by Midhun HP News | Jan 3, 2025 | Latest News, കേരളം
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനകമാണ് 58,000 കടന്നും സ്വര്‍ണത്തിന്റെ കുതിപ്പ്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
by Midhun HP News | Jan 3, 2025 | Latest News, കേരളം
കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.
ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.
ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.
by Midhun HP News | Jan 3, 2025 | Latest News, കേരളം
കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.
സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 10.30 വരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്.
ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലിൽ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.
കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jan 3, 2025 | Latest News, ദേശീയ വാർത്ത
കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്ലിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.
ഫ്ലിപ്കാർട്ടിൽ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് വ്യത്യസ്തമായ ഉൽപ്പന്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും ഇത് ആവർത്തിക്കുകയായിരുന്നു.
by Midhun HP News | Jan 3, 2025 | Latest News, ജില്ലാ വാർത്ത
കേരള സ്കൂൾ കലോത്സവത്തിൽ കലവറ നിറയ്ക്കലിന്റെ ഭാഗമായി വെയിലൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ ഏറ്റുവാങ്ങി കണിയാപുരം ബിആർസിയിൽ എത്തിച്ചു.
Recent Comments