by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 5-ന് ആറ്റിങ്ങൽ ഭജനമടം ഹാളിൽ മുൻ കെ. പി
സി. സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മുൻ എം. പി എൻ. പീതാമ്പരകുറുപ്പ് സംഘടനയുടെ സ്ഥാപക നേതാവായ കെ. രാമമൂർത്തിയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം കെ. മുരളീധരന് സമർപ്പിക്കും.
ഐ. എൻ. റ്റി. യൂ. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. അപകടത്തിൽ മരണ മടഞ്ഞ ആർ. സുഗതന്റെ കുടുംബത്തിനു വേണ്ടി സമാഹരിച്ച കുടുംബ സഹായ നിധി കുടുംബത്തിന് കൈമാറും. വയോജന ആരോഗ്യ സെമിനാർ, കലാസാഹിത്യ സെമിനാർ, ട്രേഡ് യൂണിയൻ സമ്മേളനം, കലാ വിരുന്ന് എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും.
മുതിർന്ന അംഗങ്ങളെയും ഗ്രാമീണ ഡാക്ക് സേവകരെയും ആദരിക്കും. വിവിധ സമ്മേളനങ്ങളിലായി പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. പത്ര സമ്മേളനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി പുല്ലമ്പാറ പൂക്കുഞ്ഞു, സ്വാഗതസംഘം ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ നേടി വിദ്യുത്. പകൽക്കുറി ചെമ്പകത്തിൻമൂട് കൃഷ്ണ വിലാസത്തിൽ രാമന്‍ കുട്ടിയുടെ മകനാണ്. പകൽക്കുറി ഗവ.ജി വി & എച്ച് എസ് എസ്സിലെ വിദ്യാർത്ഥിയാണ്.
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് പ്രഖ്യാപിച്ചത്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍ കുട്ടിയുടെ സഹോദരന്‍ രാമന്‍ കുട്ടിയുടെ മകനാണ് വിദ്യുത്.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട നായർ സമുദായത്തെ അതിൽ നിന്നും മോചിപ്പിച്ച് കേരളത്തിന്റെ സാംസ്ക്കാരിക, വിദ്യാഭ്യാസ, സാമൂഹ്യവളർച്ചക്ക് ഇടയാക്കിയതിൽ മന്നത്തു പത്മനാഭന്റെ പങ്ക് വളരെ വലുതാണെന്ന് നന്ദകുമാർ ഐഎഎസ്. അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഹാളിൽ നടന്ന 148-ാമതു മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരസ്കരിക്കപ്പെട്ടവരെയെല്ലാം ചേർത്തു നിർത്തിമുന്നോട്ട് നയിക്കുന്നതിൽ മന്നം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞൂ. അനന്തപുരം നായർ സമാജം പ്രസിഡന്റ് വി.കെ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമാജം ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള, ജയശ്രീഗോപാലകൃഷ്ണൻ, ബിന്ദു നായർ,പി.സി. പ്രമോദ് എന്നിവർ സംസാരിച്ചു. തിരുവാതിര കളി, കവിയരങ്ങ് എന്നിവയും നടന്നു.
by Midhun HP News | Jan 2, 2025 | Latest News, സിനിമ
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും 15 വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായിരിക്കുകയാണ്. ഇപ്പോള്‍ പ്രണയ നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആന്റണിയുമായുള്ള പ്രണയം ആരംഭിക്കുന്നത് എന്നാണ് കീര്‍ത്തി പറയുന്നത്. ആന്റണി തന്നേക്കാള്‍ ഏഴ് വയസ് മൂത്തതാണെന്നും ആറ് വര്‍ഷത്തെ ലോങ് ഡിസ്റ്റന്റ് പ്രണയത്തിന് ശേഷം കോവിഡ് കാലത്ത് ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി എന്നുമാണ് താരം പറയുന്നത്.
‘ഓര്‍ക്കൂട്ടിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാനാണ് ബന്ധത്തിന് തുടക്കമിടുന്നത്. ഒരു മാസം ചാറ്റ് ചെയ്തതിനു ശേഷമാണ് റസ്‌റ്റോറന്റില്‍ കാണുന്നത്. ഞാന്‍ എന്റെ കുടുംബത്തിനൊപ്പമായിരുന്നു. അതുകൊണ്ട് കണ്ട് സംസാരിക്കാനായില്ല. ഞാന്‍ കണ്ണിറുക്കി കാണിച്ച് അവിടെ നിന്ന് പോയി. പിന്നീട് ഞാന്‍ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ പ്രപ്പോസ് ചെയ്യാന്‍. 2010ലാണ് ആദ്യം പ്രപ്പോസ് ചെയ്യുന്നത്. 2016ലാണ് കാര്യങ്ങള്‍ കൂടുതല്‍ സീരിയസ് ആയത്. എനിക്ക് ഒരു പ്രോമിസ് റിങ് നല്‍കി. വിവാഹം കഴിക്കുന്നതുവരെ ഞാനത് മാറ്റിയില്ല. എന്റെ സിനിമകളില്‍ ആ മോതിരം നിങ്ങള്‍ക്ക് കാണാനാകും.’- കീര്‍ത്തി സുരേഷ് പറഞ്ഞു.
ഒളിച്ചോടി പോകേണ്ടിവരുമോ എന്ന് തനിക്കും ആന്റണിയ്ക്കും പേടിയുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ‘വിവാഹം എന്ന് പറയുന്നത് ഞങ്ങള്‍ ശരിക്ക് സ്വപ്‌നം തന്നെയായിരുന്നു. കാരണം ഒളിച്ചോടി പോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ദുഃസ്വപ്‌നം കണ്ടിരുന്നു. എന്റെ ഹൃദയം നിറഞ്ഞു. ഞങ്ങള്‍ക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. ഞങ്ങള്‍ എന്നും ആഗ്രഹിച്ചത് ഇതിനായാണ്. 12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പ്രണയം തുടങ്ങുന്നത്. അദ്ദേഹത്തിന് എന്നേക്കാള്‍ 7 വയസ് കൂടുതലാണ്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ആറ് വര്‍ഷം ലോങ് ഡിസ്റ്റന്റ് റിലേഷന്‍ഷിപ്പിലായിരുന്നു. കോവിഡ് കാലത്താണ് ഞങ്ങള്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നെ കിട്ടിയതില്‍ ഈ മനുഷ്യനാണ് ഭാഗ്യവാന്‍ എന്ന് ആരെങ്കിലും ചിന്തിക്കുണ്ടെങ്കില്‍ ശരിക്ക് ഞാനാണ് ഭാഗ്യവതി.’- കീര്‍ത്തി പറഞ്ഞു.
by Midhun HP News | Jan 2, 2025 | Latest News, കേരളം
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി. ഇന്നലെ പ്രത്യേക കോടതി ജഡ്ജിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക് കേടതി ജഡ്ജി എസ്. സുഭാഷ് മുന്‍പാകെയാണ് കേസ് പരിഗണിച്ചത്.
കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്. അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന മുപ്പതാം പ്രതി അനുരാജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിഭാഗം കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. കൂടാതെ 13 പ്രതികള്‍ അവധി അപേക്ഷ നല്‍കി. ഒരു പ്രതി കൂടി മരിച്ചതായി ബന്ധപ്പെട്ട അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 43-ാമത്തെ പ്രതി വര്‍ക്കല മുട്ടത്തലം ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഇതോടെ മരിച്ച പ്രതികളുടെ സംഖ്യ എട്ടായി. കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ ഹാജരായി.
Recent Comments