ഓൺലൈൻ ട്രേഡിന്റെ പേരിൽ ആറ്റിങ്ങൽ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിന്റെ പേരിൽ ആറ്റിങ്ങൽ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45,00,000/- രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹിതകൃഷ്ണയാണ് പ്രതി. ആറ്റിങ്ങൽ ഇടയ്ക്കാട് സ്വദേശിയായ കിരൺകുമാർ എന്നയാളെയാണ് ഷെയർമാർക്കറ്റും ഓൺലൈൻ ട്രേഡിങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും കേരള ഹൈകോടതിയിലും ജാമ്യത്തിനായി പോവുകയും കോടതി ജാമ്യം നിഷേധിക്കുകയുമായിരുന്നു.. തുടർന്ന് ജാമ്യം ലഭിക്കാത്ത പ്രതി അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ IPS ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഓ ഗോപകുമാർ ജി, എസ് ഐ ജിഷ്ണു എം.എസ്, എസ് സി പി ഒ മാരായ പ്രശാന്ത് എസ്.പി, പ്രശാന്ത് എസ്, CPO അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ട്രേഡിങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആൾക്കാരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?”

“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?”

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഡോ. വേണു, ശാരദയെ അനുകൂലിച്ച് രം​ഗത്തു വന്നത്. തൊലി കറുപ്പിലും പങ്കാളിയുടെ വെളുപ്പിനോടും ഒക്കെ താരതമ്യം ചെയ്തും തോൽപ്പിക്കാൻ നോക്കുന്നവരുടെ മുന്നിൽ അവരുടെ നാളിതു വരെയുള്ള സേവനകാലം തിളങ്ങി തന്നെ നിൽക്കുമെന്ന് വേണു അഭിപ്രായപ്പെട്ടു.

“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?” എന്ന് പലരും ശാരദ മുരളീധരനെക്കുറിച്ച് അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. ആഭ്യന്തരം, റവന്യു, ഫിനാൻസ്, വ്യവസായം തുടങ്ങിയ കൺവെൻഷണലി ‘കനപ്പെട്ട’ വകുപ്പുകളും, ടൂറിസം പോലെയുള്ള വിദേശ യാത്രകളും പാർട്ടികളും തരപ്പെടുന്നവയും ഒക്കെയാണ് ഈ ​ഗ്ലാമർ കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അവരതിൽ ഇരുന്നിട്ടില്ല.

ദാരിദ്ര്യ നിർമ്മാർജ്ജനവും, ജനകീയാസൂത്രണവും, പട്ടിക ജാതി/വർഗ ക്ഷേമവും, സ്ത്രീ ശാക്തീകരണവും, കുടുംബശ്രീയും, റൂറൽ ലൈവ്ലിഹുഡ് മിഷനും, തദ്ദേശ സ്വയംഭരണവും, ഗ്രാമവികസനവും, മാലിന്യ നിർമാർജനവുമൊക്കെ നയിച്ചതിനോളം ​ഗ്ലാമർ മുൻപ് പറഞ്ഞതിനൊന്നുമില്ലെന്ന് തിരിച്ചറിയാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ഡോ. വേണു കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പെരുമ്പാവൂരില്‍ ലോറിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയായ കോളജ് അധ്യാപിക മരിച്ചു

പെരുമ്പാവൂരില്‍ ലോറിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയായ കോളജ് അധ്യാപിക മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന്‍ കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്.

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ആനയിറങ്കല്‍ ഡാം നീന്തിക്കടക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ മുങ്ങി മരിച്ചു

ആനയിറങ്കല്‍ ഡാം നീന്തിക്കടക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ മുങ്ങി മരിച്ചു

തൊടുപുഴ: മൂന്നാര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ജലാശയത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ജലാശയത്തിന് സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.

ലീഡിങ് ഫയര്‍മാന്‍ മനോജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.