‘സർക്കാരിന്റെ വിലയിരുത്തൽ’; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

‘സർക്കാരിന്റെ വിലയിരുത്തൽ’; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ ഇന്ന്. രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ് യുഡിഎഫും എൽഡിഎഫും. 126 സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി. വൈദ്യുതി നിയന്ത്രണം, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് എൽഡിഎഫ് പ്രചാരണത്തിൽ ഉയർത്തിയത്.

പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന, വികസന പദ്ധതികൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. 38 വാർഡുകളിലെ ഫലം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നേരിട്ട് മാറ്റമുണ്ടാക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ജനവിധി എന്ന നിലയിൽ മുന്നണികൾ ഫലത്തെ വിലയിരുത്തും.

മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവടങ്ങളിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടന്നത്.

ഫാത്തിമ തഹ്‍ലിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടിപിയുമാണ് മത്സരിച്ചത്. ബിജെപിക്കായി കെ ജിജിയും രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി. കുറ്റിച്ചിറയിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി എട്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

സ്വയംവര ഗ്രാൻഡ് സ്റ്റാഫ് മീറ്റും വാർഷിക സംഗമവും ഇന്ന് നഗരൂരിൽ; എല്ലാ ഷോറൂമുകൾക്കും അവധി

സ്വയംവര ഗ്രാൻഡ് സ്റ്റാഫ് മീറ്റും വാർഷിക സംഗമവും ഇന്ന് നഗരൂരിൽ; എല്ലാ ഷോറൂമുകൾക്കും അവധി

തിരുവനന്തപുരം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സ്വയംവര സിൽക്‌സിന്റെ ജീവനക്കാരുടെ വിനോദയാത്രയോടും (Staff Tour) ‘ഗ്രാൻഡ് സ്റ്റാഫ് മീറ്റ് 2026’നോടും അനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ 29, ചൊവ്വാഴ്ച) സ്വയംവരയുടെ എല്ലാ ഷോറൂമുകൾക്കും അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ജീവനക്കാരുടെ കുടുംബസംഗമവും വാർഷികാഘോഷവും ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും. ചടങ്ങിൽ മലയാള ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരായ മല്ലിക സുകുമാരൻ, മനീഷ, ഡയാന ഹമീദ്, മനസാ രാധാകൃഷ്ണൻ, നയൻതാര ചക്രവർത്തി, ജൂഹി ജയകുമാർ, ലക്ഷ്മി കീർത്തന, ശ്രീലയ തുടങ്ങി നിരവധി താരങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

തുടർന്ന് പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫും സംഘവും നയിക്കുന്ന ഗാനമേളയും സ്വയംവര കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. കൂടാതെ ജീവനക്കാർക്കുള്ള അനുമോദന ചടങ്ങും തദ്അവസരത്തിൽ ഉണ്ടായിരിക്കും. നാളെ (സെപ്റ്റംബർ 30) മുതൽ എല്ലാ ഷോറൂമുകളും പതിവുപോലെ പ്രവർത്തിക്കുന്നതാണ്.

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തിരുത കൊടുത്ത് സീറ്റു സംഘടിപ്പിച്ചെന്നും പാര്‍ട്ടിയില്‍ സ്വീധീനമുണ്ടാക്കിയെന്നെല്ലാം തനിക്കു നേരെ ഉയര്‍ന്ന പരിഹാസങ്ങളെ ചിരിച്ചു തള്ളുകയാണ് ചെയ്തിട്ടുള്ളതെന്ന് കെവി തോമസ് പറഞ്ഞു. സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് കെവി തോമസിന്‍റെ തുറന്നു പറച്ചില്‍. തനിക്കു തിരുതത്തോമ എന്നു വട്ടപ്പേര് വീണതെങ്ങനെയെന്ന് തോമസ് മാഷ് പറയുന്നത് ഇങ്ങനെ:

2001ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലം. അന്ന് സീറ്റ് പ്രതീക്ഷിച്ച കുറേ നേതാക്കന്മാര്‍ എറണാകുളത്ത് ഉണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വം എറണാകുളം സീറ്റ് എനിക്ക് തന്നപ്പോള്‍ അതില്‍ ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അതില്‍ 2 ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ഇവര്‍ കുറേ മത്സ്യതൊഴിലാളികളെയും കൂട്ടി തിരുതയും പിടിച്ച് അത് കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് പ്രതിഷേധ ജാഥ നടത്തി.

മാഷ് കരുണാകരന്‍ വഴി സോണിയ ഗാന്ധിക്ക് തിരുത കൊടുത്ത് സ്വാധീനിച്ച് സീറ്റ് ഒപ്പിച്ചെടുത്തതാണെന്നും പറഞ്ഞ് മുദ്രാവാക്യം വിളിയായി… കൈയ്യില്‍ തിരുതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ ജാഥ. ഇത് ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അങ്ങോട്ട് വൈറല്‍ ആയി… അതോടെ എനിക്കൊരു ഇരട്ട പേര് വീണു. തിരുതത്തോമ.

ഞാന്‍ അതിനെ ചിരിച്ചു തള്ളുകയാ ചെയ്തത്…. തിരുത മാത്രമല്ലേ താന്‍ കൊടുത്തുള്ളൂ എന്ന് ലളിതമായി അതിനോട് പ്രതികരിച്ചു. അന്ന് മുതലാണ് തിരുതയുമായി ബന്ധപ്പെടുത്തി എന്നെ കുറിച്ച് കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. സത്യത്തില്‍ സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല. ഡല്‍ഹിയിലേക്ക് ഞാന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ട്. അല്ലാതെ ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ല. പ്രത്യേകിച്ച് തിരുത.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളം മാര്‍ക്കറ്റില്‍ എത്തിയ രമേശ് ചെന്നിത്തല ഇതില്‍ ഏതാ തിരുത എന്ന് ചോദിച്ച് പരിഹസിച്ചിരുന്നു. തന്നെ തിരുതത്തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് പ്രയാസം ഒന്നും ഇല്ല. പക്ഷേ, മത്സ്യത്തൊഴിലാളികളെ വിലകുറച്ച് കാണുന്നതില്‍ വിഷമം ഉണ്ട്. പ്രളയദുരന്ത സമയത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് കേരളത്തെ രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അത് രമേശ് മറന്നു. പിന്നീട് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് താന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; കൊല്ലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; കൊല്ലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BB 814615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BG 977056 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം BC 914492 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize 5,000/-

BA 814615

BC 814615

BD 814615

BE 814615

BF 814615

BG 814615

BH 814615

BJ 814615

BK 814615

BL 814615

BM 814615

4th Prize: 5,000/-

0026 0817 0855 1107 2546 3201 3227 3492 3563 3994 4097 5311 6333 6671 7412 7834 8016 9161 9472

5th Prize 2,000/-

1460 3507 4602 5159 7972 9128

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.