കാലവര്‍ഷം നാളെയെത്തും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം നാളെയെത്തും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കാലവര്‍ഷം ഉടന്‍; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം ഉടന്‍; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവര്‍ഷം ഉടന്‍ എത്തുന്നതിനുള്ള അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിക്കാത്ത ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.

ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

പ്രശോഭൻ (49) മരണപ്പെട്ടു

പ്രശോഭൻ (49) മരണപ്പെട്ടു

നിലമേൽ ആഴാന്തക്കുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കടയ്ക്കൽ ആൽത്തറമൂട് സ്വദേശി പ്രശോഭൻ (49) മരണപ്പെട്ടു. ബസും സ്കൂട്ടിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടർ ബസ്സിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ പ്രശോഭനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു  ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.

നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.