തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന രണ്ടുപേരെ കുത്തിവീഴ്ത്തി; ഒരാള്‍ മരിച്ചു

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന രണ്ടുപേരെ കുത്തിവീഴ്ത്തി; ഒരാള്‍ മരിച്ചു

തൃശൂര്‍: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഉത്സവത്തിനായി കച്ചവടത്തിന് എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.

യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ഓടി. അവിടെ നിന്നിരുന്ന മറ്റൊരാളെയും കുത്തി. ഇവിടെ നിന്നും നാലര കിലോമീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെനേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.

നാല് ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

നാല് ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നാളെ രാവിലെ 5:30 മുതല്‍ വൈകുന്നേരം 5:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി

ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി

ആറ്റിങ്ങൽ: ചെമ്പകമംഗലം വടക്കതിൽ വീട്ടിൽ ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി.

ഭാര്യ: എസ്. ഉഷാകുമാരി
മക്കൾ: ജയറാം. പി. നായർ, പൗർണമി.യു.
മരുമകൾ: ദേവി. എസ്. എം.

വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; കുട്ടികൾക്കടക്കം പരിക്ക്

വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; കുട്ടികൾക്കടക്കം പരിക്ക്

തിരുവനന്തപുരം: നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു വീണു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധിക്യതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

അനുമോദനയോഗം സംഘടിപ്പിച്ചു

അനുമോദനയോഗം സംഘടിപ്പിച്ചു

തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാംപുന:പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹിന്ദു മതവേദാന്ത സംസ്കൃതപാഠശാലനടത്തിയ പ്രഥമ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ക്ഷേത്രതന്ത്രി അനുമോദിച്ചു.

ഉപദേശക സമിതി പ്രസിഡൻ്റ് ആർ.എസ്. വിനോദ്മണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വച്ച് ഹിന്ദുമത അദ്ധ്യാത്മിക പ്രഭാഷകൻ തച്ചപ്പള്ളി ശശിധരൻനായർ, ക്ഷേത്രം മേൽശാന്തി പ്രേം പോറ്റി എന്നിവരെ ആദരിച്ചു. സെക്രട്ടറി പ്രസന്നകുമാർ.ജി സ്വാഗതവും സമിതി അംഗം പ്രതീഷ്. പി. നന്ദിയും പറഞ്ഞു.