by Midhun HP News | May 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ്‌ഐക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്നും മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസിന്റെ മാനസിക പീഡനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തിയാല്‍ മാത്രമേ തനിക്ക് നിതീ ലഭിക്കുകയുള്ളു. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നന്‍ എന്ന പൊലീസുകാരനാണെന്നും വ്യാജ പരാതിയില്‍ നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ആര്‍ ബിന്ദുവിനെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടില്‍ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഒടുവില്‍, സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്‌ഐആര്‍ പൊലീസ് റദ്ദാക്കിയില്ല. തുടര്‍ന്ന് പൊലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
by Midhun HP News | May 19, 2025 | Latest News, കേരളം
തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ rain പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | May 19, 2025 | Latest News, കേരളം
തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.
തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.
പുതുക്കാട് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.
by Midhun HP News | May 19, 2025 | Accidents, Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരുമാതുറ ഷെഫീഖ് മൻസിലിൽ സ്വദേശി ഷാഫി (33) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
ഏപ്രിൽ 2 ന് പെരുമാതുറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. രാത്രി പത്തിനൊന്ന് മണിയോടെ ബൈക്കിൽ കൊട്ടാരം തുരുത്തിൽ റോഡിൽ നിന്നും തീരദേശപാതയിലേക്ക് ഇറങ്ങവേ അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും വരുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പോസ്റ്റമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും
ഗൾഫിൽ ജോലി ഒഴിവാക്കിയ ഷാഫി, പെരുമാതുറയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഷാഹുൽ ഹമീദ്, ഷെക്കീല ദമ്പതികളുടെ മകനാണ്.
ഭാര്യ: രഹ്ന, മകൻ: സലാഹ്, സഹോദരങ്ങൾ: ഷെഫീഖ്, ജാസ്മി
by Midhun HP News | May 19, 2025 | Latest News, ജില്ലാ വാർത്ത
കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രവർത്തകസമ്മേളനം
ആറ്റിങ്ങൽ മൂന്ന് മുക്ക് മനോജ് ബിൽഡിങ്ങിൽ വെച്ച് നടന്നു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി.
മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എച്ച് ബഷീർ, മണന്നാക്ക് ഷിഹാബുദീൻ, സുജി, അനിൽകുമാർ, ഷൈജു ചന്ദ്രൻ, അപ്പുക്കുട്ടൻ നായർ, ഭവനൻ, ഒറ്റൂർ പപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Recent Comments