ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ- സ്മാര്‍ട്ടില്‍ വരുത്തും.

ജനന- മരണ- വിവാഹ രജിസ്‌ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിഡിയോ കെ.വൈ.സി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സിവില്‍ രജിസ്‌ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാർക്കറ്റും മാർക്കറ്റ് റോഡും ശുചീകരിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാർക്കറ്റും മാർക്കറ്റ് റോഡും ശുചീകരിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാർക്കറ്റും മാർക്കറ്റ് റോഡും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആർ രാമു നിർവഹിച്ചു.

ഏര്യാകമ്മിറ്റി അംഗങ്ങളായ ആർ രാജു, സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ചാർജ് എസ് സതീഷ് കുമാർ, ലോക്കൽകമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഹരിതകർമ്മ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

കല്ലമ്പലം: ഞെക്കാട് കേന്ദ്രീകരിച്ച് പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന് സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞെക്കാട് വെട്ടിമൺകോണം മേഖലയിലുള്ളവർ ഒറ്റൂര് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ നിരവധി ബസ്സുകൾ കയറിയിറങ്ങണം. കാരണം ഒറ്റൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് മണമ്പൂരിനടുത്താണ്.

നിലവിൽ ഞെക്കാട്, വെട്ടിമൺകോണം മേഖല പകുതി ഒറ്റൂർ വില്ലേജിന് കീഴിലും പകുതി ചെമ്മരുതി വില്ലേജിന് കീഴിലുമാണ്. ചെമ്മരുതി വില്ലേജ് ഓഫീസിൽ എത്തണമെങ്കിലും ഇതേ അവസ്ഥയാണ് തദ്ദേശവാസികൾ നേരിടുന്നത്. രണ്ട് ബസ്സുകൾ കയറിയാൽ മാത്രമേ ചെമ്മരതി വില്ലേജ് ഓഫീസിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ അവസ്ഥ ഒഴിവാക്കുവാൻ ഞെക്കാട് കേന്ദ്രമാക്കി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്നാണ് സി.പി.ഐ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.എം.മുഹ്സിൻ, കല്ലമ്പലം ഗോപാലകൃഷ്ണക്കുറുപ്പ്, കെ.ആർ.അനിൽ ദത്ത്, പി.എസ്.ആൻ്റസ്, മുകുന്ദൻ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനം സെക്രട്ടറിയായി ഒറ്റൂർ സുലിയെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി മോഹനൻ നായരെയും തെരഞ്ഞെടുത്തു.

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പൊള്ളയായ വാഗ്ദാനങ്ങളും, മുൻ ബഡ്ജറ്റുകളുടെ തനി പകർപ്പുമാണ് ഇന്നലെ ആറ്റിങ്ങൽ നഗരസഭയിൽ വൈസ് ചെയർമാൻ അവതരിപ്പിച്ചതെന്നു ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പിച്ചച്ചട്ടികളുമായി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്. ബഷീർ, കെ സുരേന്ദ്രൻ നായർ, എസ് ഭാസി, കിരൺ കൊല്ലമ്പുഴ, ഷൈജു ചന്ദ്രൻ, മാമം സുരേഷ് ബാബു, മധുസൂദനൻ പിള്ള, വിജയൻ സോപാനം. ജോയ്, പ്രമോദ്, രാജേന്ദ്രം പിള്ള, പുളിക്കൽ മധു, മോഹനൻ നായർ, തുടങ്ങിയവർ നേതൃത്വം നൽകി.

സുന്ദരേശൻ (77) നിര്യാതനായി

സുന്ദരേശൻ (77) നിര്യാതനായി

ആലംകോട് എൽപി സ്കൂളിന് സമീപം അത്തം വീട്ടിൽ സുന്ദരേശൻ (77) നിര്യാതനായി.
ഭാര്യ: സെറീന.
മക്കൾ: അരുൺ, അഖിൽ.
മരുമക്കൾ: അരയ, അനഘ.
മരണാന്തര ചടങ്ങുകൾ 28-3-2025 രാവിലെ 9 മണിക്ക്