by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചിയിൽ കപ്പൽ മുങ്ങി കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 6 എണ്ണം വീണ്ടെടുത്ത് കൊല്ലം പോർട്ടിൽ എത്തിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്റെ മെർക്കന്റ് മറൈൻ വകുപ്പ് ഉദ്യോഗസ്ഥരും കൊല്ലത്ത് പരിശോധനയ്ക്കെത്തി.
യുദ്ധകാല അടിസ്ഥാനത്തിലാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത് ഇതിനായി നിയോഗിക്കപ്പെട്ട കരാറുകാരുടെ നേതൃത്വത്തിൽ തീരത്തുനിന്ന് കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിക്കുന്നത് തുടരുന്നു. കഴിഞ്ഞ 3 ദിവസം കൊണ്ട് 6 കണ്ടെയ്നറുകളും തകർന്ന കണ്ടെയ്നറിലെ ഭാഗങ്ങളുo എത്തിച്ചു.
കടലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യ നീക്കം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ മെർക്കന്റൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് സന്ദർശിച്ചു. പ്രതികൂല കാലാവസ്ഥ കണ്ടെയ്നർ വീണ്ടെടുക്കലിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വാട്ടർ ലൈൻ എം.ഡി. മനോജ് പറഞ്ഞു. അതേസമയം കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ ബഹുഭൂരിപക്ഷം തടികളും പോളിത്തലൈൻ ഗ്രന്യൂൾസും കസ്റ്റംസ് കണ്ടെടുത്ത് മഹസ്സർ തയാറാക്കി.
by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പ്രമീള നിവാസിൽ വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) അപകടത്തിൽ മരണപ്പെട്ടു.
ഭാര്യ: അഖില പി.
മകൻ: ആദിദേവ്.
by Midhun HP News | May 31, 2025 | Latest News, കേരളം
ഇന്ന് വിരമിക്കാൻ ഇരിക്കെ കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകൻ അന്തരിച്ചു. കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകനും, കാനാറ വാർഡിൽ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്തിൽ (പൊയ്കവിള പുത്തൻവീട്) പരേതരായ വാസുദേവൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും ഇളയമകൻ
അജികുമാർ വി (56, പൊടിയൻ) ആണ് അന്തരിച്ചത്.
by Midhun HP News | May 31, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8920 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ തിരിച്ചു പോകാന്‍ തുടങ്ങി.
by Midhun HP News | May 31, 2025 | Latest News, ജില്ലാ വാർത്ത
പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് 34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. പുരസ്കാര ജേതാക്കൾ നടൻ മോഹൻലാലിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രവും ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ പി പത്മരാജൻ.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ സ്വീകരിക്കപ്പെടുന്നു. അതാണ് അദ്ദേഹത്തിന് കാലം കാത്തു വെച്ച ദക്ഷിണയെന്ന് മോഹൻലാൽ പറഞ്ഞു.പത്മരാജന്റെ 80 ആമത് ജന്മ വാർഷികത്തിന്റെ കൂടി ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. 34 -ാമത് പത്മരാജൻ പുരസ്കാരം എഴുത്തുകാരായ എസ് ഹരീഷും പി എസ് റഫീഖും സംവിധായകൻ ഫാസിൽ മുഹമ്മദും നടൻ മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി.
Recent Comments