സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു

സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങോട്: ഇന്ത്യൻ സ്വാതന്ത്യത്തിൻ്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങോട് ജംഗ്ഷനിൽ പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്യ ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു, മണ്ഡലം വൈസ് പ്രസിഡൻ്റ് ശശിധരൻ നായർ, കൊയ്ത്തൂർക്കോണം ഷംനാദ്, ജനറൽ സെകട്ടറിമാരായ കട്ടിയാട് തുളസി, കല്ലുവെട്ടി സജിത്ത്, മുജീബ് കല്ലുവെട്ടി, വേങ്ങോട് മുരളി, ഐ ടി സെൽ കൺവീനറും വാർഡ് പ്രസിഡൻ്റുമായ ഹരീന്ദ്രൻ, ബൂത്ത് പ്രസിഡൻ്റുമാരായ നാരായണൻ നായർ, സജി കുടവൂർ, മണ്ഡലം ഭാരവാഹി വേങ്ങോട് തുളസി, ഐ എൻ ടി യു സി നേതാവ് വേങ്ങോട് ത്യാഗരാജൻ, മുതിർന്ന കോൺഗ്രസ്സ് നേതാവ് അസനാർ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു. മികച്ച മുതിർന്ന കർഷകൻ ദേവരാജ്, മികച്ച ജൈവ കർഷകൻ ഫാദർ ഷിൻ കല്ലുങ്കൽ എസ്. ജെ, മികച്ച വനിതാ കർഷക പ്രസന്ന ആർ, മികച്ച ക്ഷീര കർഷകൻ പ്രസന്നൻ പി, മികച്ച എസ് സി വിഭാഗം കർഷകൻ മോഹനൻ, മികച്ച വിദ്യാർത്ഥി കർഷകൻ മാസ്റ്റർ അഭിനവ് വി ആർ, മികച്ച കർഷക തൊഴിലാളി രജിലു ആർ എന്നിവരെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

ചടങ്ങിന് വികസന സ്റ്റാന്റിങ് കമ്മറ്റി ചേർമാൻ ആലീസ് ഔസേഫ് അധ്യക്ഷയായി. കൃഷി ഓഫീസർ ശ്യാമ പി ചന്ദ്രൻ സ്വാഗതവും ശ്രീരാമൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചേർപേഴ്സൺ ജയ ശ്രീ രാമൻ ആശംസകളും നേർന്നു.

സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി

സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി

വേങ്ങോട്: സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ഡോ.കൊയ്ത്തൂർക്കോണം സുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി.

യു.ഡി. എഫ് പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .കെ അഭിജിത്ത്, മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യുട്ടീവ് മെമ്പർ മുംതാസ് ബീഗം, മണ്ഡലം വൈസ് പ്രസിഡൻ്റ് എ ഷംനാദ്, ജനറൽ സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, വേങ്ങോട് തുളസി, നൂപുരം ചന്ദ്രൻ, മഞ്ഞമല ഷാജി, കുന്നുകാട് ഷാജി, കുന്നുകാട് സലിം , വേങ്ങോട് ഷറഫ്, അഷറഫ്, ബൂത്ത് പ്രസിഡൻ്റുമാരായ നാരായണൻ നായർ, ഐ ടി സെൽ കൺവീനറും വാർഡ് പ്രസിഡൻ്റുമായ ഹരീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ്.എൻ.ഡി.പി അഞ്ചുതെങ്ങ് ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യം വിതരണം ചെയ്തു

എസ്.എൻ.ഡി.പി അഞ്ചുതെങ്ങ് ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യം വിതരണം ചെയ്തു

എസ്.എൻ.ഡി.പി അഞ്ചുതെങ്ങ് ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യം വിതരണം ചെയ്തു. എസ്.എൻ.ഡി.പി അഞ്ചുതെങ്ങ് ശാഖ നമ്പർ 719 ന്റെ നേതൃത്വത്തിലാണ് ഭക്ഷ്യ ധാന്യം വിതരണം ചെയ്തത്.

എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് പേരുങ്ങുഴി ശ്രീകുമാർ വിതരണോത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ.ഡി.പി അഞ്ചുതെങ്ങ് ശാഖ പ്രസിഡന്റ് ചാറ്റർജ്ജി, സെക്രട്ടറി മിനി ജയൻ, സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി കുണ്ടുവക്കടവ് റോഡിൽ പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോളിയെ ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മാതാവിനെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതിയായ ബെൻഹർ വീട്ടിൽത്തന്നെ തുടരുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പ്രാഥമിക വിവരങ്ങളിൽ വ്യക്തമായിട്ടുണ്ട്.