by Midhun HP News | Jul 8, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) യംഗ് പ്രൊഫഷണൽ (Young Professional) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (JICA) സഹകരണത്തോടെ നടപ്പാക്കുന്ന ‘Capacity Enhancement for Effective Forest Management’ പദ്ധതിയുടെ ഭാഗമായാണ് നിയമനം. ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
പരിസ്ഥിതി മാനേജ്മെന്റ്, വന്യജീവി സംരക്ഷണം, പ്രകൃതി വിഭവ മാനേജ്മെന്റ്, ഫോറസ്ട്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം
ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം.
മികച്ച ആശയവിനിമയ, വിശകലന, പ്രോജക്ട് മാനേജ്മെന്റ് കഴിവ്.
JICA പദ്ധതികളിലെ പരിചയം ഉള്ളവർക്ക് മുൻഗണന.
ശമ്പളം
പ്രതിമാസം 60,000 രൂപ
നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.
പ്രധാന ചുമതലകൾ
പദ്ധതി ആസൂത്രണം, നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയിൽ സഹായം നൽകുക.
ഗവേഷണം, ഡാറ്റാ വിശകലനം, സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുക.
സംസ്ഥാന വനം വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവയുമായി ഏകോപനം നടത്തുക.
പരിശീലന പരിപാടികൾ, ശിൽപശാലകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.
പുരോഗതി റിപ്പോർട്ടുകൾ, അവതരണങ്ങൾ, വിജ്ഞാന പ്രചാരണ സാമഗ്രികൾ തയ്യാറാക്കുക.
JICA മാർഗനിർദേശങ്ങളും പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുക.
നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.
ജോലിസ്ഥലം
ആർ.ടി. ഡിവിഷൻ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, ജോർബാഗ് റോഡ്, ന്യൂഡൽഹി – 110003..
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://moef.gov.in/storage/tender/1783405917.pdf
by Midhun HP News | Jul 8, 2026 | Latest News, കായികം
അറ്റ്‌ലാന്റ : ലോകകപ്പില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഈജിപ്തിനെതിരെ നേടിയ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പില്‍ 21 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായും മെസി മാറി.
തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്, ഇതും റെക്കോര്‍ഡാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡും (8 എണ്ണം ) മെസി മറികടന്നു. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് പാസ് നല്‍കിയത് മെസിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഒന്‍പതാമത്തെ അസിസ്റ്റാണിത്.
അതേസമയം മത്സരത്തില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും മെസി കരസ്ഥമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാ ം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.
2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും. നിലവില്‍ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ എംബാപെയും തമ്മിലും ശക്തമായ മത്സരമാണ്.

by Midhun HP News | Jul 8, 2026 | Latest News, കേരളം
ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർക്ക് ജൂലൈ 15ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
ടൈപ്പിസ്റ്റ്
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം ടൈപ്പിംഗിൽ ലോവർ ഗ്രേഡ് (KGTE/MGTE), ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.
വേതനം: പ്രതിദിനം ₹800.
ഇന്റർവ്യൂ സമയം: ജൂലൈ 15, രാവിലെ 10 മണി.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ്, കംപ്യുട്ടർ പരിജ്ഞാനം.
പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.
വേതനം: പ്രതിദിനം ₹820.
ഇന്റർവ്യൂ സമയം: ജൂലൈ 15, ഉച്ചയ്ക്ക് 2 മണി.
താൽപര്യമുള്ള ഹിന്ദു ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഗുരുവായൂർ ദേവസ്വം ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

by Midhun HP News | Jul 8, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ജൂലൈ 10 വരെ തീയതികളില്‍, കേരളം & മാഹി, എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു.

by Midhun HP News | Jul 8, 2026 | Latest News, കേരളം
തിരുവനന്തപുരം: വയനാട് കള്ളാട്ടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭായോഗം വിലയിരുത്തി. അപകടമുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തസ്ഥലത്തിനു തൊട്ടുമുകളിലായി മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. അതു കൂടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മ്മാണത്തിനായി പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ കൊടുത്ത കര്‍ശന നിര്‍ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകള്‍ ഉണ്ടോയെന്നത് പരിശോധിച്ച ശേഷമാകും പണി തുടരുക. ഇപ്പോഴത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാകുക. അപകടം ഉണ്ടായ കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോഴുള്ള നിര്‍ദേശം പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കും. ഇതു രണ്ടും രണ്ടാണ്. അതിനാല്‍ രണ്ട് അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recent Comments