by Midhun HP News | Sep 16, 2025 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എംഎൽഎ പാലം വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. എംഎൽഎ പാലത്തിൽ വച്ച് ആറ്റിങ്ങൽ എം എൽ എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡി. സ്മിത അധ്യക്ഷയാകും. നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ അനിൽ കുമാർ സ്വാഗതം ആശംസിക്കും.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ഇനിമുതല്‍ UIDAI പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാറ്റ്‌ബോട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം കഴിയും. ഇതിനായി വാട്‌സ്ആപ്പിലെ MyGov Helpdesk എന്ന് ചാറ്റ്‌ബോട്ട് ഉപയോഗിക്കാം.
ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, ഫോണ്‍ കണക്ഷനുകള്‍ തുടങ്ങി എല്ലാ ആശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പലപ്പോഴും, പെട്ടെന്ന് ആധാര്‍ ആവശ്യമായി വരുമ്പോള്‍ പ്രിന്റൗട്ടോ ഡിജിറ്റല്‍ പകര്‍പ്പോ കൈവശം ഉണ്ടാകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് വാട്സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
DigiLocker-മായി ബന്ധിപ്പിച്ചിരിക്കുന്ന MyGov Helpdesk ചാറ്റ്‌ബോട്ട് ഉപയോഗിച്ച്, ആര്‍ക്കും ആധാര്‍ കാര്‍ഡിന്റെ PDF പതിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പുതിയ സംവിധാനം സുരക്ഷിതവും ലളിതവുമാണ്. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന OTP വഴിയാണ് സേവനം ലഭിക്കുക.
വാട്സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
നിങ്ങളുടെ ഫോണില്‍ MyGov Helpdesk WhatsApp നമ്പര്‍ +91-9013151515 സേവ് ചെയ്യുക.
വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ‘Hi’ അല്ലെങ്കില്‍ ‘Namaste’ എന്ന് അയക്കുക.
ചാറ്റ്‌ബോട്ട് ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് DigiLocker അക്കൗണ്ട് ഇല്ലെങ്കില്‍, DigiLocker വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് അക്കൗണ്ട് എടുക്കുക, ഈ അക്കൗണ്ട് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം
ചാറ്റ്‌ബോട്ട് ആവശ്യപ്പെടുന്ന 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക നിങ്ങളുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു OTP ലഭിക്കും.
സ്ഥിരീകരണത്തിനായി WhatsApp ചാറ്റില്‍ ഈ OTP നല്‍കുക. തുടര്‍ന്ന് ഡിജിലോക്കറില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന രേഖകളുടെ ലിസ്റ്റ് നിങ്ങള്‍ കാണാം.
ലിസ്റ്റില്‍ നിന്ന് ‘ആധാര്‍ കാര്‍ഡ്’ തെരഞ്ഞെടുക്കുക, തുടര്‍ന്ന് ആധാര്‍ കാര്‍ഡ് ചാറ്റില്‍ പിഡിഎഫ് ഫയലായി കാണാം.
by Midhun HP News | Sep 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍ ജോസഫ്, രവീന്ദ്രനാഥ് വള്ളത്തോള്‍, നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബിനുരാജ് കലാപീഠം, എന്നിവരും പങ്കെടുത്തു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയില്‍ നൂറാം ജന്മദിനമായ സെപ്തംബര്‍ 13 നാണ് തുടക്കമായത്. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ ബാര്‍പേട്ടയിലെ വാടക വീട്ടിലും റെയ്ഡ് നടന്നിരുന്നു.
2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നുപുര്‍ ബോറ, കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു. വിവാദമായ ഭൂമി പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതമായപ്പോള്‍ പണത്തിന് പകരമായി സംശയാസ്പദമായ വ്യക്തികള്‍ക്ക് ഹിന്ദു ഭൂമി കൈമാറിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അസമില്‍ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലെ റവന്യൂ സര്‍ക്കിളുകളില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ സഹായി ലാത് മണ്ഡല്‍ സുരജിത് ദേകയുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. സര്‍ക്കിള്‍ ഓഫീസറായിരുന്ന സമയത്ത് നുപുറുമായി ചേര്‍ന്ന് ബാര്‍പേട്ടയില്‍ പല ഇടങ്ങളിലായി ഇയാള്‍ ഭൂമി സ്വന്തമാക്കിയിരുന്നയായും പരാതിയുണ്ട്.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കൊച്ചി: ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ പിരിവ് വിലക്ക് തുടരും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ടോള്‍ പിരിവ് വിലക്ക് വ്യാഴാഴ്ച വരെയാണ് നീട്ടിയത്. തൃശൂര്‍ – എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വിശ്വാസം അര്‍പ്പിച്ചത്.
ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
വാദത്തിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വിശ്വാസം അര്‍പ്പിച്ചത്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
Recent Comments