by Midhun HP News | Sep 21, 2026 | Latest News, കേരളം
വേങ്ങോട്: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തോട് അനുബന്ധിച്ച് ഗുരുദേവഅനുസ്‌മരണവും വേങ്ങോട് എസ് എൻ ഡി പി ശാഖാ മന്ദിരത്തിലെ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എം. ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി എസ്. കൃഷ്‌ണകുമാർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോത്തൻകോട് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി സ്വാഗതം പറഞ്ഞ യോഗത്തിൽ 939 നമ്പർ എസ് എൻ ഡി പി ശാഖാ സെക്രട്ടറി അനിരുദ്ധൻ അനുസ്‌മരണ പ്രഭാഷണം നടത്തി.

അഴൂർ മണ്ഡലം പ്രസിഡൻ്റ് എ.നിസാർ, വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.ഷംനാദ്, ജനറൽ സെക്രട്ടറിമാരായ ത്യാഗരാജൻ, ഹക്കിം അടപ്പിനകം, മുജീബ് കല്ലുവെട്ടി, ഭാരവാഹികളായ നാരായണൻ നായർ, ഭവാനന്ദൻ, ശശിധരൻ നായർ, വേങ്ങോട് മുരളി, മഹിളാ കോൺഗ്രസ്സ് നേതാവ് അഡ്വ. മഞ്ജു ചന്ദ്രൻ, വേങ്ങോട് ശശി തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Sep 21, 2026 | Latest News, ജില്ലാ വാർത്ത
ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജിമോൾ എസ് ന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി ഇടമന, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, രാജീവ്, ചന്ദ്രൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, അതുല്യ മഹേഷ്, സ്ഥാനാർത്ഥി ബിജിമോൾ എസ്, വിഷ്ണു ദർശൻ എന്നിവർ പങ്കെടുത്തു.




by Midhun HP News | Sep 21, 2026 | Latest News, ദേശീയ വാർത്ത
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന 105 മേഷണക്കേസുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി സുപ്രീം കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. സെപ്റ്റംബര്‍ 25-നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഇതുവരെ ഉണ്ടായ അറസ്റ്റ് സംബന്ധമായ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട ശേഖരിച്ച തെളിവുകളും അന്വേഷണസംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, മറ്റ് തെളിവുകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ‘അറസ്റ്റിനു ശേഷം 90 ദിവസങ്ങള്‍ സെപ്റ്റംബര്‍ 25-ന് അവസാനിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും,’ മേത്ത പറഞ്ഞു.

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എസ്ഐടിയില്‍ നിയമിച്ചത്. നേരത്തേ ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്പെഷ്യല്‍ സെക്രട്ടറി (ധനകാര്യം) നീല്‍ രത്തന്‍ കുമാറുമാണ് കേസ് അന്വേഷിച്ചിരുന്നത്.


by Midhun HP News | Sep 21, 2026 | Latest News, കേരളം
നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാംപ്യന്മാരുടെ കുതിപ്പ്. ടോക്കായി സിറ്റിസണ്‍സ് ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ 49-24 എന്ന സ്‌കോറിനാണ് ഇന്ത്യ ജപ്പാനു മേല്‍ മിന്നും വിജയം നേടിയത്.
സുനില്‍ കുമാറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ സംഘം മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തി. അശു മാലികക്കിന്റെ സൂപ്പര്‍ റെയ്ഡ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സ്റ്റാര്‍ റെയ്ഡര്‍മാരായ അര്‍ജുന്‍ ദേശ്വാള്‍, ദേവാങ്ക് ദലാല്‍, അയാന്‍ ലോഹ്ചബ് എന്നിവരും ഇന്ത്യന്‍ മുന്നേറ്റത്തിന് പിന്തുണ നല്‍കി.
ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ജപ്പാനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ജപ്പാന്റെ റെയ്ഡിങ് നിരയെ വരിഞ്ഞുമുറുക്കിയ ഇന്ത്യ, ആദ്യ പകുതിയില്‍ മൂന്ന് തവണയാണ് ആതിഥേയരെ ഓള്‍ഔട്ട് ആക്കിയത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 31-9 എന്ന വലിയ ലീഡോടെ ഇന്ത്യ വ്യക്തമായ മുന്‍തൂക്കം നേടി. ജപ്പാന് ആദ്യ പകുതിയില്‍ 5 ടച്ച് പോയിന്റുകളും 4 ബോണസ് പോയിന്റുകളും മാത്രമാണ് നേടാനായത്.
രണ്ടാം പകുതിയിലും ഇന്ത്യ തങ്ങളുടെ കരുത്തുറ്റ പ്രതിരോധം തുടര്‍ന്നു. നാലാം തവണയും ജപ്പാനെ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ, സമയോചിതമായ നീക്കങ്ങളിലൂടെ ജയമുറപ്പിച്ചു. തിരിച്ചുവരാനുള്ള ജപ്പാന്റെ ശ്രമങ്ങളെ ഇന്ത്യന്‍ പ്രതിരോധം സമര്‍ത്ഥമായി പ്രതിരോധിച്ചു. 49ല്‍ 36 പോയിന്റും റെയ്ഡുകളിലൂടെയും ഡിഫന്‍സിലൂടെയും നേരിട്ട് നേടിയാണ് ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കിയത്.
by Midhun HP News | Sep 21, 2026 | Latest News, കേരളം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും.

രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി പദ്ധതി ആരംഭിച്ച് നൂറ് ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.

പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.


Recent Comments