കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ബിഎസ്പിക്കും ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉള്ള കണക്കു പ്രകാരം നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ലഭിച്ചത്.

ബിഎസ്പിക്ക് 0.55 ശതമാനവും സിപിഎമ്മിന് 0.01 ശതമാനവും വോട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിക്ക് 46.18 ശതമാനം വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് 43.56 ശതമാനം വോട്ട്. കോണ്‍ഗ്രസ് 6.38 ശതമാനം വോട്ടു നേടി.

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; സിസോദിയയും വീണു

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; സിസോദിയയും വീണു

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി.

ആദ്യമായാണ് കെജരിവാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പര്‍വേശ്് സിങിന് 25,507 വോട്ടും അരവിന്ദ് കെജരിവാളിന് 22057 വോട്ടുമാണ് ലഭിച്ചത്.

ജങ്പുരയില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തോറ്റു. 636 വോട്ടിനാണ് പരാജയം. ബിജെപി സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ട് നേടി. 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2015ലും 2020ലും എഎപിയുടെ പ്രവീണ്‍ കുമാര്‍ ആണ് ഇവിടെ നിന്ന് വിജയിച്ചത്.

കേരളകൗമുദി കലോത്സവ പുരസ്‌കാര സായാഹ്നം ഫെബ്രുവരി15ന്

കേരളകൗമുദി കലോത്സവ പുരസ്‌കാര സായാഹ്നം ഫെബ്രുവരി15ന്

കേരളകൗമുദി കലോത്സവ പുരസ്‌കാര സായാഹ്നം സംഘടിപ്പിക്കുന്നു. കേരളകൗമുദി – റെനർജി സിസ്റ്റം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത‌മായി സംഘടിപ്പിക്കുന്ന കലോത്സവ് പുരസ്‌കാര സായാഹ്നം 15.02.2025 ശനി വൈകുന്നേരം 4 മണിയ്ക്ക് കല്ലമ്പലം കടുവയിൽ കെ ടി സി ടി ആഡിറ്റോറിയത്തിലാണ് നടക്കുന്നത്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല ഉപജില്ലകളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ കേരളകൗമുദി ആദരിക്കും. കൂടുതൽ പോയിന്റുകൾ നേടിയ സ്‌കൂളുകൾക്ക് കേരളകൗമുദിയുടെ കലോത്സവ പുരസ്‌കാരവും സമ്മാനിക്കും.

കൊല്ലം കല്ലുംതാഴത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു

കൊല്ലം കല്ലുംതാഴത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു

ദേശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള നിര്‍മ്മണ പ്രവര്‍ത്തിക്കിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിഞ്ഞ സ്ഥലത്ത് ഈ സമയം വാഹനങ്ങളും നിര്‍മ്മാണ തൊഴിലാളികളും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.കൊല്ലം കല്ലുന്താഴത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന പഴയ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. റോഡിന് സമീപത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ നിലം പതിച്ചു.

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരെ കാണും

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരെ കാണും

കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.