ടി20യില്‍ ‘ആറാടുമ്പോഴും’ അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ

ടി20യില്‍ ‘ആറാടുമ്പോഴും’ അഭിഷേകിന് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹം, കൈയടിച്ച് ലാറ

മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.

മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.

‘സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ അഭിഷേകിനെ എനിക്ക് അറിയാം, കോവിഡ് കാലത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഒരുപക്ഷേ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ താരം അതിശയപ്പെടുത്തുന്ന യുവ കളിക്കാരനാണ്… വളരെ പ്രത്യേകതയുള്ള കളിക്കാരന്‍, യുവരാജ് സിങ്ങിനെ അനുകരിക്കുന്ന ബാറ്റിങ് ശൈലി, വേഗത. ടി20 ക്രിക്കറ്റിലും 50 ഓവര്‍ ഫോര്‍മാറ്റിലും മികവ് കാണിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് എത്താനും താരം ആഗ്രഹിക്കുന്നു, അത് വളരെ മികച്ച നീക്കമാണ്. വീണ്ടും മറ്റൊരു ഫോമാറ്റിലേക്ക് പോകുന്നത് കാണുന്നത് വളരെ സന്തോഷം നല്‍കുന്നു’ ലാറ പറഞ്ഞു.

യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍

യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍

യുപിഐ ഡിജിറ്റള്‍ പേയ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണ് ഇന്നലെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കം മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ യുപിഐ ഇടപാടുകള്‍ അന്തിമമാക്കാന്‍ പിന്‍ ആണ് ഉപയോഗിക്കുന്നത്. പിന്‍ പ്രക്രിയ തുടരുന്നതിനൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി നടത്താന്‍ ബദലായി ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ഇന്ത്യയുടെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ പിന്തുണയോടെയാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ മൂന്ന് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം ഓപ്ഷണലാണ്.

ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ഫീച്ചര്‍.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.

ബയോമെട്രിക് ഓതന്റിക്കേഷന്റെ ഗുണങ്ങള്‍

യുപിഐ ആപ്പുകള്‍ക്കായുള്ള പുതിയ ബയോമെട്രിക് ഓതന്റിക്കേഷന്‍ വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും

ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമവും തടസ്സരഹിതവുമായിരിക്കും.

ഇത് പിന്‍ നമ്പറിന് പകരമായിരിക്കും. കൂടാതെ യുപിഐ പിന്‍ മാറ്റുന്നതിനുള്ള ആധാര്‍-ഒടിപി പ്രക്രിയയെയും നീക്കംചെയ്യും.

ഉപയോക്താവിന്റെ ആധാര്‍ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു.

90,000 കടന്ന് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം; ഒരുമാസത്തിനിടെ വര്‍ധിച്ചത് 10,000 രൂപ

90,000 കടന്ന് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം; ഒരുമാസത്തിനിടെ വര്‍ധിച്ചത് 10,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയാണ് വര്‍ധിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു.

2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് അലട്ടുന്നതിനാല്‍ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ, താരത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തുക 36 കാരനായ താരത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

‘ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പ്രായം പേസിനെ ബാധിച്ചു. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,’ ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളിക്കാന്‍ ഷമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാള്‍ ഈ സീസണിലില്‍ രഞ്ജി ട്രോഫിയില്‍ ഇറങ്ങുക. ‘ആറ്, ഏഴ് ദിവസം മുമ്പ് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രഞ്ജി ഓപ്പണറില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,’ ബംഗാള്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുളത്തൂരില്‍ 17 കാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റേഷന്‍കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അഭിജിത്ത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.