ഗവണ്മെന്റ് എസ്സ്. വി. യു. പി. എ സ്സ്. പുരവൂർ നൂറാം വാർഷികാഘോഷം

ഗവണ്മെന്റ് എസ്സ്. വി. യു. പി. എ സ്സ്. പുരവൂർ നൂറാം വാർഷികാഘോഷം

പുരവൂർ സർക്കാർ വിദ്യാലയം ആയ എ സ്സ്. വി. യു. പി. എസ്സിന്റെ നൂറാം വാർഷികം ശതമുദ്ര എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ജനുവരി 11, 12 തീയതികളിൽ സ്കൂൾ ഓഡിറ്ററിയത്തിൽ അരങ്ങേറും. ജനപ്രതിനിധികൾ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ഇതോടെനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ഓഡിറ്ററിയത്തിന്റെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും 1925ൽ ഭാസ്കരവിലാസം സ്കൂൾ എന്ന പേരിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച പള്ളിക്കുടം പിന്നീട് സർക്കാർ ഏറ്റെടുക്കുക ആയിരുന്നു. നിലവിൽ 7-ാം ക്ലാസ്സ്‌ വരെ ഉണ്ട്. പുരവൂർ ദേശത്തെ സംബന്ധിച്ചു സംസ്കാരത്തിൻ്റെ ബഹു രൂപീയായ ചരിത്രം ഉള്ള നൂറാണ്ട് സമൂചിതം ആയി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ എച്ച്എം ബിന്ദു കെ.ബി യും, ആഘോഷ കമ്മിറ്റി കൺവീനർ ആയ എ.കെ. ശശികുമാറും അറിയിച്ചു.

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ അര കിലോമീറ്ററോളം വലിച്ചിഴച്ചു; കൊടുംക്രൂരത

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ അര കിലോമീറ്ററോളം വലിച്ചിഴച്ചു; കൊടുംക്രൂരത

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വിനോദസഞ്ചാരികള്‍ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.

മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ കണ്ടെത്തിയിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്.

വരി നിൽക്കാതെ ദർശനം, സന്നിധാനത്ത് പുതിയ പരിഷ്കാരം

ശബരിമല: സന്നിധാനത്ത് പുതിയ പരിഷ്കാരം. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് പരിഗണന. ഇവര്‍ക്ക് സന്നിധാനത്ത് വരി നിൽക്കാതെ ദർശനം നടത്താം. എരുമേലിയിൽ നിന്ന് തീർത്ഥടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും. തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കാൻ ആലോചന.

സാധ്യത പരിശോധിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം ലഭിച്ചു. സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 70000 പേരാണ് ദർശനം നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിലും വീണ്ടും വർധന. പമ്പയിലും സന്നിധാനത്തും 2400 പേരടങ്ങുന്ന പുതിയ പോലീസ് ബാച്ച് ഇന്ന് ചുമതലയേൽക്കും

കേരളത്തിൽ വന്ന ബംഗാളി പയ്യൻ 13 വർഷങ്ങൾ കൊണ്ട് കോടീശ്വരൻ, മിലൻ ഷേഖിൻ്റെ കീഴിൽ മലയാളികളടക്കം 25 തൊഴിലാളികൾ

കേരളത്തിൽ വന്ന ബംഗാളി പയ്യൻ 13 വർഷങ്ങൾ കൊണ്ട് കോടീശ്വരൻ, മിലൻ ഷേഖിൻ്റെ കീഴിൽ മലയാളികളടക്കം 25 തൊഴിലാളികൾ

കൊച്ചി: ബംഗാളി പയ്യൻ മിലൻ ഷേക്ക് ഒരു പാഠമാണ്. കൃഷിയുടെ വലിയ പാഠം. കേരളത്തിലെ കർഷകർ നഷ്ടക്കണക്കുകൾ പറയുമ്പോൾ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരൻ ലാഭക്കണക്കുമാത്രം.

വിളവിലേറെയും വിദേശത്തേക്ക് അയച്ചു. പശ്ചിമബംഗാൾ ഗോകുൽചാക്ക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസിൽ കൂട്ടുകാരനെ കാണാനെത്തിയതാണ്. കൃഷിപ്പണിചെയ്തായിരുന്നു ഉപജീവനം. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ 50 ഏക്കർ പാട്ടത്തിനെടുത്താണ് ഇപ്പോൾ കൃഷി. വാഴ, മരച്ചീനി സ്ഥിതിചെയ്യുന്ന മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്. വീട്ടുകാരോട് പോലും പറയാതെയാണ് 2010ൽ എറണാകുളത്തെത്തിയത്. നെടുമ്പാശേരിയിൽ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നൽകിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താൽ ‘പണികിട്ടുമെന്ന്’ പേടിച്ച് ആരും നൽകിയില്ല.

കാത്തിരിപ്പിനൊടുവിൽ ആലുവക്കാരനായ കർഷകൻ ജോലിനൽകി. 150 രൂപ ദിവസക്കൂലി. ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനപാഠമായി. നന്നായി മലയാളം സംസാരിക്കും. സ്വർണം പണമാക്കി 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു. സംഘടിപ്പിച്ച പണവും നെടുമ്പാശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി വികസനമായി 50 എക്കറിലാണിപ്പോൾ കൃഷി. ഒരുകോടിക്ക് മേലെയാണ് പ്രതിവർഷം വിറ്റുവരവ്.

പകുതിയിൽ കൂടുതലും കൃഷിക്കായി നീക്കിവയ്ക്കും. മലയാളികളടക്കം 25ലേറെപേർ പണിക്കുണ്ട്. മാതാപിതാക്കളായ അഷ്റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വർഷത്തിലൊരിക്കൽ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. കേരളത്തിൽ വീടുവയ്ക്കാൻ മോഹംകെട്ടിടനിർമ്മാണ മേഖലയിൽ 350രൂപ കൂലിക്ക് ‘ഓഫർ’ വന്നപ്പോഴും കൃഷിയിൽ വൈകുന്നേരം പിടിച്ചുനിന്നതാണ് തൻ്റെ വിജയമെന്ന് മിലൻ പറയുന്നു. രാവിലെ ഏഴുമുതൽ അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും. കാർഷികവിളകൾ കയറ്റുമതി ചെയ്യാൻ സ്വന്തമായി എക്സ്പോർട്ടിംഗ് കമ്പനിയാണ് അടുത്ത ലക്ഷ്യം. അതിനുശേഷമേ വിവാഹം കഴിക്കുകയുള്ളു. സ്വന്തമായി വീടുവച്ച് കേരളത്തിൽ ജീവിക്കാനാണ് മോഹം.

‘വിലക്കേണ്ടത് ക്യാംപസിലെ രാഷ്ട്രീയക്കളികള്‍’; വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

‘വിലക്കേണ്ടത് ക്യാംപസിലെ രാഷ്ട്രീയക്കളികള്‍’; വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.അതേസമയം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി. മഹാരാജാസ് കോളജില്‍ ജനുവരി മാസമുണ്ടായ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.