by Midhun HP News | Feb 23, 2025 | Latest News, ജില്ലാ വാർത്ത
പെരുമാതുറ : പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് (പി.പി.എൽ) സീസൺ രണ്ട് ഫൈനൽ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.30 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ രിള നയിക്കുന്ന റെഡ് റാപ്റ്റേഴ്സ് സുൽഫി നയിക്കുന്ന പൊഴിക്കര ബോയ്സ് നെ നേരിടും. നോ നെയിം 11, റോയൽസ്, എം.സി.സി, പുതുക്കുറിച്ചി പാന്തേഴ്സ് എന്നിവയായിരുന്നു മറ്റു ടീമുകൾ.
പി.പി.എൽ സീസൺ 2 വിജയികൾക്ക് 15000/- രൂപ പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. സിഐ.ടി.യു നോർത്ത് പെരുമാതുറ യൂണിറ്റ് ആണ് ജേതാക്കൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്യുന്നത്. മർവാൻ മുഹമ്മദ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്പോൺസർ ചെയ്യും. രണ്ടാം സ്ഥാനക്കാർക്ക് 10000/- രൂപ സമ്മാനവും ട്രോഫിയും ലഭിക്കും. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് പുറമേ മോസ്റ്റ് വാല്യൂവബ്ൾ പ്ലേയർ, എമർജിംഗ് പ്ലേയർ, സൂപ്പർ സിക്സ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, ബെസ്റ്റ് ക്യാച്ച്, മികച്ച വെറ്ററൻ താരം എന്നീ അവാർഡുകളും നൽകും.
അവാർഡ് വിതരണ ചടങ്ങിൽ കഠിനംകുളം സി.ഐ സാജൻ ബി.എസ്, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ എന്നിവർ മുഖ്യാതിഥികളാവും. പെരുമാതുറ മുസ്‌ലിം ജമാഅത്ത് ട്രഷറർ ഖലീലുൽ റഹ്‌മാൻ, വലിയപള്ളി കമ്മിറ്റി സെക്രട്ടറി ഷാക്കിർ സലിം, പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എ.എം.ഇക്ബാൽ, നസീർ മാടൻവിള, ഷിബു ബഷീർ, ഷഹീർ സലിം, എ.ആർ.നജീബ് മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
by Midhun HP News | Feb 23, 2025 | Latest News, കേരളം
ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകള്‍ പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
by Midhun HP News | Feb 23, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്.
കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
by Midhun HP News | Feb 23, 2025 | Latest News, കേരളം
കണ്ണൂര്‍: മാരക ലഹരി മരുന്ന് നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വില്‍പ്പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
by Midhun HP News | Feb 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Recent Comments