by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
by Midhun HP News | Oct 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്ജെ ഏജന്‍സി. ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്ന് ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്ന് സബ് ഏജന്റ് നാഗരാജു പറഞ്ഞു. നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു. ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു. ഇത്തവണ ടൂറിസ്റ്റ് മേഖല മന്തഗതിയില്‍ ആയതിനാല്‍ കഴിഞ്ഞ തവണത്തെ അത്ര ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും ജിനീഷ് പറഞ്ഞു. ഇത്രയും വലിയ തുക ഇതാദ്യമാണ് വിറ്റ ലോട്ടറിയില്‍ ലഭിക്കുന്നത്. ഒരുമാസം മുന്‍പ് കാര്യുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം അടിച്ചിരുന്നെന്നും ജിനീഷ് പറഞ്ഞു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയില് മുന്നില്‍ നില്‍ക്കുന്നത്.
by Midhun HP News | Oct 9, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി പത്താം തവണയും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യങ്ങളോട് പറഞ്ഞു.
സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ന്യൂട്രല്‍ നിലപാട് സ്വീകരിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.
നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയര്‍ന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു.
by Midhun HP News | Oct 9, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. വയനാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ:
TD 281025
TJ 123040
TJ 201260
TB 749816
TH 111240
TH 378331
TE 349095
TD 519261
TH 714520
TK 124175
TJ 317658
ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരന്മാരാവുന്നത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക.
71.43 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. 13.02 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.
by Midhun HP News | Oct 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.
‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന് പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് അന്‍വര്‍ മാപ്പുപറഞ്ഞത്.
‘നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന് പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി. അപ്പന്റെ അപ്പന് എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പിവി അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു.
മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ജീവിക്കാന്‍ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും അന്‍വര്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ വച്ച് മാധ്യമങ്ങളോടു പറഞ്ഞു. ഈ കപ്പല്‍ മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Recent Comments