ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്.

എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി. പത്തൊൻപത് മലയാളികളും, ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഇരുപതോളം പേർ കമ്പോടിയൻ ജെയിലിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്കൾ.

ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്‌കൾ. മാമ്പള്ളി സ്വദേശികളായ നാല് പേരും, ഒരു കൊച്ചുമേത്തൻ കടവ് സ്വദേശിയുമുൾപ്പെടെ അഞ്ച് പേരുണ്ടെന്നാണ് സൂചന. ഇവരൽ മാമ്പള്ളി സ്വദേശികളിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഇവർ താമസിച്ചിരുന്ന അക്കോമഡേഷനിൽ കമ്പോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുകയായിരുന്നവരെ പിടികൂടുകയായിന്നു. ഇവരെ ആദ്യം ഒരു ഷൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കംബോഡിയിലെ ബന്റായ മീൻചേയ പ്രൊവിൻഷ്യൽ പ്രിസണിലേക്ക് മാറ്റുകയുമായിരുന്നു.

ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ട്‌കൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതായാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പരസ്യമാക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല.

ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോടിയയിൽ കിടുങ്ങുന്നത്, വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കംബോഡിയയിൽ കുടുങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജോലിക്കായി കമ്പോടിയൻ വിസിറ്റ് വിസക്ക് രണ്ടര ലക്ഷം രൂപ കുടുങ്ങിയവർ, ഏജൻസിക്ക് നൽകിയതായും അന്ന്
ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി

നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി

നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി. യുവതി താമസിച്ചിരുന്ന വാടക ഫ്ലാറ്റുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്‌വെയർ എൻജീനയറായ തേജസ്വിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങൾ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തിൽ ചാടുകയുമായിരുന്നു.

പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷം ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ് (ഡിആർഎഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തിൽ പരിശോധന നടത്തുകയുമായിരുന്നു. അപ്പോഴും വിഗ്രഹം കണ്ടെത്താൻ സാധിച്ചില്ല.

തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു ലക്ഷം രൂപ വാടക നൽകി ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഫ്ളാറ്റിൻ്റെ മുകളിലെ രണ്ട് നിലകൾ ലോഡ്‌ജ്‌ പോലെയാണ് പ്രവർത്തിച്ചിരുന്നത്. തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്സക്‌സാക്ഷികളുടെ മൊഴികളും ഫോറൻസിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

ഡി വിജയൻ (63) അന്തരിച്ചു

ഡി വിജയൻ (63) അന്തരിച്ചു

കൊടുവഴന്നൂർ: തോട്ടവാരം നെടിയവിളവീട്ടിൽ ഡി വിജയൻ (63) (അഹമ്മദാബാദ്)(സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു.

ഭാര്യ: പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്

ഉമ്മൻചാണ്ടി അനുസ്‌മരണവും “ആർദ്രം അന്നം പുണ്യം” പൊതിച്ചോറ് വിതരണ പരിപാടിയും നടത്തി

ഉമ്മൻചാണ്ടി അനുസ്‌മരണവും “ആർദ്രം അന്നം പുണ്യം” പൊതിച്ചോറ് വിതരണ പരിപാടിയും നടത്തി

വേങ്ങോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ആർദ്രം അന്നം പുണ്യം എന്ന പേരിൽ പൊതിച്ചോറ് വിതരണ പരിപാടിയും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനകർമ്മം ഡി സി സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസ് അദ്ധ്യക്ഷനായിരുന്നു. INTUC ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. ആർ എസ പി നേതാവ് സന്തോഷ് ഭദ്രൻ, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം, ബൂത്ത് ഭാരവാഹികളായ സജിത് കല്ലുവെട്ടി, രാജേഷ് ശ്രീനാരായണപുരം, രാജൻ പാറയിൽ, സജി, കല്ലുവെട്ടി മുജീബ്, ഹരീന്ദ്രൻ, ഷാക്കിർ, സലിം, ദേവരാജൻ, തുളസീധരൻ, കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകുന്നേരം നടന്ന അനുസ്‌മരണ പരിപാടി മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ DCC ഉപാധ്യക്ഷൻ അഡ്വ. എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പുരുഷോത്തമൻ നായർ വേങ്ങോട് മാർക്കറ്റ് വോളിബോൾ ക്ലബ്ബ് അംഗങ്ങൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. MTech പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയേയും, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ വരേയും അനുമോദിച്ചു.

സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത്ത്, സേവാദൾ വയനാട് ജില്ലാ ചെയർമാൻ ഷാജി, INTUC ജില്ലാ സെക്രട്ടറി ആർ. എസ്. വിനോദ് മണി, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, സീനിയർ കോൺഗ്രസ് നേതാവ് ഖബറടി അബൂബക്കർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഖിൽ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി കല്ലുവെട്ടി സജിത്, വൈസ് പ്രസിഡൻ്റ് ഷംനാദ്, IT സെൽ കൺവീനർ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് ഭാരവാഹികളായ ബൈജു, മുംതാസ് ബീഗം, മണ്ഡലം ഭാരവാഹികളായ വേങ്ങോട് ഷറഫുദ്ദീൻ, പ്രേമരാജു, പാറയിൽ രാജൻ, നാരായണൻ നായർ, സജി, കല്ലുവെട്ടി മുജീബ്, രവി, സലിം, ചന്ദ്രൻ, സൈയ്ൻലാ തുടങ്ങിയവർ നേതൃത്വം നൽകി.