ആറ്റിങ്ങൽ ടൗൺ എൻ എസ് എസ് കരോഗത്തിന്റെ ആഭിമുഖ്യത്തിൽ “വേനൽകൂടാരം “ഏകാദിന ശില്പശാല  സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടൗൺ എൻ എസ് എസ് കരോഗത്തിന്റെ ആഭിമുഖ്യത്തിൽ “വേനൽകൂടാരം “ഏകാദിന ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടൗൺ എൻ എസ് എസ് കരോഗത്തിന്റെ ആഭിമുഖ്യത്തിൽ “വേനൽകൂടാരം “ഏകാദിന ശില്പശാല സംഘടിപ്പിച്ചു. വനിതാസമാജം പ്രസിഡന്റ്‌ ശാന്തമ്മയുടെ അധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ജി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്നു ആദ്യാത്മിക, ലഹരി വിരുദ്ധ, സ്ത്രീ ശാക്തീകരണം, ആരോഗ്യ വത്കരണം തുടങ്ങിയ ക്ലാസ്സുകളും ഉണ്ടായിരുന്നു. കരയോഗ, വനിതാസമാജ, സംഘങ്ങങ്ങൾ പങ്കെടുത്ത യോഗത്തിൽ കരയോഗം പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ സംസാരിച്ചു.

പ്രവാസികൾക്കും തൊഴിലന്വേഷകർക്കും പ്രതീക്ഷ നൽകി ഗൾഫിൽ ഒറ്റ ടൂറിസ്റ്റ് വിസ വരുന്നു

പ്രവാസികൾക്കും തൊഴിലന്വേഷകർക്കും പ്രതീക്ഷ നൽകി ഗൾഫിൽ ഒറ്റ ടൂറിസ്റ്റ് വിസ വരുന്നു

ഒറ്റ ടൂറിസ്റ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ കറങ്ങി വരാം. യൂ​റോ​പ്യ​ൻ യൂ​ണിയ​ന്റെ ഷെ​ങ്ക​ൻ വി​സ മാ​തൃ​ക​യി​ൽ ജി.​സി.​സി ഗ്രാ​ൻ​ഡ് ടൂ​ർ​സ് വി​സക്ക് ഉടൻ അംഗീകാരം നൽകുമെന്ന് യു.​എ.​ഇ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി പറഞ്ഞു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ​വിസ നടപ്പിലാകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.

ജി.​സി.​സി ഗ്രാ​ൻ​ഡ് ടൂ​ർ​സ് വി​സ ന​ട​പ്പി​ലാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കുറച്ചു വ​ർ​ഷ​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ൾ നടന്നു വരികയാണ്. നേ​ര​ത്തെ ജി.​സി.​സി സു​പ്രീം​കൗ​ൺ​സി​ൽ ഏ​കീ​കൃ​ത വി​സ​ക്ക് അം​ഗീ​കാ​രം നൽകിയിരുന്നു.

വി​വി​ധ തലങ്ങളിൽ ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ വി​സ ന​ട​പ്പി​ലാ​ക്കാ​ൻ ജി സി സി രാജ്യങ്ങൾ തീരുമാനിച്ചത്. വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.​എ.​ഇ,​ സൗ​ദി അ​റേ​ബ്യ,​ കു​വൈ​ത്ത്,​ ഖ​ത്ത​ർ,​ ബ​ഹ്റൈ​ൻ,​ ഒ​മാ​ൻ തു​ട​ങ്ങി​യ ആ​റു രാ​ജ്യ​ങ്ങ​ളി​ൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും. ഇതോടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂടുതൽ എ​ത്തു​മെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വൻ കുതിച്ചു ചട്ടങ്ങൾക്ക് ഏകീകൃത വിസയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളുടെ സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്റ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023ൽ ​മേ​ഖ​ല​യി​ൽ 6.81 കോ​ടി വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

അ​തോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യി​ൽ 110.4 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​രു​മാ​നം ഇതിലൂടെ ലഭിച്ചു. ജി സി സി വിസ കൂടി വരുന്നതോടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്​. ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കും വ​ലി​യ​രീ​തി​യി​ൽ സം​വി​ധാ​നം ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് പുതിയ വിസ സംവിധാനത്തിൽ വലിയ പ്രതീക്ഷയാണ് പങ്കു വെക്കുന്നത്. കൂടുതൽ സഞ്ചാരികൾ ജി സി സി രാജ്യങ്ങളിലേക്ക് എത്തുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമാകും.

ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം ആഗ്രഹിക്കുന്ന ആളുകൾക്കും വിസാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വിവധ രാജ്യങ്ങൾ സന്ദർശിക്കാം എന്നുള്ളത് കൂടുതൽ വ്യവസായികളെ ആകർഷിക്കും. നിക്ഷേപം എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ളതും വലിയ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രവാസികൾ കാണുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഒരു പുത്തനുർവ്വ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. അതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഗുണം മലയാളികൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പ​ദ്ധ​തി എന്ന് മുതലാണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെന്ന്​ സർക്കാർ വ്യക്തമാക്കിയിട്ടില്ല.

എംഎസ്‌സി എൽസ 3 കപ്പൽ അപകടം; നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു

എംഎസ്‌സി എൽസ 3 കപ്പൽ അപകടം; നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി കപ്പലിനെതിരെ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിന്റെ മാസ്റ്റർ അടക്കം അഞ്ച് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു. നാവികർ കൊച്ചിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണിത്.

കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകൾക്കെതിരെയും ക്യാപ്റ്റനെതിരെയും കേസെടുത്തിരുന്നത്. അതിന്റെ തുടർ നടപടിയായാണ് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരിക്കുന്നത്. കപ്പൽ കമ്പനിയിൽ നിന്ന് വിവരങ്ങളും കോസ്റ്റൽ പൊലീസ് തേടിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളുടെ വിവരങ്ങൾ അടക്കം നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ഫീഡർ കപ്പലിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകൾ ആയിരുന്നു. ഇവയിൽ 40 എണ്ണമാണ് കടലിൽ പോയത്. ഇതിൽ 13 എണ്ണം അപകടരമായ ചരക്കുകളാണ്. 12 എണ്ണം കാൽഷ്യം കാർബൈഡ്, 84.44 മെട്രിക് ടൺ ഡീസലും, 367.1 ടൺ ഫർണസ് ഓയിലും ഫീഡർ കപ്പൽ വഹിച്ചിരുന്നു.

അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം

അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം

മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിയെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പരാതി. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്ന് കുട്ടികൾ ആരോപിച്ചു.

കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്കൂളിലെ വോളിബോൾ ​ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിർസ ഫാത്തിമയ്ക്കാണ് ​​ഗുരുതര പരുക്കേറ്റത്. വിദ്യാർഥിയുടെ രണ്ട് കാലുകൾക്കും ​ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സംഭവത്തിൽ ഇന്ന് രാവിലെ മുതലാണ് ക്ലാസിൽ കയറാതെ വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തിൽ വേണ്ടതെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്.

ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം.

എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് വേണ്ടി വയല്‍ഭൂമി തരംമാറ്റുന്ന നടപടിക്ക് പിന്തുണ നല്‍കാനില്ല എന്നതാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ട്ര്‍ മാത്രമാണ് കരഭൂമി. വന്‍തോതില്‍ വയല്‍ ഭൂമി നികത്തേണ്ടി വരുമെന്നതും വ്യവസായ വകുപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും വകുപ്പിന് സംശയങ്ങളുണ്ട്.

ഭൂമി തരംമാറ്റലിന് അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം തന്നെ ആറന്മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്ക് എതിരാണ്. അതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് വരുന്നത്.