by Midhun HP News | Oct 12, 2024 | Latest News, കായികം
ഷാർജ: വനിതാ ടി20 ലോകകപ്പിലെ നാളെ ഇന്ത്യൻ ടീമിന് ജീവൻമരണ പോരാട്ടം. നാളെ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് രക്ഷയ്ക്കെത്തില്ല. മാത്രമല്ല, ജയിച്ചാലും സെമി ഉറപ്പില്ല.
ന്യൂസിലൻഡിനെതിരായ ആദ്യ പോരാട്ടം തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയയോടു ജയിക്കുമ്പോൾ കിവികളുടെ അടുത്ത രണ്ട് മത്സര ഫലവും ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ സെമിയിലേക്ക് മുന്നേറാൻ സാധിക്കു.
പാകിസ്ഥാനെ വീഴ്ത്തി ജയ വഴിയിൽ എത്തിയ ഇന്ത്യ മൂന്നാം പോരാട്ടത്തിൽ ശ്രീലങ്കയെ 82 റൺസിനു തകർത്തു. ഇതോടെ നെറ്റ് റൺ റേറ്റിൽ ഇന്ത്യ കുതിച്ചു. (+0.576) എന്നതാണ് നലവിലെ നില. പട്ടികയിൽ ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഗ്രൂപ്പിൽ നിന്നു രണ്ട് ടീമുകൾക്കാണ് അവസരം. നിലവിൽ ഓസ്ട്രേലിയ ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. ശേഷിച്ച സ്ഥാനത്തേക്ക് ഇന്ത്യയും ന്യൂസിലൻഡുമാണ് അവകാശവുമായി നിൽക്കുന്നത്. പാകിസ്ഥാന് നേരിയ ചാൻസുമുണ്ട്. ശ്രീലങ്ക നിലവിൽ പുറത്തായി കഴിഞ്ഞു. ഇന്ത്യക്ക് മുന്നിൽ ജയം, നെറ്റ് റേറ്റ് ഉയർത്തുക, മറ്റ് ടീമുകളുടെ ഫലങ്ങൾ എന്നിവ നിർണായകമാണ്.
ഇന്ത്യക്ക് 4 പോയിന്റും നിലവിൽ ന്യൂസിലൻഡിനു 2 പോയിന്റുകളുമാണ്. ഇന്ത്യ നാളെ ഗ്രൂപ്പിലെ അവസാന പോരാട്ടം കളിക്കാനിറങ്ങുമ്പോൾ ന്യൂസിലൻഡിനു പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരായ പോരാട്ടമുണ്ട് എന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർഗ്ഗ ആർട്‌സ് ആൻ്റ്സ്പോർട്‌സ് സെന്ററിന്റെ നർമ്മകഥയ്ക്കുള്ള പ്രഥമ സൂകുമാർ സ്മാരക പുരസ്കാരത്തിന് കവിയും ഹാസ്യ സാഹിത്യകാരനുമായ കുടിയേല ശ്രീകുമാറിന്റെ ‘വർഗ്ഗീസ് സാറും കുറെ തവളകളും’ എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര് 13-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 3 ന് കാർട്ടൂണിസ്റ്റ് സുകുമാർ നഗറിൽ (ടൗൺ യു.പി.എസ്) ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇത്തരം പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതുണ്ടെങ്കിലോ ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുകയുള്ളു. അതുകൊണ്ട് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തത്കാലം അവസാനിപ്പിക്കുകയെന്നതാണ് പൊലീസിന്റെ നിലപാട്.
സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും കസ്റ്റഡിയില്‍ വേണമെന്നതടക്കമുള്ള ആശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് പൊലീസിന്റെ നീക്കം.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി ബി എസ് ബിജുകുമാർ നിയമിതനായി.
by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ രീതി. ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കൊച്ചി സൈബർ ക്രൈം പൊലീസ് ഇന്നലെ രണ്ടു പ്രതികളെ ബംഗളൂരൂവില്‍ നിന്നും പിടികൂടിയിരുന്നു
ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെയും ബംഗളൂരുവിലെയും മൾട്ടിപ്ലക്സ് തിയറ്ററുകളാണ് സിനിമ ചിത്രീകരിക്കുന്നതിനായി ഇവർ തെരഞ്ഞെടുത്തിരുന്നത്. കിടന്നു കൊണ്ട് സിനിമ കാണാൻ കഴിയുന്ന തിയറ്ററുകളിലെത്തി പുതപ്പിനുള്ളിൽ കാമറ സെറ്റ് ചെയ്താണ് സിനിമ ചിത്രീകരിച്ചിരുന്നത്. ദൃശ്യങ്ങളും ശബ്ദവും കൃത്യമായി ലഭിക്കാൻ തിയറ്ററിന്റെ മധ്യഭാഗത്ത് ഇരുന്നുകൊണ്ടാണ് ഇവർ സിനിമ പകർത്തുക.
സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുള്ളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടു പേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്.
‘സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നു; തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും’
മലയാളം, തമിഴ്, കന്നഡ സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സ് ടീമിനെതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. രജിനികാന്ത് ചിത്രം വേട്ടയ്യൻ ചിത്രീകരിച്ചതിനെതിരെയാണ് നടപടി. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.
Recent Comments