കേരള ഹിന്ദി പ്രചാരസഭ  പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക്  നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ 2025 ആഗസ്റ്റ് മാസത്തിൽ നടത്തിയ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ. ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം ഹരിചന്ദനത്തിൽ നിതിൻ രാജേന്ദ്രന്റേയും ആതിര എം.എസിന്റേയും മകളാണ്. ആറ്റിങ്ങൽ ബാബുജി ഹിന്ദി വിദ്യാലയത്തിലേയും മദർ ഇന്ത്യയിലെയും വിദ്യാർത്ഥിയാണ്.

ആറ്റിങ്ങൽ സ്വദേശി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ സ്വദേശി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി എന്ന് കരുതപ്പെടുന്ന വ്യക്തി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല. അനിൽകുമാർ ആറ്റിങ്ങൽ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് തമ്പാനൂരിൽ കുഴഞ്ഞുവീണത്.

ഈ മാസം 7 ആണ് സംഭവം. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് കുഴഞ്ഞുവീണ തിനെ തുടർന്ന് ഇദ്ദേഹം തന്നെ ഫോണിൽ ആംബുലൻസ് വിളിച്ചുവരുത്തി. ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെട്ടു. ഈ വ്യക്തിയുടെ വിലസമോ ബന്ധുക്കളെയോ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ. സെപ്റ്റംബർ 15 മുതലാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 15ന്) വൈകുന്നേരം നാലിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

സ്കൂളിന്റെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്തുവാൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും മുൻകൈയെടുത്ത് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച സിസിടിവി പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം അടൂർപ്രകാശ് എം. പി നിർവഹിക്കും.

പൂർവ്വ അധ്യാപക വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മൂന്നുലക്ഷം രൂപ സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

1900ത്തിൽ കുടിപ്പള്ളിക്കുടമായി തുടങ്ങിയതാണ്. പ്രജാസഭ മെമ്പർ ആയിരുന്ന കൊച്ചു പപ്പുതരകൻ സംഭാവന ചെയ്ത വസ്തുവിൽ ആണ് വിദ്യാലയം ആരംഭിച്ചത്. ശ്രീനാരായണഗുരുദേവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

1905ഇൽ ഈ കുടിപ്പള്ളിക്കൂടത്തെ സർക്കാർ ഏറ്റെടുത്തു പൊട്ടച്ചൻ വിളാകം പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1961ൽ ഹൈസ്കൂൾ ആയും 1984ഇൽ വി എച്ച് എസ് ഇയും അനുവദിച്ചു. ആദ്യകാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണിത്. തുടർന്ന് 2004ൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. പഠന നിലവാരത്തിൽ 100% വിജയം നിലനിർത്തുന്ന മേഖലയിലെ സ്കൂളുകളിൽ ഒന്നാണിത്.

ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സ്റ്റാർസ് പദ്ധതിയും പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടെയുണ്ട്. ജി എസ് ടി അസിസ്റ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളും ഇതിൽ പെടും. സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പുറമേ നിന്നുള്ള കുട്ടികൾക്കും സൗജന്യമായി തൊഴിൽ പരിശീലന കോഴ്സുകളിൽ പ്രവേശനം ഉണ്ട്. ഒട്ടേറെ പ്രഗത്ഭരായവരെ വാർത്തെടുത്തിട്ടുള്ള വിദ്യാലയം കൂടിയാണിത്.

പൂജവെയ്പ് തിരക്ക്: 25 മുതൽ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു

പൂജവെയ്പ് തിരക്ക്: 25 മുതൽ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആർടിസി അറിയിച്ചു.

കുറിപ്പ്

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…

25.09.2025 മുതൽ 14.10.2025 വരെ

1. 19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

3. 21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

4. 23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ – മലപ്പുറം(SF)

കുട്ട, മാനന്തവാടി വഴി

6. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)

മൈസൂർ, കുട്ട വഴി

7. 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബാംഗ്ലൂർ – കണ്ണൂർ(SF)

ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)

ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)

ചെറുപുഴ വഴി

19. 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്

ചെറുപുഴ വഴി

20. 19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

22. 19.30 ചെന്നൈ – എറണാകുളം(S/DIx.)

സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…

24.09.2025 മുതൽ 13.10.2025 വരെ

1. 20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

6. 21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം – ബാംഗ്ലൂർ

(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ – ബാംഗ്ലൂർ(SF)

മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ – ബാംഗ്ലൂർ(SF)

ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)

ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ

(S/Dlx.)

ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)

നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)

നാഗർകോവിൽ വഴി

22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.