by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
മിഴി ബ്യൂട്ടി പാർലർ പുതിയ സംരംഭത്തിലേയ്ക്. ബ്യൂട്ടി പാർലറിനോടൊപ്പം റെന്റൽ ജൂവലറിയുടെ വിശാലമായ കളക്ഷൻസ്, ഡ്രസ്സ് സ്റ്റിച്ചിംങും ഉൾപ്പെടെ പുതിയ ഷോറൂം പ്രവർത്തമമാരംഭിക്കുന്നു. ആറ്റിങ്ങൽ മെയിൻ റോഡിലാണ് സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. യു ട്യൂബർ കീർത്തന രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി ഭദ്ര ദീപപ്രകാശനം നടത്തും.
by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
വെളിച്ചെണ്ണ വില ക്രമാതീതമായ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസംരംഭകർക്ക് നൽകുന്ന മുന്നറിയിപ്പ്“`
വെളിച്ചെണ്ണ വില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വരാൻ സാധ്യതയുള്ളതിനാൽ എല്ലാ ഭക്ഷ്യസംരംഭകരും വിശ്വാസ്യതയുള്ള fssai അംഗീകൃത ഉൽപാദകർ, റീപാക്കർ, വിതരണക്കാർ എന്നിവരിൽ നിന്നുമാത്രം വെളിച്ചെണ്ണ സ്വീകരിക്കാൻ പാടുള്ളൂ എന്നും അംഗീകൃത ജി എസ് ടി ബിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ജി എസ് ടി ബിൽ ഇല്ലാതെയും മാർക്കറ്റ് വിലയിൽ കുറഞ്ഞ വിലയിലും ലഭ്യമാക്കുന്ന വെളിച്ചെണ്ണ ഒരു കാരണവശാലും വാങ്ങിക്കാതിരിക്കേണ്ടതും ആയത് സംബന്ധിച്ച വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് യഥാസമയം അറിയിക്കേണ്ടതുമാണ്.
by Midhun HP News | Jul 29, 2025 | Latest News, കേരളം
കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തില്‍ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയിലായിരുന്നു ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍.
by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു.
ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുന്‍പ് നടന്ന മന്ത്രിതല ചര്‍ച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് അനൂപ്. വി.എസിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Recent Comments