സ്വര്‍ണം, വെള്ളി ഒന്നുറപ്പ്! സ്‌ക്വാഷില്‍ അനാഹതും അഭയ് സിങും ഫൈനലില്‍

സ്വര്‍ണം, വെള്ളി ഒന്നുറപ്പ്! സ്‌ക്വാഷില്‍ അനാഹതും അഭയ് സിങും ഫൈനലില്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ സ്‌ക്വാഷ് സിംഗിള്‍സില്‍ സ്വര്‍ണം, വെള്ളി മഡലുകളില്‍ ഒന്നുറപ്പിച്ച് ഇന്ത്യ. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അനാഹത് സിങും പുരുഷ വിഭാഗത്തില്‍ അഭയ് സിങും ഫൈനലിലേക്ക് മുന്നേറി. അനാഹത് അതിഥേയ താരമായ സതോമി വതനബെയേയും അഭയ് പാകിസ്ഥാന്‍ താരം മുഹമ്മദ് ഇര്‍ഫാനേയും സെമിയില്‍ വീഴ്ത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.

വനിതാ പോരാട്ടത്തില്‍ മിന്നും തിരിച്ചുവരവാണ് അനാഹത് നടത്തിയത്. ആദ്യ രണ്ട് സെറ്റുകളും നഷ്ടമായ താരം പിന്നീടുള്ള രണ്ട് സെറ്റുകള്‍ പിടിച്ച് അവിശ്വസനീയ സമനില സ്വന്തമാക്കി. അഞ്ചാം സെറ്റില്‍ ഇന്ത്യന്‍ താരം ജപ്പാന്‍ താരത്തിനു ഒരവസരവും നല്‍കിയതുമില്ല. തീര്‍ത്തും ഏകപക്ഷീയമായ മുന്നേറ്റമാണ് അവസാന സെറ്റില്‍ അനാഹത് നടത്തിയത്. സ്‌കോര്‍: 9-11, 11-13, 12-10, 11-6, 11-3.

അഭയ് സിങും പാകിസ്ഥാന്റെ മുഹമ്മദ് ഇർഫാനും തമ്മിലുള്ള പോരാട്ടം തീർത്തും ഏകപക്ഷീയമായിരുന്നു. പാക് താരത്തിനു ഒരു പഴുതും നല്‍കാതെ അതിവേ​ഗമാണ് അഭയ് മത്സരം പിടിച്ചെടുത്തത്. രണ്ടാം സെറ്റില്‍ മാത്രമാണ് മുഹമ്മദ് ഇര്‍ഫാന് ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചത്. സ്‌കോര്‍: 11-3, 12-10, 11-6.

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം

ഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ). ഇത് പ്രാബല്യത്തില്‍ വന്നാല്‍ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കുറവ് ലഭിക്കും. ഫലത്തില്‍ ഡീലര്‍മാര്‍ക്കും മറ്റു വിതരണക്കാര്‍ക്കും ലഭിക്കുന്ന കമ്മീഷനില്‍ കുറവ് ഉണ്ടാവും.

ഇന്‍ഷുറന്‍സ് രംഗത്തെ ഏകീകൃത വിപണന പോര്‍ട്ടലായ ബീമ സുഗം വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കണമെന്നാണ് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിരിക്കുന്നത്. പോളിസികള്‍ വിതരണം ചെയ്യുന്നതിനായുള്ള കമ്മീഷന്‍ ഈ പോര്‍ട്ടലില്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണത്തിന് വന്‍തുക കമ്മീഷനായി ചെലവാകാറുണ്ട്. ബീമ സുഗം വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ പ്രീമിയത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ഷോറൂമിന് പുറത്തുനിന്നാണ് പോളിസി നേടിയതെങ്കില്‍ പോലും ക്യാഷ്‌ലെസ് റിപ്പയര്‍ ക്ലെയിമുകള്‍ ഓതറൈസ്ഡ് ഡീലര്‍മാര്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. അന്തിമ ചട്ടം പുറത്തുവരുമ്പോള്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും ഐആര്‍ഡിഎഐ അറിയിച്ചു.

പുതിയ വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിനായി ബീമ സുഗം പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുറന്‍സ് വാങ്ങാനുള്ള സൗകര്യം ഡീലര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടെ നല്‍കാവുന്നതാണ്.

ഇതിലൂടെ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് ഓപ്ഷനുകളെ മാത്രം ആശ്രയിക്കാതെ മറ്റ് മികച്ച ബദലുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, പുതിയ പോളിസി വാങ്ങുമ്പോഴോ നിലവിലുള്ളത് പുതുക്കുമ്പോഴോ ലഭ്യമായ വിവിധ ഓപ്ഷനുകള്‍ താരതമ്യം ചെയ്യാനും മോട്ടോര്‍ ഇന്‍ഷുറന്‍സ് വാങ്ങാനും ഇത് മറ്റൊരു വഴി തുറന്നുനല്‍കും.

നിലവില്‍ ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് ഓപ്ഷനും ഡീലര്‍ വഴിയാണ് ലഭ്യമാകുന്നത്. എന്നാല്‍ പകരം മറ്റൊരു ഡിജിറ്റല്‍ സംവിധാനമുണ്ടെന്ന് ഡീലര്‍മാര്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കേണ്ടതാണ്. കുറഞ്ഞ കമ്മീഷനില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നേടാന്‍ സാധിക്കുന്നതിനാല്‍ ഉപഭോക്താവിനെ സംബന്ധിച്ച് ഐആര്‍ഡിഎഐ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുമ്പോള്‍ അത് നേട്ടം നല്‍കും.

ഫ്രീഡം ഫിഫ്റ്റി നൽകുന്ന പ്രവാസി പ്രതിഭാപുരസ്‌കാരം എ. കെ. നൗഷാദിന്

ഫ്രീഡം ഫിഫ്റ്റി നൽകുന്ന പ്രവാസി പ്രതിഭാപുരസ്‌കാരം എ. കെ. നൗഷാദിന്

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റി നൽകുന്ന പ്രവാസി പ്രതിഭാപുരസ്‌കാരം എ. കെ. നൗഷാദിന്. ഋഷിരാജ് സിങ് ഐ. പി. എസ് (റിട്ട) മുഖ്യാതിഥിയായി, ഒക്ടോബർ രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. എ കെ നൗഷാദിന് വേണ്ടി ഡോക്ടർ എസ് നൗഷാദ് വൈദ്യൻ പുരസ്കാരം ഏറ്റുവാങ്ങും.

‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ആലപ്പുഴയിലെ വിശാല ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

‘എക്‌സാലോജിക് എന്നത് ഒരു കമ്പനി. സിഎംആര്‍എല്‍ എന്ന് പറയുന്നത് വെറൊരു കമ്പനി. ആ കമ്പനികള്‍ തമ്മില്‍ പരസ്പരം ഒരു കരാര്‍ ഉണ്ടാക്കുന്നു. ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തിന് നിയമപ്രകാരം നല്‍കുന്ന സേവനം. അതിന് നിയമപ്രകാരം ലഭിച്ച പ്രതിഫലം. അതെല്ലാം കണക്കില്‍ ഉണ്ട്. അതിനാവശ്യമായ എല്ലാ നികുതികളും അടച്ചിരിക്കുന്നു. അതിനെന്താണ് കുറ്റം? അപ്പോള്‍ ആ എക്‌സാലോജിക്കിന്റെ ഉടമ, അത് നടത്തുന്നയാള്‍, സ്വാഭാവികമായി മകനോ മകളോ ആയിരിക്കുമല്ലോ. അപ്പോള്‍ നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ. അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ. ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ. ആദ്യമായിട്ടല്ലല്ലോ ഇതൊന്നും.’- പിണറായി വിജയന്‍ തുടര്‍ന്നു.

‘അവള്‍ കല്യാണം കഴിച്ച ഭര്‍ത്താവ്, കല്യാണം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിഎംആര്‍എല്ലുമായിട്ടുള്ള കരാര്‍. അതിന്റെ പണം മുഴുവന്‍ വാങ്ങിതീര്‍ന്നു അപ്പോഴേക്കും. അതെല്ലാം കല്യാണത്തിന് മുന്‍പാണ്. എന്നിട്ട് എന്താണ് അവര്‍ കണക്കാക്കിയത്. ആ പണം ഇങ്ങനെ സൂക്ഷിച്ചു ഭാവിയില്‍ ഇങ്ങനെയൊരു ഭര്‍ത്താവ് വരാന്‍ പോകുന്നുണ്ട്. ആ ഭര്‍ത്താവ് മുഖേന കടത്തണം പുറത്തേയ്ക്ക്. എന്തൊക്കെ വര്‍ത്തമാനങ്ങളാണ്. ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ എന്ന് കാണണം. കൃത്യമായി എല്‍ഡിഎഫിനെതിരായ നീക്കമാണ്. സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ്.

ആര്‍എസ്എസും ബിജെപിയുമാണ് അതിന്റെ പിന്നില്‍. അതൊടൊപ്പം യുഡിഎഫും ചേരുന്നു എന്നതാണ് നില. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ കേരളം സ്വീകരിക്കാന്‍ പോകുന്നത്. സിപിഎമ്മും ആ വഴി തന്നെ നീങ്ങും.’- പിണറായി വിജയന്‍ പറഞ്ഞു.

​’ഗോൾഡൻ ഇന്ത്യ’! കബഡി സ്വർണം വിട്ടുകൊടുക്കാതെ വനിതകള്‍

​’ഗോൾഡൻ ഇന്ത്യ’! കബഡി സ്വർണം വിട്ടുകൊടുക്കാതെ വനിതകള്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ കബഡി സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ. ഫൈനലില്‍ കടുത്ത പോരാട്ടത്തില്‍ ഇറാനെ 37-34 എന്ന സ്‌കോറിന് ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തി. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27ല്‍ എത്തി. 3 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്. 12ാം സ്ഥാനത്താണ് ഇന്ത്യ.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യന്‍ ആധിപത്യം വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ഇറാന്‍ തിരിച്ചടിച്ചത് മത്സരത്തിന്റെ ആവേശം കൂട്ടി. 23- 19 എന്ന സ്‌കോറിലാണ് ആദ്യ പകുതി അവസാനിച്ചത്.

ആദ്യ പകുതിയില്‍ സഞ്ജു ദേവിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. താരം റെയ്ഡില്‍ നിരവധി പോയിന്റുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ നിഖിത, പൂജ എന്നിവരുടെ മികവും ഇന്ത്യയെ തുണച്ചു.