുദാബിയിൽ താമസിക്കുന്ന 29 വയസുകാരനായ ഇന്ത്യൻ പ്രവാസിയാണ് അനിൽകുമാർ ബൊള്ള. ഈ മാസം 18ന് ദുബായ് ലോട്ടറിയായ ലക്കി ഡേയുടെ 23-ാമത് നറുക്കെടുപ്പിലാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്.

വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി അടിച്ചത് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അനിൽകുമാറിനെ തേടിയെത്തിയത്. വാർത്ത കേട്ട് ഞെട്ടിയ അദ്ദേഹത്തിന് തന്റെ സന്തോഷം അടക്കാനായില്ലെന്ന് ലോട്ടറി ഓപ്പറേറ്റർ പറയുന്നു ദുബായ് ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന് തനിക്ക് തോന്നിയെന്നും സന്ദേശം വീണ്ടും ആവർത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെന്നും അനിൽകുമാർ ബൊള്ള പ്രതികരിച്ചു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. തന്റെ ഭാഗ്യത്തിന് പിന്നിൽ അമ്മയുടെ അനുഗ്രഹം ഉണ്ടെന്നാണ് അനിൽകുമാർ വിശ്വസിക്കുന്നത്.