ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവത്തിനു ഫെബ്രുവരി 28ന് തുടക്കമാകും

ശ്രീ പുല്ലയിൽവീട് ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവവും പുന: പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടക്കും.

28ന് രാവിലെ നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 4. 30ന് സമൂഹ പൊങ്കാല, രാത്രി എട്ടുമണിക്ക് സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് 2k26

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 11 മണിക്ക് സമൂഹസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് കൈകൊട്ടിക്കളി,

മാർച്ച് 2നു രാവിലെ 11ന് നാഗരൂട്ട്, വൈകുന്നേരം 5.30ന് താലപ്പൊലിയും വിളക്കും, രാത്രി 9. 30ന് മെഗാ ഗാനമേള, രാത്രി 12ന് ഗുരുസിയോടെ ഉത്സവത്തിന് സമാപനമാകും.

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതു യുഗയാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വക്കം ചന്തവിള ജംഗ്ഷനിൽ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്ത വിളംബര ജാഥ ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ, എന്നീ മണ്ഡലങ്ങളിൽ കൂടി സഞ്ചരിച്ചു ആറ്റിങ്ങൽ നഗരസഭ ഉൾപ്പെട്ടു വരുന്ന മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ. ബിഷ്‌ണു അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.പി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, ബ്ലോക്ക് ഭാരവാഹികളായ കവലയൂർ മുരുകൻ, വിനയകുമാർ, ബിജി ഉണ്ണി, അശോക് കുമാർ, വക്കം സലിം രാജ്, വക്കം അശോകൻ, ആറ്റിങ്ങൽ ബ്ലോക്കിൽ പെട്ട കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ബൂത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.

ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

ബംഗ്ലാദേശില്‍ ഭൂകമ്പം, കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ തുടര്‍ചലനം, പുറത്തേക്കോടി ജനങ്ങള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശിലെ നയാബസാര്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

10 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം കൊല്‍ക്കത്തയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളിലേക്കിറങ്ങി ഓടി. സര്‍ക്കാര്‍ ഓഫീസുകള്‍, നിയമസഭാ മന്ദിരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരിഭ്രാന്തരായി, തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തി ജീവനക്കാര്‍ പുറത്തേക്ക് ഓടി മണിക്കൂറുകളോളം തെരുവുകളില്‍ തുടര്‍ന്നു. സാള്‍ട്ട് ലേക്ക് നഗരത്തിലെ ഐടി ഹബ്ബിലും കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലുള്ള ബഹുനില കെട്ടിടങ്ങളിലും സമാനമായ ദൃശ്യങ്ങള്‍ കണ്ടു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 42 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RR 161862 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RR 247252 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RW 717174 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ഒഴിച്ചു; കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ഒഴിച്ചു; കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ആലുവ യുസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ ആക്രമണം നടത്തി കെഎസ് യു പ്രവര്‍ത്തകര്‍. കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസുകാരിക്കും പരിക്കേറ്റു.

യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ചിരുന്നു. കോളജ് നിര്‍ദേശം ലംഘിച്ച് രാത്രി ഏറെ വൈകി പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കെഎസ് യു പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴം മുതല്‍ കെഎസ് യു അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. ഇതോടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മാനേജ്മെന്റ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കിയ കെഎസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് നേരെ കരിഓയില്‍ ഒഴിക്കുകയയായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍, മിവ ജോളി എന്നിവര്‍ ഉള്‍പ്പടെ പത്തിലേറെ പേരാണ് അറസ്റ്റിലായത്.