കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി

കൊല്ലം കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആര്യൻകാവ് സ്വദേശി
സൂര്യയ്ക്കാണ് ആണ് പരിക്കേറ്റത്. വിജയാസ് ആശുപത്രിയുടെ ചുറ്റു മതിലാണ് തകർന്നത്. പുലർച്ചെ 2:45 നായിരുന്നു അപകടം. ഫയർ ഫോഴ്‌സ് എത്തിയാണ് സൂര്യയെ പുറത്തെടുത്തത്. ഡ്രൈർ ഉറങ്ങിയതാണ് അപകടകാരണം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസ് നിലമേൽ വേക്കലിൽ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരെ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ചർച്ച നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

കിണറ്റിൽ അകപെട്ടവരെ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സംഘം രക്ഷപെടുത്തി

കിണറ്റിൽ അകപെട്ടവരെ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സംഘം രക്ഷപെടുത്തി

കടക്കാവൂർ പെരുംകുളത്ത് കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപെടുത്തി. കിണറ്റിൽ അകപ്പെട്ട ഭാര്യയെ രക്ഷപെടുത്താൻ ഇറങ്ങിയ ഭർത്താവ് മുരളീധരൻ നായർ (75) കിണറ്റിൽ അകപ്പെടുകയായിരുന്നു. ആറ്റിങ്ങൽ നിലയത്തിലെ
ഫയർ & റെസ്ക്യൂ ഓഫീസർ വിഷ്ണു എം സി നായർ, ഉദ്ദേശം 60 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രാവർത്തനം നടത്തിയത്.

തസസ (തച്ചൂർകുന്ന് സാംസ്കാരിക സമിതി)യുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു

തസസ (തച്ചൂർകുന്ന് സാംസ്കാരിക സമിതി)യുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു

തസസ തച്ചൂർകുന്ന് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 4നു ആറ്റിങ്ങൽ തച്ചൂർകുന്ന് ജംഗ്ഷനിൽ രാത്രി 8 മണി മുതൽ ആണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 21,212രൂപയും രണ്ടാം സമ്മാനം 14,141.. മൂന്നാം സമ്മാനം 12,121രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9567042530, 8075233534