by Midhun HP News | Oct 29, 2026 | Latest News, ജില്ലാ വാർത്ത
പാലോട്: കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 3 മുതൽ 6 വരെ എട്ട് വേദികളിലായി നടക്കുന്ന പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത.ബി.എൽ നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് കല്ലറ മുഖ്യാതിഥിയായിരുന്നു.
ജസീം.എസ്.എൻ അധ്യക്ഷനായി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പച്ചയിൽ വിജയൻ, വാർഡ് മെമ്പർമാരായ ശ്രീകണ്ഠൻ, ഒ.കെ.സഹീദ്, ഡി.വിജയകുമാർ, ബീന കുമാരി ആർ.എസ്, ആമിന നിഷാദ്, ജനൽ കൺവീനർ സുനിൽകുമാർ, പ്രിൻസിപ്പാൾ ജാസിം, പി.ടി.എ പ്രസിഡന്റ് നൗഷാദ്.എസ്, എം.പി.ടി.എ പ്രസിഡന്റ് ബിൻസി.എസ്, എച്ച്.എം ഫോറം പ്രതിനിധി ജയ നാരായണരു വിവിധ കമ്മിറ്റി കൺവീനർമാരായ ജയദേവൻ, അരുൺ.ബി.എസ്, പ്രിൻസ്, അൻസാറുദ്ദീൻ ടി.എ, അജൽ ഷാൻ, ജീവ, അശ്വതി എന്നിവർ പങ്കെടുത്തു. ബിജു പേരയം സ്വാഗതവും പന്തൽ കമ്മിറ്റി കൺവീനർ ദീപു.പി നന്ദിയും പറഞ്ഞു.
by Midhun HP News | Oct 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ഇടയ്ക്കോട് ആനൂപ്പാറ കിഴക്കേ വിളവീട്ടിൽ ഭാസ്‌കരൻ നായർ (റിട്ട.പോസ്റ്റ് മാസ്റ്റർ)
(80) നിര്യാതനായി.
ഭാര്യ: അമ്പിളി. റ്റി
മക്കൾ: ആദർശ്, അഭിലാഷ്, നയന
മരുമക്കൾ: സ്റ്റെഫി, ഗോപിക, മനോജ്
സഞ്ചയനം: 3 -11 -2026 രാവിലെ 8 മണിക്ക്
by Midhun HP News | Oct 29, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഐപിഎല്‍ 2027നു മുന്നോടിയായി കോച്ചിങ് സംഘത്തില്‍ വീണ്ടും അഴിച്ചുപണിയുമായി മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ മുഖ്യ പരിശീലക സ്ഥാനം ഉള്‍പ്പെടെയുള്ള ടീമിലെ എല്ലാ പദവികളും ഒഴിഞ്ഞിരുന്നു. പിന്നാലെ ബൗളിങ് പരിശീലകനും ശ്രീലങ്കന്‍ ഇതിഹാസ പേസറുമായ ലസിത് മലിംഗയും ടീമിന്റെ പടിയിറങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
മലിംഗയ്‌ക്കൊപ്പം ബൗളിങ് കോച്ച് തന്നെയായ പരസ് മാംബ്രെ, ഫീല്‍ഡിങ് കോച്ച് കാള്‍ ഹോപ്കിന്‍സ് എന്നിവരും പുറത്തായി. മൂവരും ടീം വിടുന്ന കാര്യം മുംബൈ ഇന്ത്യൻ സ്ഥിരീകരിച്ചു. ജയവര്‍ധനെയ്ക്ക് പകരം മുന്‍ താരം കൂടിയായ വിന്‍ഡീസ് ഇതിഹാസം കീറന്‍ പൊള്ളാര്‍ഡാണ് അവരുടെ മുഖ്യ പരിശീലകന്‍.
മുംബൈ ഇന്ത്യന്‍ ഫ്രാഞ്ചൈസിയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് മലിംഗ. ടീമിന്റെ 4 ഐപിഎല്‍ കിരീടങ്ങളിലും 2011ലെ ചാംപ്യന്‍സ് ലീഗ് വിജയത്തിലും നിര്‍ണാക ബൗളിങ് സംഭാവനകള്‍ നല്‍കിയ താരമാണ് മലിംഗ.
വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ മെന്ററും പരിശീലകനുമൊക്കെയായി പ്രവര്‍ത്തിച്ച ആളാണ് മലിംഗ. പിന്നീട് രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലക സ്ഥാനത്തും മലിംഗ പ്രത്യക്ഷപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് മലിംഗ മുംബൈ പാളയത്തില്‍ ബൗളിങ് പരിശീലകനായി തിരിച്ചെത്തിയത്. ടീമുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധമാണ് ശ്രീലങ്കന്‍ പേസ് ഇതിഹാസം അവസാനിപ്പിച്ചത്.
മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ കൂടിയായ പരസ് മാംബ്രെയും മലിംഗയ്‌ക്കൊപ്പം മുംബൈയുടെ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2024ലാണ് മാംബ്രെ മുംബൈ ടീമില്‍ തിരിച്ചെത്തിയത്. നേരത്തെ 2010 മുതല്‍ 2017വരെ മാംബ്രെ ടീമിലുണ്ടായിരുന്നു.
ഫീല്‍ഡിങ് പരിശീലകനായിരുന്നു ഇംഗ്ലീഷുകാരനായ ഹോപ്കിന്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് കഴിഞ്ഞ സീസണില്‍ ഹോപ്കിന്‍സ് മുംബൈ ടീമിലെത്തിയത്.
by Midhun HP News | Oct 29, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: മഴയത്ത് വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യരുതെന്ന് കുവൈത്ത് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം. മഴയുള്ളപ്പോള്‍ ഇത്തരം ലൈറ്റുകള്‍ ഓണ്‍ ചെയ്യുന്നത്, വാഹനം തിരിയുന്നതോ ദിശ മാറ്റുന്നതോ സൂചിപ്പിക്കുന്ന സിഗ്‌നലുകളില്‍ അവ്യക്തതയുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കുവൈത്ത് ടിവിയിലെ ‘ഗുഡ് മോര്‍ണിങ് കുവൈത്ത്’ പരിപാടിയില്‍ സംസാരിക്കവെയാണ് കുവൈത്ത് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്ള ബു ഹസ്സനാണ് ഇക്കാര്യം പറഞ്ഞത്.
ശൈത്യകാലവും മഴക്കാലവും ആരംഭിക്കുന്ന സാഹചര്യത്തില്‍, വാഹനങ്ങളുടെ ടയറുകളും മുന്‍വശത്തെയും പിന്‍വശത്തെയും വൈപ്പറുകളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കാഴ്ച വ്യക്തമാക്കാന്‍ ‘ഡെമിസ്റ്റര്‍’ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നനഞ്ഞ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രധാന റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം കുവൈത്ത് സിറ്റിയിലേക്കുള്ള റോഡുകളില്‍ രാവിലെ കനത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതായും ബു ഹസ്സന്‍ അറിയിച്ചു. ‘ഫോര്‍ത്ത് റിങ് റോഡില്‍’ നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം, അവിടെയുള്ള വാഹനങ്ങള്‍ ‘ഫിഫ്ത് റിങ് റോഡ്’ വഴിയാക്കി മാറ്റിയതാണ് അവിടെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു. രാവിലെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ഗതാഗത വാര്‍ത്തകളും ബദല്‍ വഴികളെക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധിക്കണമെന്നും, അനുയോജ്യമായ വഴികള്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Oct 29, 2026 | Latest News, കേരളം
മൂന്നാർ: ചൊക്രമുടിയിലും മൂന്നാറിന്റെ മലനിരകളിലും വിരിഞ്ഞ നീലക്കുറിഞ്ഞി വസന്തം കാണാൻ കഴിയാതെപോയ സഞ്ചാരികൾക്ക് സുവർണ്ണാവസരമൊരുക്കി മീശപ്പുലിമല. പന്ത്രണ്ട് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മീശപ്പുലിമലയുടെ താഴ്‌വരകളിൽ നീലക്കുറിഞ്ഞി പൂത്തുലഞ്ഞതോടെ, ചരിത്രത്തിലാദ്യമായി സഞ്ചാരികൾക്കായി പ്രത്യേക സന്ദർശന സൗകര്യങ്ങൾ ഒരുക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ
2014-ലാണ് മീശപ്പുലിമലയിൽ അവസാനമായി വിപുലമായ രീതിയിൽ നീലക്കുറിഞ്ഞി പൂവിട്ടത്. അന്ന് മലനിരകളിൽ പൂക്കൾ വിരിഞ്ഞിരുന്നെങ്കിലും സഞ്ചാരികൾക്കായി മാത്രമായി പ്രത്യേക സന്ദർശന പാക്കേജുകളോ യാത്രകളോ കെഎഫ്ഡിസി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നീലക്കുറിഞ്ഞി ആസ്വദിക്കാൻ എത്തുന്നവർക്കായി സമഗ്രമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎഫ്ഡിസി മൂന്നാർ ഡിവിഷണൽ മാനേജർ സുജിത് വ്യക്തമാക്കി. ഈയാഴ്ച യാത്രകൾക്ക് തുടക്കം കുറിച്ചെങ്കിലും മഴക്കെടുതികൾ നിലനിൽക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ മഴ മാറിനിൽക്കുന്നതോടെ വരും ആഴ്ചകളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.
മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെഎഫ്ഡിസി ഓഫീസിന് സമീപത്തുനിന്ന് ജീപ്പുകളിലാണ് സഞ്ചാരികളെ 30 കിലോമീറ്റർ അകലെയുള്ള റോഡോ മാൻഷനിലേക്ക് കൊണ്ടുപോകുന്നത്. അവിടെനിന്ന് ഒരു കിലോമീറ്റർ കാൽനടയായി ട്രെക്കിങ് നടത്തി പൂക്കൾ വിരിഞ്ഞുനിൽക്കുന്ന താഴ്‌വരകളിൽ എത്താം.
പൂക്കൾ നശിപ്പിക്കപ്പെടാതിരിക്കാൻ വനംവകുപ്പ് പ്രത്യേക വേലികൾ കെട്ടി നിരീക്ഷണ മേഖലകൾ സുരക്ഷിതമാക്കിയിട്ടുണ്ട്. ജിഎസ്ടി, ജീപ്പ് യാത്രാക്കൂലി, ലഘുഭക്ഷണം, കുടിവെള്ളം എന്നിവയുൾപ്പെടെ ഒരാൾക്ക് 1,475 രൂപയാണ് പാക്കേജ് നിരക്ക്. പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ‘കുറിഞ്ഞി’ മൊബൈൽ ആപ്ലിക്കേഷൻ വഴി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. രാവിലെ 6 മുതൽ 9 വരെ, 9 മുതൽ ഉച്ചയ്ക്ക് 12 വരെ, 12 മുതൽ 3 വരെ, ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെ എന്നിങ്ങനെ നാല് സമയ സ്ലോട്ടുകളിലായാണ് പ്രവേശനം. ആദ്യ മൂന്ന് സ്ലോട്ടുകളിൽ 200 പേർക്കും അവസാന സ്ലോട്ടിൽ 150 പേർക്കും വീതം പ്രതിദിനം പരമാവധി 750 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
കൂടുതൽ സമയം മലനിരകളിൽ ചിലവഴിക്കാനും മലനിരകളുടെ മനോഹാരിത ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കായി ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക ഡേ ട്രെക്കിങ് പാക്കേജും കെഎഫ്ഡിസി ഒരുക്കിയിട്ടുണ്ട്. ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 2,360 രൂപയാണ് ഇതിന്റെ നിരക്ക്. കൂടാതെ മീശപ്പുലിമലയിൽ രാത്രി തങ്ങാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി താമസ-ടെന്റ് ക്യാമ്പിങ് സൗകര്യങ്ങളും കെഎഫ്ഡിസി ലഭ്യമാക്കിയിട്ടുണ്ട്.
Recent Comments