by Midhun HP News | Apr 12, 2025 | Latest News, ജില്ലാ വാർത്ത
ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു. സ്വീകരണക്കമ്മിറ്റി രൂപീകരണയോഗം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു.
ലോക്കൽക്കമ്മിറ്റി അംഗം എസ് ബാബു അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗം സി.ജി വിഷ്ണു ചന്ദ്രൻ, എൽ.സി.എസ് ചാർജ് സതീഷ് കുമാർ, അഡ്വ എൻ മോഹനൻ നായർ, ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കോഡിനേറ്റർ എൻ വേണുഗോപാൽ, സെക്രട്ടറി എസ് ഷീജ എന്നിവർ സംസാരിച്ചു. ബ്രാഞ്ചംഗം ശ്രീജിത്ത് ജി.എച്ച് നന്ദിയും പറഞ്ഞു. സ്വീകരണക്കമ്മിറ്റി ചെയർമാനായി സി.ജി വിഷ്ണു ചന്ദ്രനേയും കൺവീനറായി ബി പ്രഭാകരനേയും 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
by Midhun HP News | Apr 12, 2025 | Latest News, ജില്ലാ വാർത്ത
വേനൽക്കാലം കടുത്തതോട് കൂടി കുടിവെള്ള ദൗർലഭ്യം രൂക്ഷമാകുന്നസാഹചര്യത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗപ്പെടുത്തി മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 50 ൽപരം കിണറുകൾശുചീകരിച്ച് പൊട്ടിക്കിടന്നവ വൃത്തിയാക്കി കെട്ടിയെടുത്ത് ഗ്രിൽസ്ഥാപിച്ച് തറയോട് പാകി പെയിൻറ് അടിച്ച് പൊതുജനങ്ങൾക്കായി വിട്ടുകൊടുക്കുകയാണ്.
ഭൂഗർഭജല ലഭ്യതയിൽ വളരെപിന്നോക്കം നിൽക്കുന്ന പഞ്ചായത്തിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ് ആയതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി ഒന്നടങ്കം ഇത്തരമൊരു പ്രവർത്തി ഏറ്റെടുത്ത് ചെയ്യാനായി തീരുമാനിച്ചത്. 50 പരം കുടിവെള്ള സ്രോതസ്സുകൾ ഗ്രാമപഞ്ചായത്തിലെ നിവാസികൾക്കായി ഒരുക്കി നൽകിയ മാതൃക ഈ പ്രദേശത്തെമറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
by Midhun HP News | Apr 12, 2025 | Latest News, കേരളം
തൃശൂര്‍: ആറു വയസുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കൊലപ്പെടുത്തിയത് അതിക്രൂരമായി വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേയ്ക്ക് തള്ളിയിട്ട ഏബല്‍ രണ്ട് തവണ കയറി വന്നെങ്കിലു പ്രതി വീണ്ടും തള്ളിയിട്ടു.
പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗിക പീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റേയും നീതുവിന്റേയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേയ്ക്ക് പോയ ഏബല്‍ തിരിച്ചു വരാറായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ഇയാള്‍ മൊഴി നല്‍കിയതു പ്രകാരം കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാമ്പക്ക താരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേയ്ക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അവിടെ വെച്ചാണ്ഇ യാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇതു തടയുകയും കരയാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ കുളത്തിലേയ്ക്ക് തള്ളിയിട്ടതും തുടര്‍ന്ന് ചവിട്ടിത്താഴ്ത്തിയതും. കൊലപാതകം, പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാര്‍ പലവട്ടം ജോജോയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Apr 12, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്‍കി എന്നതില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായാണ് സൂചന. ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയത്.
റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു. അതേസമയം, എഫ്ബിഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഇത് നിര്‍ണ്ണായ ചുവടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂര്‍ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നല്‍കുന്നില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതല്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ റാണയടക്കം പ്രതികള്‍ തുടങ്ങിയന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം.
by Midhun HP News | Apr 12, 2025 | Latest News, കേരളം
കൊച്ചി : സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പെൺമക്കൾ പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, ഇതിനെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് പെൺമക്കൾ രംഗത്തു വന്നിട്ടുള്ളത്.
ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിച്ചത്. ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. തുടർന്നാണ് തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്ന ശബ്ദ സന്ദേശം സഹിതം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.
Recent Comments