എസ്എഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍; സഞ്ജീവും ശിവപ്രസാദും നയിക്കും

എസ്എഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍; സഞ്ജീവും ശിവപ്രസാദും നയിക്കും

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.

സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണവും സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യ സര്‍വകലാശാലയില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായും യുജിസിയുടെ കടുത്ത നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തു കൂടുതല്‍ ഡീംഡ് യൂണിവേഴ്സിറ്റികള്‍ക്കോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്കോ പ്രവര്‍ത്തനം നടത്താവുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

യാതൊരു തരത്തിലും സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ ഡീംഡ് യൂണിവേഴ്സിറ്റികള്‍ കേരളത്തില്‍ കൂടുതല്‍ ആരംഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖല കച്ചവട ചരക്കാകുന്നതിനു കാരണമാകും. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും വിദ്യാര്‍ഥി യൂണിയന്‍ അടക്കമുള്ള ജനാധിപത്യവേദികള്‍ ഉറപ്പുവരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു

സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടന്നു

തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും കലാനികേതൻ സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷനും, പുതുക്കുറിച്ചി പള്ളി ഇടവകയും സംയുക്തമായി നടത്തിയ പതിനൊന്നാമത്തെ സൗജന്യ കാഴ്ച പരിശോധന ക്യാമ്പ്
പുതുക്കുറിച്ചി ഇടവക ഹാളിൽ വച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോക്ടർ എം എസ് സുനിൽ MS, DNB, FRCS,FRVS നിർവഹിച്ചു.

ഈ ക്യാമ്പിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ റെറ്റിന വിഭാഗം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻറ് ഡോക്ടർ സയ്യിദ് മൊഹിദീൻ അബ്ദുൽ ഖാദർ എം.എസ് മുഖ്യ പ്രഭാഷണം നടത്തി. കലാനികേതൻ സാംസ്കാരിക സമിതി, KPRA ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജനറ്റ് വിക്ടർ, പുതുക്കുറിച്ചി ഇടവക വികാരി റവ. ഫാദർ ദീപു ക്രിസ്റ്റഫർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ജെ. ഷാഫി, പഞ്ചായത്ത് മെമ്പർമാരായ സതീഷ് ഇവാനിയോസ്, ശ്രീചന്ദ്.എസ്, കലാനികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.നാസർ, അനിൽ ലത്തീഫ്, അരവിന്ദ് ഐ ഹോസ്പിറ്റൽ ഡോക്ടർമാരായ അതിഥി ഘോഷ്, നിമൃത, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, തൻസീർ, മണ്ണിൽ അഷറഫ്, മുജീബ്, കടവിളാകം നിസാം, അസീം, സൈഫുദ്ദീൻ കടവിളാകം, എന്നിവർ പങ്കെടുത്തു.

എംബിബിഎസ് പരീക്ഷ പാസായ സാന്ദ്ര സി പെരേര, ജെനി ജൂലിയൻ, ഫെമിനാ ഫ്രാൻസിസ്, റംസി. എസ്, നാദിയ നാസർ എന്നിവർക്കും സംസ്ഥാന തലത്തിൽ കബഡി ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ച ജിഷ ജിത്തുവിനും ക്യാമ്പിൽ വെച്ച് പുരസ്കാര വിതരണം നടത്തി.

സിപിഐ(എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

സിപിഐ(എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎംന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25നു രാജ് ഭവൻ മാർച്ച്‌ സംഘടിപ്പിച്ചിരിക്കുന്നു.
എയിംസ് അനുവദിക്കാതെയും, പാലക്കാട് കോച്ച് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാതെയും, നമുക്ക് അവകാശപ്പെട്ട കേന്ദ്രനികുതി വിഹിതം നൽകാതെയും, വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാതെയും കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പ്രചരണാർത്ഥം സിപിഐ(എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ കായിക്കരയിൽ സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം ബിപി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ സിപിഐഎം ഏരിയ സെക്രട്ടറി എം പ്രദീപ്, ജാഥ മാനേജർ ആർ.രാജു, ആർ.സുഭാഷ്,അഡ്വ.ഷൈലജ ബീഗം, ഒ എസ് അംബിക എംഎൽഎ, എസ് പ്രവീൺചന്ദ്ര എന്നിവർ സംസാരിച്ചു

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന് 6500 കോടി; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന് 6500 കോടി; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സംസ്ഥാനത്ത് 31 പ്രോജക്ടുകളാണ് വരാന്‍ പോകുന്നത്. 896 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ പാലക്കാടിനെ വടക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന അഞ്ചു പാക്കേജുകള്‍ ഉള്‍പ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട്- മലപ്പുറം ദേശീയ പാത നാലുവരിയാക്കാന്‍ 10,840 കോടി രൂപ ചെലവഴിക്കും. 120 കിലോമീറ്ററാണ് ദൂരം. ഇതടക്കം അഞ്ചുപാക്കേജുകളും ബിഡിങ് സ്റ്റേജിലാണെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വിളവ് കൂടുതൽ ലഭിക്കാൻ എങ്ങനെ കൃഷി ചെയ്യാം? …ചിറയിൻകീഴിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിളവ് കൂടുതൽ ലഭിക്കാൻ എങ്ങനെ കൃഷി ചെയ്യാം? …ചിറയിൻകീഴിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ആശാൻ മെമ്മോറിയൽ ആർട്ട്സ് ആന്റു സ്പോർട്ട്സ് ക്ലബ്ബ് (എ എം എ എസ് സി) സംഘടിപ്പിച്ച “വിളവു കൂടുതൽ ലഭിക്കാൻ എങ്ങനെ കൃഷി ചെയ്യാം” എന്ന വിഷയത്തെ ആസ്പദമാക്കി എ എം എ എസ് സി ഓഫീസിൽ വെച്ച് ചിറയിൻകീഴു കൃഷി ഓഫീസർ ജയകുമാർ ക്ലാസെടുത്തു. ക്ലാസിനുശേഷം ചിറയിൻകീഴ് 1155 -)o നമ്പർ സർവിസ് ബാങ്ക് നൽകിയ 500 ഓളം പച്ചക്കറി തൈകളും കൃഷിഭവൻ നൽകിയ പച്ചക്കറി വിത്തുകളും പങ്കെടുത്ത കർഷകർക്ക് വിതരണം ചെയ്തു.

പ്രസിഡന്റു ഭാഗി അശോകൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ദിനേഷ്. കെ.സ്വാഗതം ആശംസിച്ചു. ട്രഷർ ചന്ദ്ര സേനൻ, ഭാരവാഹികൾ ആയ ജേയിലാൽ, സതീശൻ, ബീജ, രാജൻ എന്നിവരോടൊപ്പം അൻപതോളം വരുന്ന വീട്ടമ്മമാരും ക്ലാസിൽ പങ്കെടുത്തു.