പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ല

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ഫെബ്രുവരി 17 മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ ജനങ്ങളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സൗജന്യം തുടരണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. ടോള്‍ പിരിച്ചാല്‍ തടയുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചത്.

വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്‌കൂള്‍ ബസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഒരു കാരണവശാലും പ്രദേശവാസികളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറങ്ങി ടോള്‍ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതിനിടെ ടോള്‍ പ്ലാസയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സൗജന്യ പാസിന് അപേക്ഷ നല്‍കിയ 2000 പേരില്‍ 851 പേര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതായും ടോള്‍ അധികൃതര്‍ പറഞ്ഞു. അവരുടെ വാഹനങ്ങളുടെ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ ബാറില്‍ സംഘര്‍ഷം, യുവാവിന്റെ തല അടിച്ചുതകര്‍ത്തു

തൃശൂരില്‍ ബാറില്‍ സംഘര്‍ഷം, യുവാവിന്റെ തല അടിച്ചുതകര്‍ത്തു

തൃശൂര്‍: പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മര്‍ദ്ദനമേറ്റത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കെആര്‍ ബാറില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവാവിനെ ബാറിന് പുറത്താക്കി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബാര്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരെ ഇയാള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവനക്കാരും സെക്യൂരിറ്റിയും ഇയാളെ അടിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസ് ബാര്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

മലയാളികളിലെ അറിയപ്പെടുന്ന പത്ത് കോടിശ്വരന്മാരും അവരുടെ ഇപ്പോഴത്തെ ആസ്തിയും ………

മലയാളികളിലെ അറിയപ്പെടുന്ന പത്ത് കോടിശ്വരന്മാരും അവരുടെ ഇപ്പോഴത്തെ ആസ്തിയും ………

10. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെയും വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിന്റെയും സ്ഥാപകനും ചെയർമാനുമാണ്. 1977-ൽ 1 ലക്ഷം രൂപയുടെ മൂലധനത്തോടെ ആരംഭിച്ച വി-ഗാർഡ് ഇന്ന് 25,000 കോടി രൂപയുടെ വിപണി മൂല്യത്തോടെ വളർന്നു. 2025 മാർച്ച് 31-ന് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുമെങ്കിലും, കമ്പനികളുമായി നേരിട്ട് ബന്ധം തുടരും. ഇന്ന് അദ്ദേഹത്തിൻ്റെ ആസ്തി 13280 കോടി രൂപ ആയി വിലയിരുത്തപ്പെട്ടു.

9. എസ്.ഡി. ഷിബു ലാൽ
ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 200 കോടി ഡോളർ (16,600 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

8. പി.എൻ.സി. മേനോൻ
ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 280 കോടി ഡോളർ (23,240 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

7. ടി.എസ്. കല്യാണരാമൻ
കല്യാൺ ജൂവലേഴ്‌സിന്റെ സ്ഥാപകനും എംഡിയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 320 കോടി ഡോളർ (26,560 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

6. സണ്ണി വർക്കി
ജെംസ് എജുക്കേഷൻ ഗ്രൂപ്പിന്റെ ചെയർമാനാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 330 കോടി ഡോളർ (27,390 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

5. ബി. രവി പിള്ള
ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 330 കോടി ഡോളർ (27,390 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

4. ഡോ. ഷംസീർ വയലിൽ
വിപ്രോ ഗ്രൂപ്പിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 350 കോടി ഡോളർ (29,050 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

3. ക്രിസ് ഗോപാലകൃഷ്ണൻ
ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 350 കോടി ഡോളർ (29,050 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

2. ജോയ് ആലുക്കാസ്
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 440 കോടി ഡോളർ (36,520 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

1. എം.എ. യൂസഫ് അലി
ലുലു ഗ്രൂപ്പിന്റെ ചെയർമാനാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 760 കോടി ഡോളർ (63,080 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പൗഡിക്കോണം സുഭാഷ് നഗറിൽ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് കുട്ടി ഡാൻസ് ക്ലാസിൽപോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടിൽ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടിൽ ഫോൺ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോൾ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നിൽക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കൽ തോർത്തുമായി നിൽക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

സച്ചിനും ജലജും പ്രതിരോധിക്കുന്നു; രഞ്ജി സെമിയില്‍ 100 കടന്ന് കേരളം, 3 വിക്കറ്റുകള്‍ നഷ്ടം

സച്ചിനും ജലജും പ്രതിരോധിക്കുന്നു; രഞ്ജി സെമിയില്‍ 100 കടന്ന് കേരളം, 3 വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ കേരളം പൊരുതുന്നു. ടോസ് നേടി ബാറ്റിങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (30), രോഹന്‍ കുന്നുമ്മല്‍ (30) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. ഇന്ത്യന്‍ താരം രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി കേരളത്തിനു നഷ്ടമായി. നിലവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 36 റണ്‍സുമായും ജലജ് സക്‌സേന 18 റണ്‍സുമായും ക്രീസില്‍ തുടരുന്നു. കേരളത്തിനായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നാമായി ക്രീസിലെത്തിയ വരുണിനു പക്ഷേ തിളങ്ങാനായില്ല. താരം 10 റണ്‍സുമായി മടങ്ങി.