രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി

രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ട് ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടിന് ഇന്ത്യയ്ക്ക് ഒപ്പമെത്താനായി.

ഇംഗ്ലണ്ട് 44.1 ഓവറിൽ ആറ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇന്ത്യ 44 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായിരുന്നു.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് അറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഇന്ത്യയെ കുറഞ്ഞ സ്കോറിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 44.1 ഓവറിൽ 235/6 എന്ന നിലയിൽ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 99 റൺസ് നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലണ്ടനിലെ ലോർഡ്സിൽ ജൂലൈ 19ന് നടക്കും.

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ;

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ;

ഡൽഹി: ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ അനാദരവ് കാണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയ ബിൽ, തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോൾ ലോക്സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. ദേശീയ ഗാനത്തിന് തുല്യമായ പരിരക്ഷനിലവിലുള്ള 1971-ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമപ്രകാരം ദേശീയ ഗാനം , ദേശീയ പതാക, ഇന്ത്യൻ ഭരണഘടന എന്നിവയ്ക്ക് മാത്രമാണ് നിയമപരമായ പരിരക്ഷയുള്ളത്. ഇവയെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഇതേ നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗാനം ആലപിക്കുമ്പോൾ ബോധപൂർവ്വം തടസ്സമുണ്ടാക്കുകയോ അപമാനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതവും ആലപിക്കണമെന്ന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമനിർമ്മാണം. വർഷകാല സമ്മേളനത്തിൽ മറ്റ് പ്രധാന ബില്ലുകളുംവന്ദേമാതരം ഭേദഗതി ബില്ലിനൊപ്പം മറ്റ് ചില സുപ്രധാന നിയമനിർമ്മാണങ്ങളും ഈ വർഷകാല സമ്മേളനത്തിൽ ലോക്സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, 2026: രണ്ടു വർഷത്തിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കുന്ന ബിൽ.

എഫ്.സി.ആർ.എ ഭേദഗതി ബിൽ, 2026: എൻ.ജി.ഒകളുടെ വിദേശ ഫണ്ടിങ് ദുരുപയോഗം തടയാനും നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അധികാരം നൽകുന്ന ബിൽസുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, 2026

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുന്നതോടെ രാജ്യത്തിന്റെ ദേശീയ പ്രതീകങ്ങളെയും ഗീതങ്ങളെയും ആദരിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് കൂടുതൽ ശക്തമാകും.

അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസ് വൈ.ടു.കെ ജെൻക്ഷനിൽ സ്ഥാപിച്ചിരുന്ന റോഡ് സുരക്ഷാ ഗ്ലാസ്‌ തല്ലിതകർത്തു

അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസ് വൈ.ടു.കെ ജെൻക്ഷനിൽ സ്ഥാപിച്ചിരുന്ന റോഡ് സുരക്ഷാ ഗ്ലാസ്‌ തല്ലിതകർത്തു

അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസ് വൈ.ടു.കെ ജെൻക്ഷനിൽ സ്ഥാപിച്ചിരുന്ന റോഡ് സുരക്ഷാ ഗ്ലാസ്‌ സാമൂഹ്യവിരുദ്ധർ തല്ലിതകർത്തു. വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ നാലായിരത്തോളം രൂപ ചിലവിൽ സ്ഥാപിച്ചിരുന്ന കോൺവെക്സ് ഗ്ലാസാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തല്ലി തകർത്തത്.

ആഴ്ചകൾക്ക് മുൻപ് ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ്‌ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടം കേന്ദ്രീകരിച്ച് അടുത്തിടെയായി സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ പെരുകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ, ഈ മേഖല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണ്.

വാഹനയാത്രികർക്ക് ഗുണകരമായിരുന്ന കോൺവെക്സ് ഗ്ലാസ്‌ തല്ലിതകർത്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ പോലീസിൽ പരാതി നൽകി.

‘പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു’; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

‘പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു’; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

ഒരുകാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിമാരിലൊരാളാണ് റോജ. നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ റോജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് റോജ. പ്രഭുദേവയ്ക്കൊപ്പം റോജ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെ സുബാഷ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ ‘ഈഴൈയിൻ സിരിപ്പിൽ’.

ഈ ചിത്രത്തിലെ ‘കറു കറു കറുപ്പായി…’ എന്ന ​ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ വിജയ് ചിത്രമായ ‘ലിയോ’യിലും ഈ പാട്ട് ഉപയോ​ഗിച്ചിരുന്നു. ‘ലിയോ’യിൽ വന്നതോടെ ഈ പാട്ട് വീണ്ടും ട്രെൻഡിങ്ങായി മാറി. ഇപ്പോഴിതാ ആ പാട്ടിന് പിന്നിലെ കഥ പറയുകയാണ് റോജ.

പാട്ട് ചിത്രീകരിക്കുമ്പോൾ തനിക്ക് പരിക്കേറ്റെന്നും വേദനയിലും സീൻ നന്നായി ഇരിക്കണമെന്നാണ് താൻ ചിന്തിച്ചതെന്നും പറയുകയാണ് റോജ. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോജ. “വിജയ് സാർ അത് ലിയോയിൽ വച്ചതു കൊണ്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം എന്റെ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ആ സമയത്തും ആ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ അത് വീണ്ടും ട്രെൻഡിങ്ങായി.

എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാർ അതിൽ ഡാൻസ് ചെയ്യുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അർഥത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്റ്റൈൽ ആണോ ഇഷ്ടം അത് അ​ദ്ദേഹം ചെയ്യും. എനിക്ക് ഡാൻസ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സ്റ്റൈൽ മനസിലായി. ആ പാട്ടിൽ എന്റെ തോളിൽ കയറിട്ട് വലിക്കുന്ന ഒരു രം​ഗമുണ്ട്. കയർ വലിച്ചു കൊണ്ടാണ് ഡാൻസ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തിൽ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു.

കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാൽ, 100 അല്ലെങ്കിൽ 200 വർഷങ്ങൾക്ക് ശേഷവും അത് സ്‌ക്രീനിൽ മായ്‌ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാൽ ഓൺ സ്ക്രീനിൽ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നിൽ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആ സമയത്ത് ഞാൻ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോർക്കാറുണ്ട്”. – റോജ പറഞ്ഞു.

കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു

കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു

മലപ്പുറം: രാത്രി പന്ത്രണ്ടു കഴിഞ്ഞാലും കെ. വി. ഇല്ല്യാസ് ബാബുവിന്റെ ഫോൺ നിശ്ശബ്ദമാകാറില്ല. അങ്ങേയറ്റം പരിഭ്രാന്തിയോടെയുള്ള ശബ്ദമായിരിക്കും മിക്ക വിളികളുടെയും മറുവശത്ത്.”ഇക്കാ… കാട്ടുപന്നിയിറങ്ങിയിട്ടുണ്ട്… വാഴയൊക്കെ നശിപ്പിക്കുകയാണ്… ഒന്ന് വേഗം എത്തണം…”വിളി അവസാനിക്കുന്നതിന് മുമ്പേ ഇല്ല്യാസ് തയ്യാറാകും. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന റൈഫിൾ കൈയിലെടുക്കും. ഒപ്പമുണ്ടാകാൻ അനുജൻ അഷിഖിനെയോ സംഘത്തിലെ മറ്റാരെയെങ്കിലുമോ വിളിക്കും. പിന്നെ വാഹനം നേരെ കൃഷിയിടത്തിലേക്ക്.

അത് വെറുമൊരു രാത്രിയാത്രയല്ല. മാസങ്ങളുടെ അധ്വാനം രക്ഷിക്കാനുള്ള ഓട്ടമാണ്.

മലബാറിലെ കൃഷിയിടങ്ങളിൽ ഇരുട്ട് വീഴുമ്പോൾ പല കർഷകരുടെയും മനസ്സിൽ ഉറച്ചുപോകുന്ന ഒരു ഭയമുണ്ട്. പകൽ നിറഞ്ഞുനിന്ന വാഴത്തോട്ടമോ കപ്പക്കൃഷിയോ നെൽപ്പാടമോ പുലർച്ചെയാകുമ്പോഴേക്കും ചവിട്ടിമെതിഞ്ഞുകിടക്കുമോ എന്ന ആശങ്ക. കാട്ടുപന്നിക്കൂട്ടങ്ങൾക്ക് ഒരു രാത്രി മതിയാകും മാസങ്ങളുടെ കഠിനാധ്വാനം ഇല്ലാതാക്കാൻ. അതുകൊണ്ടുതന്നെ പന്നിയിറങ്ങിയെന്ന വിവരം ലഭിച്ചാൽ ഒരു നിമിഷം പോലും വൈകിക്കാതെ കർഷകർ വിളിക്കുന്നത് ഇല്ല്യാസിനെയാണ്.എന്നാൽ ഇല്ല്യാസിന്റെ കൈയിലുള്ള റൈഫിളാണ് ഈ കഥയിലെ ഏറ്റവും വലിയ കൗതുകം.

ബ്രിട്ടീഷ് ഭരണകാലത്ത് ഏറനാട് താലൂക്കിലെ അധികാരിയുടെ കൈവശമുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്കാണത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ തോക്ക് തലമുറകളിലൂടെ കൈമാറി ഒടുവിൽ ഇല്ല്യാസിന്റെ കൈകളിലെത്തി. കാലം മാറിയപ്പോൾ പല പഴയ ആയുധങ്ങളും വീടുകളുടെ ചുമരുകളിൽ ഓർമച്ചിഹ്നങ്ങളായി മാറി. എന്നാൽ ഈ തോക്കിന് അത്രയും മാത്രം വിധിയുണ്ടായില്ല. ഇന്നും അത് ഉപയോഗിക്കുന്നത് കാട്ടിലല്ല, കൃഷിയിടങ്ങളിലാണ്. വേട്ടയ്ക്കല്ല, കർഷകരുടെ ഉപജീവനം സംരക്ഷിക്കാനാണ്.