by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: ചൈന, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നി രാജ്യങ്ങള്‍ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയില്‍ മദ്യത്തോടുള്ള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ മെക്‌സിക്കോയും ബ്രസീലും ഇന്ത്യയും മാത്രമാണ് ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടും ഇതിന് വീപരീതമായ ദിശയില്‍ സഞ്ചരിക്കുന്നതെന്നും മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ആഗോള സംഘടനയായ ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തോടുള്ള വര്‍ധിച്ച് വരുന്ന ആസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. നിലവില്‍ രാജ്യത്ത് മദ്യ വിപണിക്ക് വളരാന്‍ നിരവധി സാധ്യതകളുണ്ട്. നിലവില്‍ മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗമാണ്. കൂടാതെ അനുകൂലമായ ജനസംഖ്യാ പ്രവണതകള്‍, ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന എന്നിവയെല്ലാം മദ്യവിപണിയുടെ സാധ്യതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊച്ചി: ചൈന, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നി രാജ്യങ്ങള്‍ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയില്‍ മദ്യത്തോടുള്ള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ മെക്‌സിക്കോയും ബ്രസീലും ഇന്ത്യയും മാത്രമാണ് ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടും ഇതിന് വീപരീതമായ ദിശയില്‍ സഞ്ചരിക്കുന്നതെന്നും മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ആഗോള സംഘടനയായ ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തോടുള്ള വര്‍ധിച്ച് വരുന്ന ആസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. നിലവില്‍ രാജ്യത്ത് മദ്യ വിപണിക്ക് വളരാന്‍ നിരവധി സാധ്യതകളുണ്ട്. നിലവില്‍ മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗമാണ്. കൂടാതെ അനുകൂലമായ ജനസംഖ്യാ പ്രവണതകള്‍, ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന എന്നിവയെല്ലാം മദ്യവിപണിയുടെ സാധ്യതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2013ല്‍ ഒരു വ്യക്തിയുടെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം അഞ്ചുലിറ്റര്‍ ആയിരുന്നു.ഇത് 2023ല്‍ 3.9 ലിറ്ററായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ മൊത്തം ആഗോള മദ്യ ഉപഭോഗം പാരമ്യത്തിലെത്തി. 2540 കോടി ലിറ്ററായിട്ടാണ് വര്‍ധിച്ചത്. അതിനുശേഷം മദ്യ ഉപഭോഗം ഏകദേശം 13 ശതമാനം കുറഞ്ഞുവെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
by Midhun HP News | May 14, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തി സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടിയെ അതിശയകരമായ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പാകിസ്ഥാനെതിരായ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. നൂറിലേറെ ഭീകരരെവധിച്ചതായും സൈന്യം വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, 1960 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
by Midhun HP News | May 14, 2025 | Latest News, ദേശീയ വാർത്ത
പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബീഹാർ സ്വദേശി രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്. മേയ് ഒമ്പതിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. രാംബാബുവിന്റെ കുടുംബം ജമ്മു കാശ്മീരിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബാസിൽപൂർ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. ഇരുവരും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.
സംഭവം നടക്കുന്ന ദിവസവും രാംബാബു ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘർഷം തുടരുന്നതിനാൽ ജമ്മു കാശ്മീരിൽ തന്നെ രാംബാബുവിനെ നിലനിർത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കുമെന്നാണ് വിവരം. സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ ബീഹാറിൽ നിന്നുളള മറ്റൊരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ്ഇൻസ്‌പെക്ടറായ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.രാംബാബുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചു. ‘രാജ്യം അദ്ദേഹത്തിന്റെ ത്യാഗത്തെ എപ്പോഴും ഓർക്കും. ഈ സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. രക്തസാക്ഷിയുടെ കുടുംബത്തിന് ഈ സമയം സഹിക്കാൻ ശക്തി നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. രാംബാബുവിന്റെ ഏറ്റവും അടുത്ത ആശ്രിതന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെ നടപ്പിലാക്കുകയും ചെയ്യും’-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കൽ ബൗണ്ടർമുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്. 2014 ജൂലൈ 31നായിരുന്നു കൊലപാതകം.
പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം പണി സ്ഥലത്തുവച്ച് സജി കുമാറിന്റെ മൊബൈൽ ഫോൺ, വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയിൽ വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം വിഷ്ണുവിന്റെ മുത്തശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു. സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ 26 സാക്ഷികളെ ഹാജരാക്കി 24 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി ഹാജരായി.
by Midhun HP News | May 14, 2025 | Latest News, കേരളം
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോര്‍ഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. vഅതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.
തുടരും സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.
ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.
Recent Comments