നിവേദനം നൽകി

നിവേദനം നൽകി

കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തുവാർ എൽ ഡി എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്യത്തിൽ 18മൈൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റ് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റുടുത്തതിനാൽ നിലവിലെ സ്ഥലത്തു നിന്നും മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് എം എൽ എ വി.ശശിയ്കും കിഴുവിലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ രജിതയ്ക്കും ദേശിയ പാത നിർമ്മാണ കമ്പനി യുടെ പ്രൊജക്റ്റ് മാനേജർക്കും നിവേദനം നൽകി. ഈ വിഷയം ഉടൻ പരിഹരിക്കാം എന്ന് ഉറപ്പും നൽകി.

സിപിഐഎം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ കെ ബാബു, വാർഡ് സെക്രട്ടറി അഡ്വ :ദിലീപ്. വി എൽ, ലോക്കൽകമ്മിറ്റി അംഗം ഷാജി. എസ്, 18മൈൽ ബ്രാഞ്ച് സെക്രട്ടറി സുരേഷ്‌കുമാർ, ബൂത്ത്‌ സെക്രട്ടറിമാരായ ഷമീർ, ബിജുകുമാർ, അരികത്തുവാർ ബ്രാഞ്ച് സെക്രട്ടറി ശ്രീകണ്ഠൻ നായർ, ഷബീർ ബഷീർ, ഗ്രാമപഞ്ചായത്തു അംഗം പവനൻ എന്നിവർ പങ്കെടുത്തു.

തട്ടത്തുമല മണലേത്തുപച്ചയിൽ വാഹനാപകടം: ഡ്രൈവർ മരണപ്പെട്ടു

തട്ടത്തുമല മണലേത്തുപച്ചയിൽ വാഹനാപകടം: ഡ്രൈവർ മരണപ്പെട്ടു

കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ തട്ടത്തുമല മണലേത്തുപച്ചയിൽ സെയിൽസ് വാൻ അപകടത്തിപ്പെട്ട് ഡ്രൈവർ മരണപ്പെട്ടു. മടവൂർ പുലിയൂർക്കോണം എലികുന്നാംമുകൾ റോഡരികത്തുവീട്ടിൽ നിസാമുദ്ദീൻ-ഷീബ ദമ്പതിമാരുടെ മകൻ ഷിബിൻ (27) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.തങ്കക്കല്ല് കൈതോട് കുന്നത്തുവീട്ടിൽ ജീഷു എസ്. ജോഷി (26), കൈതോട് സ്വദേശി ആസിഫ് (28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. തങ്കക്കല്ലിൽ പ്രവർത്തിക്കുന്ന കുന്നത്ത് സോഡാ ഫാക്ടറിയിൽനിന്നുള്ള കാലിക്കുപ്പികളുമായി തട്ടത്തുമലയിൽനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്ന വാഹനം. ഓവർടേക്ക് ചെയ്തു വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ആയിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. നിയന്ത്രണം വിട്ട ഡെലിവറി വാൻ റോഡിന്റെ വശത്തുള്ള സൂചന ബോർഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിൽ കുരുങ്ങിക്കിടന്ന ഷിബിനെ വെഞ്ഞാറമൂട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

ജോയി അനിയൻ നിര്യാതനായി

ജോയി അനിയൻ നിര്യാതനായി

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് കൈരളിയിൽ ജോയി അനിയൻ (55) നിര്യാതനായി.
ഭാര്യ: ബിന്ദു.
പിതാവ്: പരേതനായ രവീന്ദ്രൻ (വടക്കതിൽ).
മാതാവ്: രമാദേവി.