by Midhun HP News | Sep 26, 2026 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ , അഭിറാം, അപ്‌സ എന്നിവരെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒപ്പം മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിനോദ യാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാര്‍ നാലാം മൈല്‍ പാലത്തില്‍ നിന്നും ചിന്നാര്‍ ആറ്റിലേക്ക് മറിയുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


by Midhun HP News | Sep 26, 2026 | Latest News, കേരളം
കോഴിക്കോട്: അധ്യാപകര്‍ പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. ഭര്‍ത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
കീത്തനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എംഡിഎ കേസില്‍ കേസില്‍ കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വന്ന് ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് വടകര പൊലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു കീര്‍ത്തന.



by Midhun HP News | Sep 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മേധാവികളെ നിയമിച്ചു. പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍. ഗായകന്‍ ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയുടെയും നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും അധ്യക്ഷരാവും. ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം. അക്കാദമികളുടേയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണന്‍ കോണ്‍ഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു.എല്‍ഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന നടന്‍ പ്രേംകുമാര്‍ പിന്നീട് സര്‍ക്കാരുമായുള്ള അസ്വാരസ്യത്തില്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് യുഡിഎഫിന് ഒപ്പമെത്തിയ പ്രേമകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറഷനിലാണ് നിയമനം.


by Midhun HP News | Sep 26, 2026 | Latest News, ജില്ലാ വാർത്ത
എസ് യു ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങ് 2026 സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ബാലരാമപുരം റായ് വിജയ് കൺവെൻഷൻ സെന്ററിൽ നടത്തുന്നു. ഇന്ത്യൻ വൈസ് പ്രസിഡന്റ് സി. പി. രാധാകൃഷ്ണൻ അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എസ് യു ടിയുടെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം എന്നിവർ പങ്കെടുക്കുന്നു.
2020 ബാച്ചിലെ 92 ഡോക്ടർമാരും 2022-ബാച്ചിലെ MD/MS ബിരുദാനന്തര ബിരുദധാരികളായ 25 ഡോക്ടർമാരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതാണ്.
2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 11 മണിക്ക് എസ് യു ടി മെഡിക്കൽ കോളേജിൽ പുതിയ കാത്ത് ലാബും റോബോട്ടിക് സർജറിയും ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എസ് യു ടി മെഡിക്കൽ കോളേജിന്റെ ചെയർമാൻ ഡോ. എ. സി. ഷണ്മുഖം അധ്യക്ഷത വഹിക്കുന്നതാണ്.
റോബോട്ടിക് സർജറി ശസ്ത്രക്രിയാ രംഗത്ത് പുതിയ വിപ്ലവം!
തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് അത്യാധുനിക റോബോട്ടിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു!
സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഇനി കൂടുതൽ സുരക്ഷിതവും കൃത്യതയുമുള്ളതുമായി മാറും.
റോബോട്ടിക് സർജറിയുടെ പ്രധാന മേന്മകൾ:
*ഉയർന്ന കൃത്യതയും 3D HD കാഴ്ചയും
കാത്ത് ലാബ്
എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് – അത്യാധുനിക കാത്ത് ലാബ്
നിങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയ അത്യാധുനിക ഡിജിറ്റൽ കാത്ത് ലാബ് സേവനങ്ങൾ ഇപ്പോൾ എസ്.യു.ടിയിൽ ലഭ്യമാണ്.
പ്രധാന സേവനങ്ങൾ
*എമർജൻസി ആൻജിയോപ്ലാസ്റ്റി (Primary PCI): ഹൃദയാഘാത സമയത്ത് ജീവൻ രക്ഷിക്കാൻ സജ്ജമായ അടിയന്തര ചികിത്സ.
*കോറോണറി ആൻജിയോഗ്രാം (Coronary Angiogram): ഹൃദയ ധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്താൻ അത്യാധുനിക പരിശോധന.
*കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ്.
by Midhun HP News | Sep 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്, കൊച്ചുമേത്തൻ കടവിൽ കുടുംബസംഗമം ഡോ: റ്റി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യയാ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജാ ബീഗം, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഇടമന, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വെമ്പായം സുധീർ, പോത്തൻകോട് വിജയൻ, സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, പി മണികണ്ഠൻ, എസ് ചന്ദ്രൻ, എം മുരളീധരൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. എൻ മോഹനൻ നായർ, ഷാജു, ബാബു, സ്ഥാനാർഥി ബിജിമോൾ എന്നിവർ പങ്കെടുത്തു.



Recent Comments