by Midhun HP News | Jun 2, 2026 | Latest News, കേരളം, മരണം
നിലമേൽ ആഴാന്തക്കുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കടയ്ക്കൽ ആൽത്തറമൂട് സ്വദേശി പ്രശോഭൻ (49) മരണപ്പെട്ടു. ബസും സ്കൂട്ടിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടർ ബസ്സിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ പ്രശോഭനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.
നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട്: ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു.
നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന സ്വാഗതവും വിനു നന്ദിയും പറഞ്ഞു.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
കൂന്തള്ളൂർ ഗവ. എൽപിഎസിലെ പ്രവേശനോത്സവത്തിൽ, 1982 ബാച്ച് കുട്ടികൾക്ക് ബാഗുകളും കുടകളും നൽകി. ബാച്ചിലെ ഗൾഫ് സുഹൃത്തുക്കളായ രാജീവ്, അഷറഫ്, സുഭാഷ്, ജോയ് തുടങ്ങി നാട്ടിലുള്ളവരുടെയും നേതൃത്വത്തിലാണ് സംഭാവന നൽകിയത്.

by Midhun HP News | Jun 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ 1982 പൂർവവിദ്യാർഥി സംഘടന,
ബി ടി എസ് കിഡ്‌സ് ഗ്രൂപ്പ് സ്കൂളിലെ ഒന്നാം ക്ലാസ്സിലെ 100 കുഞ്ഞുങ്ങൾക്കും കസേരകൾ സ്പോൺസർ ചെയ്തു. ജൂൺ 2 രാവിലെ നടന്ന അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ കസേരകൾ സ്വീകരിച്ചു.

Recent Comments