ചേന്ദമംഗലം കൊലപാതകം: പ്രതിയുടെ വീട് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

ചേന്ദമംഗലം കൊലപാതകം: പ്രതിയുടെ വീട് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടെ അയല്‍വാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിന്‍ നിലവില്‍ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീണ്ടും കുതിച്ച് സ്വര്‍ണവില; 60,000ലേക്ക്

വീണ്ടും കുതിച്ച് സ്വര്‍ണവില; 60,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്‍ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയായി.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 19 ദിവസം കൊണ്ട് 2400 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് കീഴിലാണ് നിയമനം. ജനുവരി 24 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 9 ഒഴിവുകള്‍.

പ്രായപരിധി

ഓഫീസ് അസിസ്റ്റന്റ്

18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്

20 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം.

ഓഫീസ് അസിസ്റ്റന്റ്

പ്ലസ് ടു വിജയം.

ശമ്പളം

കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികയില്‍ 24,050 മുതല്‍ 64,480 രൂപ വരെയാണ് ശമ്പളം

ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ 19,500 രൂപ മുതല്‍ 37,815 രൂപ വരെ ശമ്പളം കിട്ടും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ https://www.pnbindia.in/hi/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

മഹാ കുംഭമേളയ്‌ക്കിടെ വന്‍ തീ പിടിത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

മഹാ കുംഭമേളയ്‌ക്കിടെ വന്‍ തീ പിടിത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെ പ്രയാഗ്‌രാജില്‍ വന്‍ തീപിടിത്തം. സെക്‌ടർ നമ്പർ 6-ലെ ഒരു ക്യാമ്പിലാണ് ഞായറാഴ്‌ച തീ പടര്‍ന്നത്. ഏകദേശം 20 മുതൽ 25 വരെ ടെന്‍റുകള്‍ കത്തിയതായാണ് റിപ്പോര്‍ട്ട്.

ഭക്തരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. ശക്തമായ കാറ്റ് കാരണം ഒരു ടെന്‍റില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയാണ്. ടെന്‍റിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് പറയപ്പെടുന്നു.

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം

കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച തന്നെ ബിജിൻ മരണപ്പെട്ടു .