യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും

ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

വിദ്യാര്‍ഥിയുടെ വിദേശപഠനം പൊലീസ് മുടക്കുന്നു; പ്രതിഷേധവുമായി എംഎല്‍എ സ്‌റ്റേഷനില്‍

വിദ്യാര്‍ഥിയുടെ വിദേശപഠനം പൊലീസ് മുടക്കുന്നു; പ്രതിഷേധവുമായി എംഎല്‍എ സ്‌റ്റേഷനില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എംഎല്‍എ. തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പൊലീസുകാര്‍ക്കെതിരെ കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിസാര കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലാണ് എംഎല്‍എയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎല്‍എയെ കുടുംബം സമീപിച്ചത്.

വിദേശത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാറനല്ലൂര്‍ സ്വദേശിനി അപര്‍ണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും എംഎല്‍എയോടൊപ്പം നേരിട്ടെത്തിയത്.

‘തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്’; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ

‘തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്’; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ പുഷ്പ. താൻ സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും, പ്രതി ചെന്താമരയുടെ നിരന്തരമായ വധഭീഷണിയെ തുടർന്ന് തനിക്ക് ജന്മനാട്ടിൽ നിന്നും തിരുപ്പൂരിലേക്ക് താമസം മാറ്റേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തി.

ചെന്താമരക്ക് തൂക്കുകയർ തന്നെ നൽകിയാൽ മാത്രമേ തങ്ങൾക്കിനി നാട്ടിലേക്ക് തിരികെ വരാനാകുമായിരുന്നുള്ളൂവെന്ന് പുഷ്പ പറഞ്ഞു. തനിക്കും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും നാട്ടിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരമൊരു കഠിനശിക്ഷ തന്നെ വേണമായിരുന്നു.

സാക്ഷികളെയെല്ലാം കൊലപ്പെടുത്തുമെന്ന് ഭീഷണി; മൂന്നാമത്തെ കൊലപാതകത്തിന് ശേഷവും ഭയം
പറയുന്ന കാര്യം അക്ഷരംപ്രതി അനുസരിച്ച് ദ്രോഹം ചെയ്യുന്ന വ്യക്തിയാണ് പ്രതി ചെന്താമരയെന്ന് സാക്ഷി പുഷ്പ ഓർത്തെടുത്തു. തനിക്കെതിരെ സാക്ഷി പറഞ്ഞ എല്ലാവരെയും കൊലപ്പെടുത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. സജിത വധക്കേസിലെ ശിക്ഷാവിധി വന്നതുമുതൽ ചെന്താമരയ്ക്ക് കടുത്ത അമർഷവും മുറുമുറുപ്പുമുണ്ടായിരുന്നു. തന്നെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു എന്നൊക്കെ പറഞ്ഞായിരുന്നു അയാൾ പക വീട്ടാൻ നടന്നത്.

നല്ല കാര്യങ്ങൾ ഒന്നും ചെയ്തിട്ടല്ല അയാൾ പൊലീസിന്റെ പിടിയിലായതെന്നും മൂന്നാമത്തെ കൊലപാതകവും നടത്തിയാണ് പോയതെന്നും പുഷ്പ ചൂണ്ടിക്കാട്ടി. വിധി വന്നതോടെ സുധാകരന്റെ മക്കൾക്കും തനിക്കുമൊക്കെ ഇനി പേടിയില്ലാതെ സമാധാനമായി നാട്ടിലേക്ക് തിരിച്ചുവരാനാകുമെന്നും മനസ്സിലെ ഭയമെല്ലാം മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു: സുധാകരന്റെ മക്കൾ
പ്രതി ചെന്താമരക്ക് വധശിക്ഷ നൽകിയുള്ള കോടതിയുടെ വിധിന്യായത്തിൽ കടുത്ത സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതികരിച്ചു [cite: ചെന്താമരക്ക് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരൻറെ മക്കള് പറഞ്ഞു.പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് തടവറയിൽ വെച്ചുള്ള വധശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

സെക്യൂരിറ്റിയെ ആവശ്യമുണ്ട്

സെക്യൂരിറ്റിയെ ആവശ്യമുണ്ട്

പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ
ഒരു സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി 22. 07. 26 രാവിലെ 11.30ന് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ചു അഭിമുഖം നടത്തുന്നു.

എസ് എസ് എൽ സി വിജയിച്ചിരിക്കണം. പ്രായം 18 നും 50നും ഇടയിൽ.

ശാരീരികമായി ആരോഗ്യവാനും സുരക്ഷാ ചുമതല നിർവഹിക്കാൻ യോഗ്യനുമായിരിക്കണം. സെക്യൂരിറ്റി ഗാർഡ് ആയി പ്രവ്യത്തി പരിചയമുള്ളവർക്കും മുൻ സൈനികർക്കും മുൻഗണന.
നിയമനം പൂർണമായും താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിലുമാണ്.

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി 22. 7. 26 ഉച്ചയ്ക്ക് 2 മണിക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടത്തുന്നു.

ഡി ഫാം \ ബി ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്. നിയമനം പൂർണമായും താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിലുമാണ്.