‘ബറോസ്’ ഇന്ന് തീയറ്ററുകളിൽ എത്തി; ചിത്രത്തിന് മികച്ച പ്രതികരണം

‘ബറോസ്’ ഇന്ന് തീയറ്ററുകളിൽ എത്തി; ചിത്രത്തിന് മികച്ച പ്രതികരണം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഇന്ന് പ്രേക്ഷകരിലേക്കെത്തി. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യമായി സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. വീണ്ടും മലയാളത്തിന്റെ വിസ്‍മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്‍ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് ആദ്യ ഷോ പകുതി കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നതെന്ന് വിജയമാണ്.

നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് മിക്കവരും പറയുന്നത് ബറോസിന് നേട്ടമായിരിക്കുകയാണ്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു.

ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്‍ത്തിയാണ് മുന്നേറ്റം എന്നത് റിലീസിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും.

സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ ആയി വാടകയ്ക്ക് നല്‍കാമോ?; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വകാര്യവാഹനങ്ങള്‍ റെന്റ് എ കാര്‍ ആയി വാടകയ്ക്ക് നല്‍കാമോ?; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിന് പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പ് വിഡിയോയിലൂടെ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതേപോലെ തന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല.

എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുന്നതും പത്രമാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍മീഡിയ വഴിയോ പരസ്യം നല്‍കി വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും വിഡിയോയില്‍ പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ അമ്മ തൊട്ടിലില്‍ ‘മാലാഖ’ കുഞ്ഞ്

ക്രിസ്മസ് ദിനത്തില്‍ അമ്മ തൊട്ടിലില്‍ ‘മാലാഖ’ കുഞ്ഞ്

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും ഈ മകള്‍ക്ക് ഇടാന്‍ പറ്റുന്ന പേര് അറിയിക്കണമെന്നും മന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ മകള്‍ക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു.

കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു

ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍: റിസര്‍വേഷന്‍ ഇന്നുമുതല്‍

ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍: റിസര്‍വേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ച് അനുവദിച്ച ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്നു മുതല്‍. രാവിലെ എട്ടിന് ബുക്കിങ് ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകീട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും.

ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.