by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.
ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. ഈ രീതിയില്‍ പോയാല്‍ അടുത്തുതന്നെ 86 കടന്നും രൂപയുടെ ഇടിവ് തുടരാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 74.64 ഡോളര്‍ എന്ന നിലയിലാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില.
അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. റെസ്‌റ്റോറന്റുകള്‍ക്കും കാറ്ററിങ് സര്‍വീസ് നടത്തുന്നവര്‍ക്കുമാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.
തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് ആദ്യമായി വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ എടിഎഫ് വില കിലോലിറ്ററിന് 90,455.47 രൂപയായി. 1401 രൂപയാണ് കുറഞ്ഞത്. കൊല്‍ക്കത്ത 93,059, മുംബൈ 84,511, ചെന്നൈ 93,670 എന്നിങ്ങനെയാണ് പുതിയ വിമാന ഇന്ധനവില.
by Midhun HP News | Jan 1, 2025 | Latest News
ആറ്റിങ്ങൽ: ന്യൂഇയർ ആഘോഷത്തിന് എത്തിയവർ വടക്കോട്ട് കാവ് ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമം നടത്തി. സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. വടക്കോട്ടുകാവ് സ്വദേശി അതുൽദാസ് (24) ആണ് പരിക്കേറ്റു ചികിത്സയിൽ ഉള്ളത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രവളപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഈ സമയത്ത് ഉണ്ടായിരുന്നു. എത്തിയ രണ്ടംഗസംഘം ക്ഷേത്രവളപ്പിലേക്ക് കാർ ഓടിച്ച് കയറ്റി.
നാലമ്പല കോമ്പൗണ്ടിൽ കയറിയ കാർ അമിത വേഗതയിൽ ആയിരുന്നതിനാൽ കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ പെടാതെ ഓടി മാറുകയായിരുന്നു. കാർ ബലിക്കല്ലിൽ ഇടിച്ചു നിന്നു. ഉടൻ പ്രദേശവാസികൾ ഇടപെട്ടു. എന്നാൽ കാറിലെ യാത്രക്കാർ നാട്ടുകാരെ തെറിവിളിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇവരെ വളഞ്ഞുവച്ചു. കാറിൽ ഉണ്ടായിരുന്നവർ അമിത മദ്യലഹരിയിൽ ആയിരുന്നതിനാൽ നഗരൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ജീപ്പിൽ കയറിയ രാഷ്ട്രീയ നേതാവ് ആയ പ്രതി പോലീസ് ജീപ്പിൽ നിന്ന് വെല്ലുവിളിക്കുകയും ഫോൺ മുഖാന്തരം ആലംകോട്ട് നിന്ന് കൂടുതൽ യുവാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. രണ്ടാമത് കാറിൽ എത്തിയ യുവാക്കൾ തദ്ദേശവാസികളെ ആക്രമിച്ചു. ഞങ്ങളുടെ നേതാവിനെ ആരെടാ അടിച്ചതെന്നും പോലീസിൽ ഏൽപ്പിച്ചതെന്നും ചോദിച്ചായിരുന്നു ആക്രമണം. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും അവരെ തള്ളിമാറ്റി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന അതുൽ ദാസിന് പരുക്കേറ്റു. ഇദേഹത്തെ പോലീസ് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലൻസ് തടഞ്ഞ് അതിനുള്ളിൽ വെച്ച് വീണ്ടും ആക്രമിച്ചു. ഈ ആക്രമണത്തിൽ യുവാവിന്റെ തലക്ക് ഗുരുതര പരുക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ക്യാമ്പിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ സ്ഥലത്ത് എത്തിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വിശ്വാസികൾ ഹർത്താൽ പ്രഖ്യാപിച്ചു. കടകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്.
by Midhun HP News | Jan 1, 2025 | Latest News, കേരളം
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
പോസ്റ്റിന് താഴെ എംഎല്‍എ വേഗത്തില്‍ സുഖം പ്രാപിച്ച് തിരികെ വരട്ടെയെന്നും ചിരിച്ച മുഖം കാണാന്‍ ഇടയാകട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ശ്വാസകോളത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Jan 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും . ഇന്ത്യയ്ക്കും ലോകത്തിനും കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ആശംസാ സന്ദേശത്തി ല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പുതിയ അവസരങ്ങളും വിജയവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസകള്‍ നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
”2025 ആശംസകള്‍. ഈ വര്‍ഷവും എല്ലാവര്‍ക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും കൊണ്ടുവരട്ടെ. ഈ വര്‍ഷം എല്ലാവര്‍ക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും കൊണ്ടുവരട്ടെ. എല്ലാവര്‍ക്കും അത്ഭുതകരമായ ആരോഗ്യവും സമൃദ്ധിയും അനുഗ്രഹിക്കപ്പെടട്ടെ”, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ”എല്ലാവര്‍ക്കും സന്തോഷകരമായ പുതുവത്സരാശംസകള്‍. 2025 എല്ലാവര്‍ക്കും സന്തോഷവും ഐക്യവും സമൃദ്ധിയും കൊണ്ടുവരട്ടെ! ഈ അവസരത്തില്‍, ഇന്ത്യയ്ക്കും ലോകത്തിനും കൂടുതല്‍ തിളക്കമാര്‍ന്നതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത പുതുക്കാം”, രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
Recent Comments