ആരോഗ്യ മേഖലയിൽ സർക്കാർ ജോലി, 61 തസ്തികയിൽ ഒഴിവുകൾ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അവസരം

ആരോഗ്യ മേഖലയിൽ സർക്കാർ ജോലി, 61 തസ്തികയിൽ ഒഴിവുകൾ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അവസരം

ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) വിവിധ തസ്‌തകകളിൽ നിയമനം നടത്തുന്നു. കരളും പിത്താശയ രോഗങ്ങളും സംബന്ധിച്ച ചികിത്സയും ഗവേഷണങ്ങളും നൽകുന്ന ഇന്ത്യയിലെ പ്രമുഖ സൂപ്പർ-സ്പെഷാലിറ്റി സ്ഥാപനമാണ് ഇത്. കരൾ മാറ്റിവെക്കൽ, ഹെപ്പറ്റോളജി, ഗാസ്‌ട്രോ-എന്ററോളജി എന്നിവയിൽ അത്യാധുനിക സംവിധാനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.

പ്രൊഫസർ,അഡിഷണൽ,അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ മുതൽ നഴ്സിങ് വരെയുള്ള 61 തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. അകെ 105 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 4 വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 11.

തസ്തികയും ഒഴിവുകളുടെ എണ്ണവും
പി ഡൗബ്ലു ഡി വിഭാഗത്തിലെ ഒഴിവുകൾ
സീനിയർ റെസിഡന്റ് (റേഡിയോളജി) – 1

സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 1

ജൂനിയർ റെസിഡന്റ് – 2

റെസിഡന്റ് മെഡിക്കൽ ഓഫീസർ – 1

അസിസ്റ്റന്റ് മാനേജർ (നഴ്സിംഗ്) – 1

ജൂനിയർ നഴ്‌സ് – 4

എക്സിക്യൂട്ടീവ് നഴ്‌സ് – 9

ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ് – 6

പ്രൊഫസർ തസ്തികയിലെ ഒഴിവുകൾ
പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 1

പ്രൊഫസർ (നെഫ്രോളജി) – 1

പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

പ്രൊഫസർ (AI ഹെൽത്ത് & റിസർച്ച്) – 1

അഡിഷണൽ പ്രൊഫസർ ഒഴിവുകൾ
അഡിഷണൽ പ്രൊഫസർ (ഹെപറ്റോളജി) – 3

അഡിഷണൽ പ്രൊഫസർ (നെഫ്രോളജി) – 1

അഡിഷണൽ പ്രൊഫസർ (റേഡിയേഷൻ ഓങ്കോളജി) – 1

അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ (ഹെപറ്റോളജി) – 3

അസോസിയേറ്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

അസോസിയേറ്റ് പ്രൊഫസർ (റേഡിയോളജി) – 3

അസോസിയേറ്റ് പ്രൊഫസർ (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1

അസോസിയേറ്റ് പ്രൊഫസർ (നെഫ്രോളജി) – 1

അസോസിയേറ്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹീമറ്റോളജി) – 1

അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) – 1

അസിസ്റ്റന്റ് പ്രൊഫസർ (സ്ഥിതിവിവരശാസ്ത്രം / സ്റ്റാറ്റിസ്റ്റിക്സ്) – 1

അസിസ്റ്റന്റ് പ്രൊഫസർ (ഹെപറ്റോളജി) – 3

അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ റിസർച്ചും എപിഡെമിയോളജിയും) – 1

അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഹെപറ്റോളജി) – 2

അസിസ്റ്റന്റ് പ്രൊഫസർ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി) – 2

കൺസൾട്ടന്റ് ഒഴിവുകൾ
കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade I – 1

കൺസൾട്ടന്റ് (റേഡിയേഷൻ ഓങ്കോളജി) Grade II – 2

കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade II – 2

കൺസൾട്ടന്റ് (മെഡിക്കൽ ഓങ്കോളജി) Grade IV – 2

കൺസൾട്ടന്റ് (റേഡിയോളജി) Grade I – 1

കൺസൾട്ടന്റ് (റേഡിയോളജി) Grade II – 1

കൺസൾട്ടന്റ് (റേഡിയോളജി) Grade III – 2

കൺസൾട്ടന്റ് (റേഡിയോളജി) Grade IV – 2

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade I – 1

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade III – 1

കൺസൾട്ടന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) Grade IV – 1

കൺസൾട്ടന്റ് (ന്യൂറോളജി) Grade IV – 2

കൺസൾട്ടന്റ് (ക്ലിനിക്കൽ ഹീമറ്റോളജി) Grade IV – 1

കൺസൾട്ടന്റ് (മെഡിക്കൽ ബയോസ്റ്റാറ്റിസ്റ്റിക്സ്) Grade IV – 1

സീനിയർ റസിഡന്റ് ഒഴിവുകൾ
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 5

സീനിയർ റെസിഡന്റ് (നെഫ്രോളജി) – 2

സീനിയർ റെസിഡന്റ് (റേഡിയോളജി) – 2

സീനിയർ റെസിഡന്റ് (മെഡിക്കൽ ഓങ്കോളജി) – 2

സീനിയർ റെസിഡന്റ് (ഹൃദയരോഗവിഭാഗം/ കാർഡിയോളജി) – 2

സീനിയർ റെസിഡന്റ് (പൾമണറി മെഡിസിൻ) – 2

സീനിയർ റെസിഡന്റ് (ന്യൂറോളജി) – 1

സീനിയർ റെസിഡന്റ് (റീനൽ ട്രാൻസ്‌പ്ലാന്റ്) – 1

നഴ്സിങ് / അഡ്മിനിസ്ട്രേറ്റീവ് / നോൺ-മെഡിക്കൽ ഒഴിവുകൾ
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1

അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 2

ഹെഡ് നഴ്സിങ് കെയർ സർവീസസ് – 1

സീനിയർ മാനേജർ (നഴ്സിങ് ) – 1

മാനേജർ (പർച്ചേസ്) – 1

ഹെൽത്ത് കൗൺസിലർ – 2

എക്സിക്യൂട്ടീവ് (ജനറൽ) – 1

ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ) – 2

ജൂനിയർ എക്സിക്യൂട്ടീവ് (പർച്ചേസ്) – 3

റെസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ – 2

ഉയർന്ന പ്രായപരിധി,യോഗ്യത തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://www.ilbs.in/ സന്ദർശിക്കുക.

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.

കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

‘അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

‘അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു. തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. ദി ഹിന്ദുവിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും തങ്ങള്‍ക്കിടയില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ദിലീപ് പറയുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അവര്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല. അന്വേഷണ സംഘത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് അവര്‍ എന്നെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ദിലീപ് റയുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ എസ്‌ഐടി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ ഞാനാണെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു.

അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിപരവും പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കുമായി തന്നെ ഇരയാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. അവര്‍ തന്നെയും കുടുംബാംഗങ്ങളേയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. എനിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ഒരു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിയമപരമായി പോരാടുന്നതില്‍ തടയിടുന്നതിനായി എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരേയും അവര്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ദിലീപ് പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്തുന്നതിനായി കഥകള്‍ മെനഞ്ഞു. എന്റെ സിനിമകള്‍ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാന്‍ ശ്രമിച്ചു. എന്നെയും എന്റെ കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐടി തലവന്‍ ഒരു ദിവസം തന്നെ ഒന്നര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂ. എന്നിട്ടും തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന കഥകള്‍ അവര്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെ അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുറ്റവിമുക്തനാക്കിയത് കണക്കിലെടുത്ത് സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ

വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: വോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം എന്ന സര്‍വ്വേ ഫലമാണ് പങ്കുവെച്ചത്. കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ.

ഇന്ന് രാവിലെയാണ് ഫെയ്‌സ്ബുക്കിലൂടെ ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം. ബിജെപിക്കു തി രുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 11925 ആയി.ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് പ്രകടമാവുന്നത്. ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. 95,000നും 96,000നും ഇടയിലാണ് ഏതാനും ദിവസങ്ങളായി വ്യാപാരം. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.