പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു: 48കാരനായ പിതാവ് അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു: 48കാരനായ പിതാവ് അറസ്റ്റിൽ

കാസർകോട് : പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്.

കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ തുടർന്ന് കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയത്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ യ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കണ്ണൂര്‍-കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (30-07-2025) രാത്രി 11.30 മുതല്‍ നാളെ രാത്രി 08.30 വരെ 2.9 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

താന്നിമൂട് ഗവണ്മെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ പി.ടി.എ വാർഷിക പൊതു യോഗവും അവാർഡ് വിതരണവും നടത്തി

താന്നിമൂട് ഗവണ്മെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ പി.ടി.എ വാർഷിക പൊതു യോഗവും അവാർഡ് വിതരണവും നടത്തി

പാലോട്: താന്നിമൂട് ഗവ.ട്രൈബൽ എൽ.പി. സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗവും ബോധവത്കരണ ക്ലാസ്സും എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ സിംലാ ദേവി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ സുരക്ഷ – ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് പാലോട് സീനിയർ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ നേതൃത്വം നൽകി. 2025 – 26 അധ്യയന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ സുരക്ഷാ കമ്മിറ്റി, മദർ പി.ടി.എ , ഉച്ച ഭക്ഷണ കമ്മിറ്റി എന്നിവയും രൂപീകരിച്ചു. സീനിയർ അസിസ്റ്റൻറ് രാഗേഷ് തമ്പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹെഡ്മിസ്ട്രസ് ജമനിസാ ബീഗം സ്വാഗതവും സഫീർഖാൻ നന്ദിയും പറഞ്ഞു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു

പ്രകൃതി സംരക്ഷണ ദിനത്തിൽ അവനവഞ്ചേരി സ്കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 500 വൃക്ഷതൈകളാണ് ചങ്ങാതിമാർക്ക് കൈമാറിയത്. പരിസ്ഥിതി പുനസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾക്കൊപ്പം കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുമാണ് ചങ്ങാതിക്കൊരു തൈ എന്ന പരിപാടി ലക്ഷ്യമിടുന്നത്.

ചങ്ങാതിയുടെ പേരിൽ ഒരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധവും, മനുഷ്യരുടെ സൗഹൃദവും വൻവൃക്ഷത്തോളം വളരട്ടെയെന്ന സന്ദേശവും കുട്ടികളിലേക്കെത്താൻ ഈ പദ്ധതിക്ക് കഴിയും.

ശ്രദ്ധേയമായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സ്‌കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, ഹരിത കേരള മിഷൻ പ്രതിനിധി സിന്ധു സുനിൽ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.