സുകുമാരൻ നായർ (92) അന്തരിച്ചു
ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർകോണം കുന്നുവിളപുത്തൻവീട്ടിൽ സുകുമാരൻ നായർ (92) അന്തരിച്ചു
മക്കൾ: രമേഷ്ചന്ദ്രൻ. എസ്, സുരേഷ്‌ചന്ദ്രൻ. എസ്, സതീഷ്ചന്ദ്രൻ. എസ്
മരുമകൻ: ഇന്ദിര, ബിന്ദു, ലജി
ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർകോണം കുന്നുവിളപുത്തൻവീട്ടിൽ സുകുമാരൻ നായർ (92) അന്തരിച്ചു
മക്കൾ: രമേഷ്ചന്ദ്രൻ. എസ്, സുരേഷ്‌ചന്ദ്രൻ. എസ്, സതീഷ്ചന്ദ്രൻ. എസ്
മരുമകൻ: ഇന്ദിര, ബിന്ദു, ലജി
ചിറയിൻകീഴ്: കിഴുവിലം ആയൂർവേദ ആശുപത്രിയിൽ
നിർമിച്ച പുതിയ കെട്ടിട സമുച്ചയം ശനി വൈകിട്ട് 4.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി ശശി എം എൽ എ അധ്യക്ഷനാകും. 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 2023 ജൂലൈ മാസത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് ഘട്ടമായി നിർമാണം പൂർത്തിയാക്കി നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തന സജ്ജമാക്കിയത്. സംസ്ഥാന സർക്കാർ ആർദ്രം ആരോഗ്യ പദ്ധതിയിലൂടെ ഒരുകോടി അറുപത് ലക്ഷം രൂപയും ദേശീയ ആയുഷ്മിഷനിലൂടെ 75 ലക്ഷം രൂപയുമാണ് ആശുപത്രിയുടെ നവീകരണത്തിനായി അനുവദിച്ചത്.
റിസപ്ഷൻ, കൺസൾട്ടിങ് റൂമുകൾ, ചീഫ് മെഡിക്കൽ ആഫീസർക്കുള്ള മുറി, രോഗികൾക്ക് വിശ്രമസ്ഥലം,
പ്രൊസീജിയർ റൂം, ഫിസിയോതെറാപ്പി യൂണിറ്റ്,ഫാർമസി, നേഴ്സിംങ് റൂം , കിച്ചൺ, മെഡിസിൻ സ്റ്റോർ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയതും,
ചിറയിൻകീഴ് താലൂക്കിലെ പ്രധാനപ്പെട്ട ആയൂർവേദ ആശുപത്രികളിൽ ഒന്നുമാണ് കിഴുവിലത്തേത് . സമീപ പഞ്ചായത്തുകൾക്കുപുറമേ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിയാളുകളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.
പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും.ആരോഗ്യ മേഖലയിൽ എൽ ഡി എഫ് സർക്കാർ കൈവരിച്ച പുരോഗതിയുടെ നേർസാക്ഷ്യം കൂടിയാണ് കിഴുവിലം ആയൂർവേദ ആശുപത്രി.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായി. പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഇരുത്തിയത് ഇവരെ സഹായിക്കാനാണെന്നും സതീശൻ ആരോപിച്ചു.
തളാപ്പിന് സമീപത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
കൽപ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടർ 15 സെന്‍റീ മീറ്റർ തുറന്നിരുന്നു. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയ വ്യക്തമാക്കിയത്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്ന് (25/07/2025) വൈകുന്നേരം 05.30 മുതൽ 27/07/2025 രാത്രി 08.30 വരെ 2.6 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Recent Comments