ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്

ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്

പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ
രണ്ടു ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി 22. 07. 26 രാവിലെ 11 മണിക്ക് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ചു അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം ബയോഡേറ്റ, സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും ആയി നേരിട്ട് ഹാജരാകേണ്ടതാണ്.

DCA/PGDCA യോഗ്യത

സംഘര്‍ഷം രൂക്ഷം, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്മാരോട് ഇന്ത്യ

സംഘര്‍ഷം രൂക്ഷം, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്മാരോട് ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കാന്‍ പൗരന്മാരോട് ഇന്ത്യ. നിലവില്‍ അവിടെയുള്ളവരോട് ലഭ്യമായ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന കാര്യം പരിഗണിക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുന്നതുവരെ തല്‍ക്കാലം യാത്ര മാറ്റിവെക്കണം. അടുത്ത ദിവസങ്ങളില്‍ ഇറാനില്‍ അസ്ഥിരതയും സംഘര്‍ഷവും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്നവര്‍ പരമാവധി ജാഗ്രത പുലർത്തണം. ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരോടും ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും, തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പതിവായി നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമായ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.

മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലെ പാലങ്ങള്‍, കുടിവെള്ള സംസ്‌കരണ പ്ലാന്റുകള്‍, വൈദ്യുത നിലയങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് യുഎസ് ആക്രമണം അഴിച്ചു വിടുകയാണ്. തിരിച്ചടിയായി പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് സഖ്യരാജ്യങ്ങളെ ടെഹ്‌റാനും ആക്രമിക്കുകയാണ്.

2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു!

2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു!

ന്യൂയോർ‌ക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ബൃ​ഹത്തായ എഡിഷനായിരുന്നു. മൂന്ന് രാജ്യങ്ങളിലായി അരങ്ങേറിയ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2030ലെ ലോകകപ്പ് ഇതിലും വൈവിധ്യമുള്ളതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. രണ്ട് പ്രധാന വൻകരകളിലെ മൂന്ന് രാജ്യങ്ങൾ മുഖ്യ ആതിഥേയരാകും. മറ്റൊരു വൻകരയിലെ മൂന്ന് രാജ്യങ്ങൾ ആദ്യ മൂന്ന് മത്സരങ്ങൾക്കും വേദിയൊരുക്കും. യൂറോപ്പ്, ആഫ്രിക്ക വൻകരളാണ് പ്രധാന ആതിഥേയർ. ലാറ്റിനമേരിക്കയിലെ മൂന്ന് രാജ്യങ്ങളാണ് ആദ്യ മൂന്ന് പോരിന് വേദിയൊരുക്കുന്നത്.

2030ലെ ലോകകപ്പ് മൂന്ന് വൻകരകളിലായാണ് അരങ്ങേറുന്നത്. 6 രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് ഫിഫ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തിരഞ്ഞെടുത്തത്. നിലവിലെ ചാംപ്യൻമാരായ സ്പെയിനും ഒരു ആതിഥേയ രാജ്യമാണ്.

യൂറോപ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്ന് രാജ്യങ്ങളാണ് അടുത്ത എഡിഷന്റെ പ്രധാന ആതിഥേയർ. സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ. ഈ മൂന്ന് രാജ്യങ്ങളും ആതിഥേയരെന്ന നിലയിൽ അടുത്ത എഡിഷനിലേക്ക് യോ​ഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വൻകരകളിലായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പെന്ന റെക്കോർഡാണ് അടുത്ത അധ്യയത്തിൽ ആതിഥേയരെ കാത്തിരിക്കുന്ന നേട്ടം.

ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നു 100ാം വാർഷികത്തിലെ മത്സരങ്ങൾ തുടങ്ങുന്നതിന്റെ ഭാ​ഗമായാണ് ഉദ്ഘാടന മത്സരം അടക്കമുള്ള ആദ്യത്തെ മൂന്ന് പോരാട്ടങ്ങൾ ലാറ്റിനമേരിക്കയിൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറു​ഗ്വെ, അർജന്റീന, പരാ​ഗ്വെ എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങൾ നടക്കുക. ഇതോടെയാണ് ഫലത്തിൽ ആറ് രാജ്യങ്ങൾ ലോകകപ്പിനു വേദിയൊരുക്കുന്നത്. ഈ രാജ്യങ്ങളും യോ​ഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയിൽ യോ​ഗ്യത ഉറപ്പിച്ചിട്ടുണ്ട്. അതിനാ‍ൽ 2030ലെ ലോകകപ്പ് യോ​ഗ്യതയ്ക്കായി 42 സീറ്റുകളാണ് ശേഷിക്കുന്നത്.

1930ലാണ് ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമായത്. അന്ന് ഉറു​ഗ്വെയാണ് പ്രഥമ പോരിനു വേദിയായത്. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി ഉറു​ഗ്വെ ചാംപ്യൻമാരുമായി. മോണ്ടെവീഡിയോ ന​ഗരത്തിലാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് പോരാട്ടം നടന്നത്. അതിന്റെ ഓർമ പുതുക്കൽ കൂടിയായിരിക്കും 2030ലെ ഉദ്ഘാടന പോരാട്ടം.

ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നു പരി​ഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. പരാ​ഗ്വെയെ തിരഞ്ഞെടുത്തതാകട്ടെ ആദ്യ ലോകകപ്പ് സമയത്ത് ഒരേയൊരു വൻകര ഫുട്ബോൾ ഭരണ സമിതിയേ (കോൺമെബോൾ) ഉണ്ടായിരുന്നുള്ളു. അതിന്റെ ആസ്ഥാനം പരാ​ഗ്വെയിലാണ്. അതിനാലാണ് പര​ഗ്വെയ്ക്കും നേരിട്ട് കളിക്കാൻ യോ​ഗ്യത ഉറപ്പായത്.

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.

വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു.

തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കൊച്ചിൻ പോർട്ട് അതോറിറ്റി ക്ലാസ്-I, ക്ലാസ്-II എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയ തസ്തികകളിലായി ആകെ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)
ഒഴിവുകൾ: 3

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

പ്ലാനിംഗ്, നിർമാണം, ഡിസൈൻ, മെയിന്റനൻസ്, പോർട്ട് & മറൈൻ സ്ട്രക്ചറുകൾ തുടങ്ങിയ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവുകൾ: 2

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ ഡിഗ്രി ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ്-I
ഒഴിവുകൾ: 2

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICMAI) അംഗത്വം ഉണ്ടായിരിക്കണം.

ഫിനാൻസ്/അക്കൗണ്ട്സ് മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)
ഒഴിവുകൾ: 1

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ഡിഗ്രി/AMIE ഉണ്ടായിരിക്കണം.

പ്രോഗ്രാമർ
ഒഴിവുകൾ: 1

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: കംപ്യുട്ടർ എൻജിനീയറിങ് /കംപ്യുട്ടർ സയൻസിൽ ഡിഗ്രി, അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിക്കൊപ്പം PG Diploma in Computer Applications/Computer Science/IT,

അല്ലെങ്കിൽ കംപ്യുട്ടർ ഡിഗ്രിക്കൊപ്പം ബന്ധപ്പെട്ട പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം.

പ്രോഗ്രാമിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
ഒഴിവുകൾ: 3

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങിൽ ഡിഗ്രി/AMIE ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് രീതി:

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), അഭിമുഖം, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മെഡിക്കൽ ഫിറ്റ്നസ് തെളിയിച്ച ശേഷമായിരിക്കും നിയമനം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cochinport.gov.in/uploads/tenders_attachments.pdf