സഹോദരന്മാരായ പൊലീസുകാർ തമ്മിലെ കയ്യാങ്കളി; രണ്ടുപേരുടെയും തൊപ്പി തെറിച്ചു

സഹോദരന്മാരായ പൊലീസുകാർ തമ്മിലെ കയ്യാങ്കളി; രണ്ടുപേരുടെയും തൊപ്പി തെറിച്ചു

ഇരട്ട സഹോദരന്മാരായ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറിനെയും പഴയന്നൂർ സ്റ്റേഷൻ എസ് ഐ പ്രദീപ്കുമാറിനെയും സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് നടപടി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.

ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ചേലക്കര പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. പരുക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം.

ജി ഗിരീഷ് കുമാർ നാലാം അനുസ്മരണയോഗം സംഘടിപ്പിച്ചു

ജി ഗിരീഷ് കുമാർ നാലാം അനുസ്മരണയോഗം സംഘടിപ്പിച്ചു

കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന ജി ഗിരീഷ് കുമാർ നാലാം അനുസ്മരണയോഗം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പറും പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് സുലഫ അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ,ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ആർ.കെ ബാബു, ബി ഹരീഷ് ദാസ്, ലോക്കൽകമ്മിറ്റി അംഗങ്ങളായ വി.എസ് വിജു കുമാർ, എസ് ഉദയകുമാർ, ജി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

ഇതോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന ഏരിയാ സെക്രട്ടറി എം പ്രദീപിന്റെ നേതൃത്വത്തിൽ നടത്തി. ചിറയിൻകീഴ് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണവും നൽകി. പാവപ്പെട്ടവർക്ക് ചികിത്സാ സഹായം, എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ആദരവ്, ആർ.കെ ബാബു നയിച്ച ലഹരിവിരുദ്ധ ക്ലാസ് എന്നിവ നടത്തി.

ചെറുന്നിയൂർ ഹൈസ്കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ചെറുന്നിയൂർ ഹൈസ്കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ചാന്ദ്ര ദിനത്തിൽ ചെറുന്നിയൂർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിജ്ഞാനപ്രദം ആയത് ശുഭംസു ശുക്ലയുമായി നടത്തിയ അഭിമുഖം ആയിരുന്നു. ചന്ദ്രദിന ഗാനം, ചന്ദ്രദിന ക്വിസ്, ചന്ദ്രദിന പ്രദർശനം എന്നിവയും നടന്നു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തലകറക്കത്തെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തലകറക്കത്തെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ സർവീസസ് ഡയറക്ടർ ഡോ. അനില്‍ ബി.ജി. പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊല്ലമ്പുഴ കടവിൽ ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലമ്പുഴ കടവിൽ ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനായ് ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനോട് ചേർന്ന കൊല്ലമ്പുഴ കടവിലാണ് ബലിതർപ്പണം നടത്തുന്നത്. കൊല്ലമ്പുഴ കടവിൽ 24 – 07-2025 (വ്യാഴം) രാവിലെ 5 മണിയ്ക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിയ്ക്കും. അന്നേ ദിവസം തിലഹവനം നടത്തുവാൻ രാവിലെ 6 മണി മുതൽ ക്ഷേത്രത്തിൽ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.