ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്.

സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ

റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞതോടെ 82000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 81,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്.

കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. മോദിയും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാകും സിനിമ കഥ പറയുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രാന്തി കുമാര്‍ സിഎച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

രവി ബസൂര്‍ ആണ് സംഗീത സംവിധായകന്‍. കെകെ സന്തില്‍ കുമാര്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലുമാണ്. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇന്ന് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും മാ വന്ദേ.

കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കിളിമാനൂർ: കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവ് ആംബുലന്‍സ് കയറി മരിച്ചു. പുളിമാത്ത് കുടിയേല സ്വദേശി വിശാഖ് (22) ആണ് മരിച്ചത്. കിളിമാനൂര്‍ പൊരുന്തമന്‍ എംസി റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന പുളിമാത്ത് സ്വദേശി കൃഷ്ണ സുരേഷിന് (23) ഗുരുതര പരുക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയായിരുന്നു അപകടം.

കാരേറ്റ് ഭാഗത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോയ ബൈക്കാണ് പിക്കപ്പില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിശാഖ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം കിളിമാനൂര്‍ ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേക്ക് രോഗിയുമായ വന്ന ആംബുലന്‍സിന് അടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു.

അവധി ദിനങ്ങള്‍: സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, സമയക്രമം

അവധി ദിനങ്ങള്‍: സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, സമയക്രമം

തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍‌സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

സർവ്വീസുകളുടെ സമയക്രമം
ബെം​ഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)

1. 19.45 ബെം​ഗളൂരു – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

2. 20.15 ബെം​ഗളൂരു – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

3. 21.15 ബെം​ഗളൂരു – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

4. 23.15 ബെം​ഗളൂരു – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

5. 20.45 ബെം​ഗളൂരു – മലപ്പുറം(SF)

കുട്ട, മാനന്തവാടി വഴി

6. 19.15 ബെം​ഗളൂരു – തൃശ്ശൂർ(SF)

മൈസൂർ, കുട്ട വഴി

7. 18.30 ബെം​ഗളൂരു – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബെം​ഗളൂരു – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബെം​ഗളൂരു – അടൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബെം​ഗളൂരു – കൊല്ലം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബെം​ഗളൂരു – കൊട്ടാരക്കര (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബെം​ഗളൂരു – പുനലൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബെം​ഗളൂരു – ചേർത്തല (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബെം​ഗളൂരു – ഹരിപ്പാട്(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബെം​ഗളൂരു – കോട്ടയം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബെം​ഗളൂരു – കണ്ണൂർ(SF)

ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബെം​ഗളൂരു – കണ്ണൂർ (SF)(S/Dlx.)

ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബെം​ഗളൂരു – പയ്യന്നൂർ(S/Dlx.)

ചെറുപുഴ വഴി

19. 21.40 ബെം​ഗളൂരു – കാഞ്ഞങ്ങാട്

ചെറുപുഴ വഴി

20. 19.30 ബെം​ഗളൂരു – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

22. 19.30 ചെന്നൈ – എറണാകുളം(S/DIx.)

സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

24.09.2025 മുതൽ 13.10.2025 വരെ

1. 20.15 കോഴിക്കോട് – ബെം​ഗളൂരു (SF)

മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് – ബെം​ഗളൂരു (SF)

മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് – ബെം​ഗളൂരു (SF)

മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് – ബെം​ഗളൂരു (SF)

മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം – ബെം​ഗളൂരു (SF)

മാനന്തവാടി, കുട്ട വഴി

6. 21.15 തൃശ്ശൂർ – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം – ബെം​ഗളൂരു (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ – ബെം​ഗളൂരു (SF)

മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ – ബെം​ഗളൂരു (SF)

ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ – ബെം​ഗളൂരു (S/Dlx.)

ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് – ബെം​ഗളൂരു (S/Dlx.)

ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം – ബെം​ഗളൂരു (S/Dlx.)

നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)

നാഗർകോവിൽ വഴി

22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.