ആറ്റിങ്ങൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി എം. ഇയ്യാസിനെ നിയമിച്ചു
ഐ.എൻ.റ്റി.യു.സി. ജില്ല – റീജിയണൽ – മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എം. ഇയ്യാസിനെ ആറ്റിങ്ങൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി നിയമിച്ചു.
ഐ.എൻ.റ്റി.യു.സി. ജില്ല – റീജിയണൽ – മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എം. ഇയ്യാസിനെ ആറ്റിങ്ങൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി നിയമിച്ചു.
കൊച്ചി: സന്നിധാനത്ത് നടന് ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്പെഷല് പൊലീസ് ഓഫീസറുടെ റിപ്പോര്ട്ട്. ദേവസ്വം ഗാര്ഡുകളാണ് ദിലീപിന് മുന്നിരയില് സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും.
ഹരിവരാസനം കീര്ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില് നില്ക്കാന് സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാര്ഡുകളാണ്. പൊലീസ് ഇക്കാര്യത്തില് ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്കിയിട്ടില്ല.ദിലീപിന് മുന്നിരയില് വിഐപി പരിഗണന നല്കിയെന്ന ആരോപണം വിജിലന്സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള് ഭാവിയില് ആവര്ത്തിക്കാതിരിക്കാന് വേണ്ട ക്രമീകരണങ്ങള് ഏര്പ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്പെഷല് പൊലീസ് ഓഫീസര് റിപ്പോര്ട്ടില് വ്യക്തമാക്കി.
തൊടുപുഴ: കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില് എം കെ ചന്ദ്രന് (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്ധനയ്ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില് നടത്തിയ ധര്ണയില് പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്ണയില് പങ്കെടുക്കുന്നതിനിടെ ചന്ദ്രന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന് സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാര്ട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളില് നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രന്. കേരള കോണ്ഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ല് പാര്ട്ടി ചെയര്മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ് ചേരിയിലും എം കെ ചന്ദ്രനും ചേര്ന്നാണ് തൊടുപുഴ മുന്സിഫ് കോടതിയില് ഹര്ജി നല്കിയത്.
തൃശൂർ: ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില് ഇന്ന് ദശമിവിളക്ക്. ശ്രീഗുരുവായൂരപ്പന് സങ്കീര്ത്തന ട്രസ്റ്റിന്റെ വകയാണ് വിളക്ക്. രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന് മാരാരുടെ മേളം. തുടര്ന്ന് ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന് മാരാര് നയിക്കുന്ന പഞ്ചവാദ്യം. സന്ധ്യക്ക് ഗുരുവായൂര് ശശി മാരാരുടെ കേളി എന്നിവയുമുണ്ടാകും.
ദശമിദിനമായ ചൊവ്വാഴ്ച പുലര്ച്ചെ നടതുറന്നാല് ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒന്പതുനാണ് നടയടയ്ക്കുക. 54 മണിക്കൂര് ദര്ശനം ലഭിക്കും. പൂജകള്ക്ക് മാത്രമായിരിക്കും നട അടയ്ക്കുക. വ്രതാനുഷ്ഠനാത്തിന്റെ ഏകാദശി ബുധനാഴ്ചയാണ്. രാവിലെ ആറരയ്ക്കാണ് പാര്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്. സാധാരണ രാവിലെ ഒന്പതു മണിയോടെയാണ് എഴുന്നള്ളിപ്പ് നടക്കാറ്.എന്നാല് കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടര മണിക്കൂര് നേരത്തെയാക്കിയത്. പ്രസാദ ഊട്ട് രാവിലെ ഒന്പതു മണിക്ക് തുടങ്ങും. ചൊവ്വാഴ്ച ഗജരാജന് കേശവന് അനുസ്മരണത്തിനുള്ള അഞ്ചാനകളുമായുള്ള ഘോഷയാത്ര രാവിലെ ആറരയ്ക്ക് തിരുവെങ്കിടം ക്ഷേത്രത്തില് നിന്ന് പുറപ്പെടും. ഒന്പതിന് മേല്പത്തൂര് ഓഡിറ്റോറിയത്തില് പഞ്ചരത്ന കീര്ത്തനാലാപനം നടക്കും.
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്കോട് സ്ത്രീയെ വീടിന് സമീപം പറമ്പില് മരിച്ച നിലയില് കണ്ടെത്തി. കൊയ്ത്തൂര്ക്കോണം മണികണ്ഠ ഭവനില് തങ്കമണി (65)യെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഭിന്നശേഷിക്കാരിയാണ് മരിച്ച തങ്കമണി. രാവിലെ വീടിന് സമീപത്ത് പറമ്പില് പൂ പറിക്കാനായി പോയിരുന്നു. എന്നാല് മടങ്ങി വരാതിരുന്നതിനെത്തുടര്ന്ന് ബന്ധുക്കള് അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില് കിടക്കുന്നത് കണ്ടത്. തങ്കമണി ധരിച്ചിരുന്ന വസ്ത്രം കീറിയിട്ടുണ്ട്. ഉടുത്തിരുന്ന മുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കാതിലുണ്ടായിരുന്ന കമ്മല് നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Recent Comments