by Midhun HP News | Feb 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.
നാളെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ നടക്കും.
കൊല്ലം ജില്ലയില്‍ ആറും തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നാലും വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടക്കും. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയിലും മലപ്പുറത്തും രണ്ടിടത്തും വോട്ടെടുപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ 16 എണ്ണം എല്‍ഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാര്‍ഡുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
by Midhun HP News | Feb 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
by Midhun HP News | Feb 23, 2025 | Latest News, ജില്ലാ വാർത്ത
പ്ലോട്ട് വിൽപ്പനയ്ക്ക്
കൊല്ലമ്പുഴയ്ക്കടുത്ത് ആറ്റിങ്ങൽ ബൈപ്പാസിൽ 15 സെൻ്റ്, 24 സെൻ്റ്, 48 സെൻ്റ് എന്നിങ്ങനെയായി പ്ലോട്ടുകൾ വില്പനയ്ക്ക്.
Contact number: 8848681818
by Midhun HP News | Feb 23, 2025 | Latest News, ജില്ലാ വാർത്ത
കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല എൽ.എസ്.എസ്/യു.എസ്.എസ് മാതൃകാ മോഡൽ പരീക്ഷ ആറ്റിങ്ങൽ ഡയറ്റിൽ നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് റ്റി.പി രഞ്ജുഷ അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സജി, ബി.പി.ഒ എസ് വിനു കുമാർ, കെ.എസ്.ടി.എ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, മുൻ ട്രഷറർ ബിഎസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗം എം മഹേഷ്, സബ് ജില്ല സെക്രട്ടറി എസ് നിഹാസ് എന്നിവർ പങ്കെടുത്തു.
Recent Comments